രാഷ്ട്രപതി ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിനു മറുപടി പറയവേ, രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ പ്രസംഗം പ്രതീക്ഷയുടെ ഊര്‍ജം പകരുന്നു എന്നും വരുംകാലങ്ങളില്‍ രാജ്യത്തെ മുന്നോട്ടു നയിക്കുന്നതിനുള്ള രൂപരേഖ പ്രദാനം ചെയ്യുന്നു എന്നും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി.

‘നൂറ്റാണ്ടിന്റെ മൂന്നാം ദശാബ്ദത്തിലേക്കു കടക്കുമ്പോഴാണ് അദ്ദേഹം പ്രസംഗിച്ചത്. രാഷ്ട്രപതി ജിയുടെ പ്രസംഗം പ്രതീക്ഷ ഉണര്‍ത്തുകയും വരുംകാലങ്ങളില്‍ രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള രൂപരേഖ പ്രദാനം ചെയ്യുകയും ചെയ്യുന്നു’, പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ ജനങ്ങള്‍ കാത്തിരിക്കാന്‍ തയ്യാറല്ലെന്നു പ്രധാനമന്ത്രി പറഞ്ഞു. അവര്‍ക്കു കൂടിയ വേഗവും മാനവും ആവശ്യമാണ്; നിശ്ചയദാര്‍ഢ്യവും തീരുമാനങ്ങള്‍ കൈക്കൊള്ളലും ആവശ്യമാണ്; അവബോധവും പരിഹാരവും ആവശ്യമാണ്. നമ്മുടെ ഗവണ്‍മെന്റ് വേഗത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിന്റെ ഫലമായി 3.7 കോടി പേര്‍ക്കു ബാങ്ക് അക്കൗണ്ടായി, 1.1 കോടി പേര്‍ക്കു വീടുകളില്‍ ശൗചാലയമുണ്ടായി, 1.3 കോടി പേര്‍ക്കു വീടുകളില്‍ പാചകവാതകം ലഭിച്ചു. സ്വന്തമായി വീടു വേണമെന്ന രണ്ടു കോടി പേരുടെ സ്വപ്‌നം ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുകയാണ്. ഡെല്‍ഹിയിലെ 1700 അനധികൃകത കോളനികളില്‍ കഴിയുകയായിരുന്ന 40 ലക്ഷം പേരെ സംബന്ധിച്ചിടത്തോളം വീടു സ്വന്തമാക്കാന്‍ ഉണ്ടായിരുന്ന നീണ്ട കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്.

കാര്‍ഷിക ബജറ്റ് അഞ്ചിരട്ടിയായി ഉയര്‍ന്നു
കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനാണു മുന്‍ഗണനയെന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി. കുറഞ്ഞ താങ്ങുവില, വിള ഇന്‍ഷുറന്‍സ്, ജലസേചന പദ്ധതികള്‍ എന്നിവ ഒരു ദശാബ്ദമായി നടപ്പാക്കപ്പെടാതെ കിടക്കുകയായിരുന്നു. ഞങ്ങള്‍ കുറഞ്ഞ താങ്ങുവില ഒന്നര ഇരട്ടിയായി വര്‍ധിപ്പിച്ചു. സ്തംഭിച്ചുപോയ ജലസേചന പദ്ധതികള്‍ക്കായി ഒന്നര ലക്ഷം കോടി രൂപ ചെലവിട്ടു.

‘അഞ്ചര കോടിയിലേറെ കര്‍ഷകര്‍ പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ന്നു. കര്‍ഷകര്‍ക്കായി 13.5 കോടി രൂപ പ്രീമിയമായി നല്‍കി. 56,000 കോടിയിലേറെ രൂപയുടെ ഇന്‍ഷുന്‍സ് ക്ലെയിമുകള്‍ നല്‍കാന്‍ നടപടി സ്വീകരിച്ചുവരികയാണ്’, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ ഗവണ്‍മെന്റിന്റെ കാലത്തു കാര്‍ഷിക ബജറ്റ് അഞ്ചിരട്ടിയായി വര്‍ധിച്ചതായും ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. ‘പി.എം.-കിസാന്‍ സമ്മാന്‍ യോജന കര്‍ഷകരുടെ ജീവിതത്തില്‍ പരിവര്‍ത്തനം സൃഷ്ടിക്കുകയാണ്. 45,000 കോടി രൂപ കൈമാറിക്കഴിഞ്ഞു. ഇത് എത്രയോ കര്‍ഷകര്‍ക്കു ഗുണകരമായി. ഈ പദ്ധതിയില്‍ ഇടനിലക്കാരോ കൂടുതല്‍ കടലാസുപണികളോ ഇല്ല’, അദ്ദേഹം പറഞ്ഞു.

