'ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ട പുതിയ പരിഷ്‌കാരങ്ങള്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം പകരും: പ്രധാനമന്ത്രി
കേന്ദ്ര ബജറ്റ് ഓരോ പൗരന്റെയും സാമ്പത്തിക ശാക്തീകരണത്തിന് ഊന്നല്‍ നല്‍കുന്നു: പ്രധാനമന്ത്രി
കേന്ദ്ര ബജറ്റ് കാർഷിക മേഖലയ്ക്കായി ഒരു സംയോജിത സമീപനമാണ് സ്വീകരിക്കുന്നത്: പ്രധാനമന്ത്രി മോദി

വീക്ഷണം അടങ്ങിയതും പ്രവര്‍ത്തനോന്‍മുഖവും ആണ് കേന്ദ്ര ബജറ്റ് 2020 എന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. 
കേന്ദ്ര ബജറ്റ് ലോക്‌സഭയുടെ മേശപ്പുറത്തു വെച്ചതിനെ തുടര്‍ന്നു നടത്തിയ പരാമര്‍ശങ്ങളില്‍ പ്രധാനമന്ത്രി വ്യക്തമാക്കി: 'ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ട പുതിയ പരിഷ്‌കാരങ്ങള്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം പകരുക മാത്രമല്ല, രാജ്യത്തുള്ള ഓരോ പൗരന്റെയും സാമ്പത്തിക ശാക്തീകരണം ലക്ഷ്യംവെക്കുകയും ചെയ്യുന്നു.'
'പുതിയ ദശാബ്ദത്തില്‍ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായിക്കൂടി ഈ ബജറ്റ് ഉദ്ദേശിക്കുന്നു', അദ്ദേഹം പറഞ്ഞു. 

തൊഴില്‍ സൃഷ്ടിക്കുന്നതില്‍ ഊന്നല്‍
കൃഷി, അടിസ്ഥാനസൗകര്യം, തുണിത്തരങ്ങള്‍, സാങ്കേതികവിദ്യ എന്നീ തൊഴില്‍ സൃഷ്ടിക്കുന്ന പ്രധാന മേഖലകള്‍ക്ക് ബജറ്റ് 2020 ഊന്നല്‍ നല്‍കുന്നു എന്നു പ്രധാനമന്ത്രി പറഞ്ഞു. 
'16 ഇന കര്‍മപദ്ധതികള്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ സഹായിക്കുന്നതോടൊപ്പം ഗ്രാമീണ മേഖലയില്‍ കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുകയും ചെയ്യും', അദ്ദേഹം പറഞ്ഞു. 
'കാര്‍ഷിക മേഖലയ്ക്കായി കേന്ദ്ര ബജറ്റ് സ്വീകരിച്ചിട്ടുള്ളത് ഏകോപിതമായ മാര്‍ഗമാണ്. പരമ്പരാഗത കൃഷിരീതികള്‍ക്കപ്പുറം പുഷ്പ കൃഷി, മല്‍സ്യബന്ധനം, മൃഗപരിപാലനം എന്നിവയില്‍ മൂല്യവര്‍ധന വരുത്തുന്നതിലും ശ്രദ്ധിക്കുന്നതിലൂടെ തൊഴിലവസരങ്ങള്‍ വര്‍ധിക്കും', അദ്ദേഹം പറഞ്ഞു. 
'ബ്ലൂ ഇക്കോണമിയില്‍ നടപ്പാക്കുന്ന പദ്ധതികള്‍ മല്‍സ്യ സംസ്‌കരണത്തിലും വിപണനത്തിലും യുവാക്കള്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കും'.

തുണിത്തര മേഖല
തുണിത്തര മേഖലയില്‍ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട പുതിയ യന്ത്രങ്ങള്‍ സംബന്ധിച്ചു പുതിയ തീരുമാനം കൈക്കൊണ്ടതായി പ്രധാനമന്ത്രി വെളിപ്പെടുത്തി. 
ബജറ്റില്‍ അസംസ്‌കൃത വസ്തുക്കളുടെ തീരുവ ഘടനയില്‍ പരിഷ്‌കാരം വരുത്തിയത് ഇന്ത്യയില്‍ മനുഷ്യനിര്‍മിത ഫൈബറിന്റെ ഉല്‍പാദനം വര്‍ധിക്കുന്നതിനു സഹായകമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ പരിഷ്‌കാരം ആവശ്യമാണെന്ന ആവശ്യം മൂന്നു ദശാബ്ദങ്ങളായി നിലനില്‍ക്കുന്നു എന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 

ആരോഗ്യ മേഖല
പ്രധാനമന്ത്രി പറഞ്ഞു: 'ആയുഷ്മാന്‍ ഭാരത് പദ്ധതി രാജ്യത്തെ ആരോഗ്യ രംഗം വികസിക്കാന്‍ ഇടയാക്കി. ഇതു ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സഹായി തുടങ്ങിയ തൊഴിലുകളിലുള്ള മനുഷ്യവിഭവ ആവശ്യകത വര്‍ധിപ്പിച്ചു. ഒപ്പം രാജ്യത്തു വൈദ്യോപകരണങ്ങള്‍ ഉല്‍പാദിപ്പിക്കേണ്ടതിന്റെ ആവശ്യകത വര്‍ധിക്കാനിടയാക്കുകയും ചെയ്തു. ഇത്തരം കാര്യങ്ങളില്‍ ഗവണ്‍മെന്റ് പല തീരുമാനങ്ങളും കൈക്കൊള്ളുകയും ചെയ്തു.'

