ഈ സാഹചര്യത്തില്‍ നിങ്ങളുടെ ചിന്തകള്‍ പങ്കുവെച്ചതിനും കൈക്കൊണ്ട നടപടികള്‍ വിശദീകരിച്ചതിനും വിശിഷ്ട വ്യക്തികള്‍ക്കു നന്ദി.
വലിയ വെല്ലുവിളിയെ നേരിടുകയാണെന്നു നമുക്കറിയാം. വരുംനാളുകളില്‍ ഈ മഹാവ്യാധി ഏതു രൂപത്തിലായിത്തീരും എന്നു നമുക്കറിയില്ല.
നാം ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നതു വ്യക്തമാണ്. അകലുന്നതിനു പകരം ഒരുമിക്കുകയും ആശങ്കപ്പെടുന്നതിനു പകരം സഹകരിക്കുകയും പരിഭ്രാന്തരാകുന്നതിനു പകരം തയ്യാറെടുക്കുകയും ചെയ്യുക.
സഹകരിച്ചു പ്രവര്‍ത്തിക്കുക എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ഈ സംയുക്ത ശ്രമത്തില്‍ ഇന്ത്യക്ക് എന്തു ചെയ്യാന്‍ സാധിക്കുമെന്ന് എന്റെ ചില ആശയങ്ങള്‍ പങ്കുവെക്കാം.
കോവിഡ്-19 അത്യാഹിത ഫണ്ട് രൂപീകരിക്കണമെന്നു ഞാന്‍ ശുപാര്‍ശ ചെയ്യുന്നു. നാമെല്ലാം സ്വമേധയാ നല്‍കുന്ന വിഹിതംകൊണ്ടായിരിക്കണം ഇത്. ഇതിലേക്കു തുടക്കമെന്ന നിലയില്‍ ഇന്ത്യ ഒരു കോടി യു.എസ്. ഡോളര്‍ നീക്കിവെക്കുകയാണ്. അടിയന്തര ആവശ്യങ്ങള്‍ക്കായി നമുക്കേവര്‍ക്കും ഇതിലെ പണം ഉപയോഗിക്കാം. ഈ ഫണ്ട് എങ്ങനെ രൂപീകരിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യാമെന്നു നമ്മുടെ വിദേശകാര്യ സെക്രട്ടറിമാര്‍ക്ക് എംബസികള്‍ മുഖാന്തിരം ഉടന്‍ തീരുമാനിക്കാം.
ഡോക്ടര്‍മാരും പരിശോധനാ കിറ്റുകളും മറ്റു സംവിധാനങ്ങളുമായി ഇന്ത്യയില്‍ അതിവേഗം പ്രതികരിക്കാവുന്ന സംഘത്തിനു രൂപം നല്‍കുകയാണ്. നിങ്ങള്‍ക്കെല്ലാം ആവശ്യമെങ്കില്‍ എപ്പോവും ഈ സേവനം ഉപയോഗപ്പെടുത്താന്‍ സാധിക്കും.
നിങ്ങളുടെ അടിയന്തര പരിശോധനാ സംഘത്തിനു പെട്ടെന്നുതന്നെ ഓണ്‍ലൈന്‍ പരിശീലന സൗകര്യം ഏര്‍പ്പെടുത്താനും ഞങ്ങള്‍ക്കു സാധിക്കും. അടിയന്തര ഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കേണ്ട ജീവനക്കാര്‍ക്കു പരിശീലനം നല്‍കാന്‍ ഇന്ത്യയില്‍ നടത്തിയ പ്രവര്‍ത്തനത്തിന്റെ മാതൃകയിലായിരിക്കും ഇത്.
വൈറസ് വാഹകരെയും അവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെയും കണ്ടെത്തുന്നതിനായി ഡിസീസ് സര്‍വെയ്‌ലന്‍സ് പോര്‍ട്ടലിനു നാം രൂപം നല്‍കിയിട്ടുണ്ട്. ഈ സോഫ്റ്റ്‌വെയര്‍ സാര്‍ക് അംഗങ്ങളുമായി പങ്കുവെക്കാനും ഇതില്‍ പരിശീലനം നല്‍കാനും നാം തയ്യാറാണ്.
നമുക്കെല്ലാം ഏറ്റവും മികച്ച ചികില്‍സാരീതി അവലംബിക്കുന്നതിനായി സാര്‍ക് ദുരന്ത പരിപാലന കേന്ദ്രം പോലെ നിലവിലുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താം.
ഭാവിയെ കരുതി നമുക്കു ദക്ഷിണേഷ്യന്‍ മേഖലയില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നത് ഇല്ലാതാക്കാന്‍ പൊതു ഗവേഷണ പ്ലാറ്റ്‌ഫോം സ്ഥാപിക്കാം. അത്തരം പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഇന്ത്യന്‍ വൈദ്യ ഗവേഷണ കൗണ്‍സിലിനു സഹകരിക്കാന്‍ സാധിക്കും.
കോവിഡ്-19ന്റെ ദീര്‍ഘകാല സാമ്പത്തിക പ്രത്യാഘാതങ്ങളെ കുറിച്ചു മനസ്സിലാക്കാനും നമ്മുടെ ആഭ്യന്തര വ്യാപാരത്തെയും പ്രാദേശിക ശൃംഖലകളെയും അതില്‍നിന്നു മുക്തമാക്കാനും സജീവമായ ചര്‍ച്ച നടത്താന്‍ നമ്മുടെ വിദഗ്ധരോട് ആവശ്യപ്പെടാം.
അവസാനമായി, ഇതു നമ്മെ ബാധിക്കുന്ന ആദ്യത്തെയോ അവസാനത്തെയോ മഹാവ്യാധിയല്ല.
നമ്മുടെ അതിര്‍ത്തികളിലും അതിര്‍ത്തിക്കുള്ളിലും നടപ്പാക്കാവുന്ന സാര്‍ക് മഹാമാരി പെരുമാറ്റച്ചട്ടം രൂപീകരിക്കാന്‍ നമുക്കു സാധിക്കണം.
ഇതു പകര്‍ച്ചവ്യാധികള്‍ നമ്മുടെ മേഖലയില്‍ പടരാതിരിക്കാനും നമ്മുടെ ആഭ്യന്തര സഞ്ചാരം സ്വതന്ത്രമാക്കാനും സഹായകമാകും.
Published By : Admin |
March 15, 2020 | 19:00 IST
Login or Register to add your comment
PM hails India’s 100 GW Solar PV manufacturing milestone & push for clean energy
August 13, 2025
The Prime Minister Shri Narendra Modi today hailed the milestone towards self-reliance in achieving 100 GW Solar PV Module Manufacturing Capacity and efforts towards popularising clean energy.
Responding to a post by Union Minister Shri Pralhad Joshi on X, the Prime Minister said:
“This is yet another milestone towards self-reliance! It depicts the success of India's manufacturing capabilities and our efforts towards popularising clean energy.”
This is yet another milestone towards self-reliance! It depicts the success of India's manufacturing capabilities and our efforts towards popularising clean energy. https://t.co/ZLMkhtSx8u
— Narendra Modi (@narendramodi) August 13, 2025