നമ്മുടെ വീക്ഷണം കൂടുതല്‍ നിക്ഷേപം, മെച്ചപ്പെട്ട അടിസ്ഥാനസൗകര്യം, പരമാവധി തൊഴില്‍ സൃഷ്ടിക്കല്‍ എന്നതാണ്
തന്റെ ഗവണ്‍മെന്റിന് ധനക്കമ്മി നിയന്ത്രണത്തില്‍ നിര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ലോക്‌സഭയില്‍ വെളിപ്പെടുത്തി. ‘വിലക്കയറ്റവും നിയന്ത്രണത്തിലാണ്. സാമ്പത്തിക സ്ഥിരത നിലനില്‍ക്കുന്നുണ്ട്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും ഗവണ്‍മെന്റ് കൈക്കൊണ്ട നടപടികള്‍ പ്രധാനമന്ത്രി വിശദീകരിച്ചു.

‘വ്യവസായം, ജലസേചനം, സാമൂഹിക അടിസ്ഥാനസൗകര്യം, ഗ്രാമീണ അടസ്ഥാന സൗകര്യം, തുറമുഖങ്ങള്‍, ജലപാതകള്‍ എന്നീ മേഖലകളില്‍ നാം പല പദ്ധതികളും നടപ്പാക്കി’, അദ്ദേഹം പറഞ്ഞു.

‘സ്റ്റാന്‍ഡപ് ഇന്ത്യയും മുദ്രയും പലരുടെയും ജീവിതത്തില്‍ അഭിവൃദ്ധി വരുത്തുന്നു. മുദ്ര ഗുണഭോക്താക്കളില്‍ നല്ല എണ്ണം വനിതകളുണ്ട്. മുദ്ര യോജന 22 കോടി രൂപയിലേറെ അനുവദിച്ചതു കോടിക്കണക്കിനു യുവാക്കള്‍ക്കു ഗുണകരമായി.’

‘തൊഴില്‍പരിഷ്‌കാരങ്ങള്‍ക്കായി ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചുവരികയാണ്. തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച ചെയ്തുകൊണ്ടാണു തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്’, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘നമ്മെ സംബന്ധിച്ചിടത്തോളം അടിസ്ഥാനസൗകര്യം ജനങ്ങളെ അവരുടെ സ്വപ്‌നങ്ങളുമായും ജനങ്ങളുടെ സര്‍ഗാത്മകതയെ ഉപഭോക്താക്കളുമായും ബന്ധിപ്പിക്കുന്ന പ്രതീക്ഷകളുടെയും നേട്ടങ്ങളുടെയും സമന്വയമാണ്. അടിസ്ഥാന സൗകര്യം ഒരു വിദ്യാര്‍ഥിയെ അവളുടെ സ്‌കൂളുമായി ബന്ധിപ്പിക്കുന്നു; കര്‍ഷകനെ വിപണിയുമായും കച്ചവടക്കാരനെ ആവശ്യക്കാരനുമായും ബന്ധിപ്പിക്കുന്നു. ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയാണ് അതു ചെയ്യുന്നത്’, അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തെ കുറിച്ചു വിശദീകരിക്കവേ, ഇന്ത്യയുടെ പുരോഗതിയെ നയിക്കുന്ന ഘടകങ്ങളില്‍ വരുംതലമുറ അടിസ്ഥാന സൗകര്യം പ്രധാനമാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

‘മുന്‍കാലങ്ങളില്‍ അടിസ്ഥാനസൗകര്യ വികസനം തെരഞ്ഞെടുക്കപ്പെട്ട ഏതാനും പേര്‍ക്കു മാത്രം ‘സാമ്പത്തിക അവസരങ്ങള്‍’ നല്‍കിപ്പോന്നു. ഇനി അതുണ്ടാവില്ല. നാം ഈ മേഖല സുതാര്യമാക്കുകയും കണക്റ്റിവിറ്റി ശക്തിപ്പെടുത്താനായി പ്രവര്‍ത്തിക്കുകയും ചെയ്തുവരികയാണ്’, അദ്ദേഹം പറഞ്ഞു.

‘വളര്‍ച്ചയെയും സമ്പദ്‌വ്യവസ്ഥയെയും തൊഴില്‍മേഖലയെയും പ്രോല്‍സാഹിപ്പിക്കുന്നതിനായി വരുംനാളുകളില്‍ നാം അടിസ്ഥാന സൗകര്യ മേഖലയില്‍ 100 ലക്ഷം കോടി രൂപ നിക്ഷേപിക്കാന്‍ പോവുകയാണ്’, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PLI, Make in India schemes attracting foreign investors to India: CII

Media Coverage

PLI, Make in India schemes attracting foreign investors to India: CII
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi congratulates hockey team for winning Women's Asian Champions Trophy
November 21, 2024

The Prime Minister Shri Narendra Modi today congratulated the Indian Hockey team on winning the Women's Asian Champions Trophy.

Shri Modi said that their win will motivate upcoming athletes.

The Prime Minister posted on X:

"A phenomenal accomplishment!

Congratulations to our hockey team on winning the Women's Asian Champions Trophy. They played exceptionally well through the tournament. Their success will motivate many upcoming athletes."