സാങ്കേതിക മേഖല
സാങ്കേതിക മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനായി ഗവണ്‍മെന്റ് പല നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി. 'സ്മാര്‍ട് സിറ്റികള്‍ സംബന്ധിച്ചും ഇലക്ട്രോണിക് ഉല്‍പാദനം സംബന്ധിച്ചും ഡാറ്റാ സെന്റര്‍ പാര്‍ക്കുകള്‍ സംബന്ധിച്ചും ബയോ ടെക്‌നോളജി സംബന്ധിച്ചും ക്വാണ്ടം ടെക്‌നോളജി സംബന്ധിച്ചും നാം ഒട്ടേറെ നയപരമായ തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇതോടെ ഇന്ത്യ ആഗോള മൂല്യ ശൃംഖലയുടെ അവിഭാജ്യ ഘടകമായി മാറും.'
'ഡിഗ്രി കോഴ്‌സുകളില്‍ അപ്രന്റീസ്ഷിപ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്, ഓണ്‍ലൈന്‍ ഡിഗ്രി കോഴ്‌സുകള്‍ തുടങ്ങിയ നൂതനമായ മുന്നേറ്റങ്ങളിലൂടെ യുവാക്കളുടെ നൈപുണ്യ വികസനത്തിനു ബജറ്റ് മുന്‍ഗണന നല്‍കുന്നു', അദ്ദേഹം പറഞ്ഞു. 
ചെറുകിട, ഇടത്തരം വ്യവസായ മേഖലയും കയറ്റുമതി മേഖലയും തൊഴില്‍ സൃഷ്ടിക്കുന്ന മേഖലകളില്‍ ഒന്നാണെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും ചെറുകിട വ്യവസായങ്ങള്‍ക്കു പണം ലഭ്യമാക്കുന്നതിനും ബജറ്റ് ഊന്നല്‍ നല്‍കുന്നു എന്നു വ്യക്തമാക്കി. 

അടിസ്ഥാനസൗകര്യം
ആധുനിക ഇന്ത്യക്ക് ആധുനിക അടിസ്ഥാന സൗകര്യം ആവശ്യമാണെന്നും ഈ മേഖല വളരെയധികം തൊഴില്‍ സൃഷ്ടിക്കുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. 
'6500ലേറെ പദ്ധതികളിലായി 100 ലക്ഷം കോടി രൂപയിലേറെ നിക്ഷേപിക്കുകയാണ്. ഇതു വളരെയധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ദേശീയ ചരക്കുനീക്ക നയം വ്യാപാരം, വ്യവസായം, തൊഴില്‍ എന്നീ മേഖലകള്‍ക്കു ഗുണം ചെയ്യും', അദ്ദേഹം പറഞ്ഞു. 
'100 പുതിയ വിമാനത്താവളങ്ങള്‍ വികസിപ്പിക്കാനുള്ള പ്രഖ്യാപനം രാജ്യത്തെ വിനോദസഞ്ചാരത്തെ ഉത്തേജിപ്പിക്കും. തൊഴിലവസരങ്ങള്‍ക്ക് ഏറെ സാധ്യതകളുമുണ്ട്', അദ്ദേഹം പറഞ്ഞു. 

നിക്ഷേപം
തൊഴില്‍ സൃഷ്ടിക്കുന്നതില്‍ പ്രധാന ഘടകങ്ങളിലൊന്നായ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനായി ബജറ്റില്‍ കൈക്കൊണ്ട ചരിത്രപരമായ ചുവടുകള്‍ ഏറെയാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. 
'ബോണ്ട് മാര്‍ക്കറ്റ് ശക്തിപ്പെടുത്താനും അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കു ദീര്‍ഘകാലാടിസ്ഥാനത്തില്‍ പണം ലഭ്യമാക്കാനും പല നടപടികളും കൈക്കൊണ്ടിട്ടുണ്ട്. സമാനമാണ് ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ നികുതി ഒഴിവാക്കുന്നതും. ഇതുവഴി കമ്പനികള്‍ക്കു നിക്ഷേപം നടത്താന്‍ 25,000 കോടി രൂപ അധികമായി ലഭിക്കും.'
'എഫ്.ഡി.ഐ. ആകര്‍ഷിക്കുന്നതിനായി പല നികുതിയിളവുകളും പ്രഖ്യാപിക്കപ്പെട്ടു', അദ്ദേഹം പറഞ്ഞു. 
'സ്റ്റാര്‍ട്ടപ്പുകള്‍ക്കും റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കും നികുതിയിളവുകള്‍ ലഭ്യമാക്കി', അദ്ദേഹം പറഞ്ഞു.

നികുതിരംഗത്തു വിശ്വാസത്തിന് ഊന്നല്‍
തര്‍ക്കമല്ല, വിശ്വാസമാണ് ഉണ്ടാവേണ്ടത് എന്ന സാഹചര്യം ഗവണ്‍മെന്റ് ആദായ നികുതിരംഗത്തു സൃഷ്ടിക്കുകയാണെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി. 
'ചെറിയ തെറ്റുകള്‍ പോലും ക്രിമിനല്‍ കുറ്റങ്ങളായാണു കമ്പനി നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതൊഴിവാക്കാന്‍ നാം തീരുമാനിച്ചിരിക്കുകയാണ്'.
'നികുതിദായകരുടെ അവകാശങ്ങള്‍ വിശദമാക്കുന്ന ടാക്‌സ്‌പെയര്‍ ചാര്‍ട്ട് നാം പുറത്തിറക്കുകയാണ്'.
അതുപോലെ തന്നെ, വിശ്വാസം വര്‍ധിപ്പിക്കുന്നതിനായി അഞ്ചു കോടിയില്‍ താഴെ വിറ്റുവരവുള്ള ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഓഡിറ്റ് നിര്‍ബന്ധമല്ലെന്നു ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 
'നേരത്തേ ഈ പരിധി ഒരു കോടി രൂപ വരെ ആയിരുന്നു', അദ്ദേഹം പറഞ്ഞു. 

ഗവണ്‍മെന്റ് ജോലികള്‍ക്കായി ഏകീകൃത പരീക്ഷ
'വിവിധ ഗവണ്‍മെന്റ് ജോലികള്‍ക്കായി യുവാക്കള്‍ വിവിധ പരീക്ഷകള്‍ എഴുതണമെന്നതാണു നിലവിലുള്ള സ്ഥിതി. ഇതില്‍ ഘടനാപരമായ മാറ്റം വരുത്തിക്കൊണ്ട് ബാങ്കുകളിലെയും റെയില്‍വേയിലെയും ജോലികള്‍ക്കും മറ്റു ഗവണ്‍മെന്റ് ജോലികള്‍ക്കുമായി ദേശീയ റിക്രൂട്ട്‌മെന്റ് ഏജന്‍സി പൊതുവായ ഒറ്റ ഓണ്‍ലൈന്‍ പരീക്ഷ നടത്തും', അദ്ദേഹം പറഞ്ഞു. 

വ്യാപ്തി കുറഞ്ഞ ഗവണ്‍മെന്റ്, വ്യാപ്തിയേറിയ ഭരണം
ഫേസ്‌ലെസ് അപ്പീല്‍, പ്രത്യക്ഷ നികുതി ലഘൂകരണം, പി.എസ്.യു.കള്‍ വിറ്റഴിക്കുന്നതു വേഗത്തിലാക്കാനുള്ള ശ്രമങ്ങള്‍, ഏകീകൃത സംഭരണ സംവിധാനം, ഓട്ടോ എന്റോള്‍മെന്റ് എന്നിവയൊക്കെ ലക്ഷ്യംവെക്കുന്നത് വ്യാപ്തി കുറഞ്ഞ ഗവണ്‍മെന്റ്, വ്യാപ്തിയേറിയ ഭരണം എന്നതാണ്. 

ജോലി എളുപ്പമാക്കുകയും ജീവിതം എളുപ്പമാക്കുകയും
ഒരു ലക്ഷത്തിലേറെ ഗ്രാമപഞ്ചായത്തുകളിലെ അംഗന്‍വാടികളും സ്‌കൂളുകളും ക്ഷേമകേന്ദ്രങ്ങളും പൊലീസ് സ്റ്റേഷനുകളും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കുമെന്നു ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെന്നതു പ്രധാനമാണെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതു കാര്യങ്ങള്‍ ചെയ്യുന്നതും ജീവിതവും എളുപ്പമാക്കി മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു. 
'ഇത് ഏറെ വിദൂര ഗ്രാമങ്ങളെ ബ്രോഡ്ബാന്‍ഡ് വഴി ബന്ധപ്പെടുത്തുകയും ചെയ്യും', പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. 
വരുമാനവും നിക്ഷേപവും അതുപോലെ ആവശ്യവും ഉപഭോഗവും ശക്തിപ്പെടുത്തുന്നതും സാമ്പത്തിക സംവിധാനത്തിലും വായ്പയുടെ ഒഴുക്കിലും നവ ഉത്തേജനം പകരുന്നതുമാണ് കേന്ദ്ര ബജറ്റ് 2020 എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi