ജാർഖണ്ഡ്, മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, മഹാരാഷ്ട്ര, മേഘാലയ, തുടങ്ങിയ സംസ്ഥാനങ്ങളിലെ 40-ലധികം ജില്ലകളിലെ ജില്ലാ മജിസ്‌ട്രേറ്റുമാരുമായി പ്രധാനമന്ത്രി സംവദിച്ചു.
വർഷാവസാനത്തോടെ രാജ്യം വാക്സിനേഷൻ കവറേജ് വർധിപ്പിക്കുകയും ആത്മവിശ്വാസത്തോടെ പുതുവർഷത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ എല്ലാ ഉദ്യോഗസ്ഥരെയും ഉദ്‌ബോധിപ്പിച്ചു
“ഇപ്പോൾ ഞങ്ങൾ വാക്സിനേഷൻ പ്രചാരണം ഓരോ വീട്ടിലും എത്തിക്കാൻ ഒരുങ്ങുകയാണ്. 'ഹർ ഘർ ദസ്തക്' എന്ന മന്ത്രവുമായി, എല്ലാ വാതിലുകളിലും മുട്ടുക, ഇരട്ട ഡോസ് വാക്‌സിന്റെ സുരക്ഷാ വലയില്ലാത്ത എല്ലാ വീടുകളെയും സമീപിക്കും
"പ്രാദേശിക തലത്തിലുള്ള വിടവുകൾ പരിഹരിച്ചുകൊണ്ട് വാക്സിനേഷൻ യജ്ഞം പൂർത്തിയാക്കുന്നതിന് ഇതുവരെയുള്ള അനുഭവം മനസ്സിൽ വെച്ചുകൊണ്ട് സൂക്ഷ്മ തന്ത്രങ്ങൾ വികസിപ്പിക്കുക"
നിങ്ങളുടെ ജില്ലകളെ ദേശീയ ശരാശരിയോട് അടുപ്പിക്കാൻ നിങ്ങൾ പരമാവധി ശ്രമിക്കേണ്ടതുണ്ട്"
“നിങ്ങൾക്ക് പ്രാദേശിക മതനേതാക്കളിൽ നിന്ന് കൂടുതൽ സഹായം സ്വീകരിക്കാം. എല്ലാ മതങ്ങളുടെയും നേതാക്കളെ എപ്പോഴും
വാക്സിനേഷന്റെ വക്താക്കളായി കണ്ടെത്തിയിട്ടുണ്ട്&quo

ഇറ്റലിയിലെയും ഗ്ലാസ്‌ഗോയിലെയും സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ ഉടൻ തന്നെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രതിരോധ കുത്തിവയ്പ്പ് കവറേജ് കുറവുള്ള ജില്ലകളുമായി അവലോകന യോഗം നടത്തി. ആദ്യ ഡോസിന്റെ 50 ശതമാനത്തിൽ താഴെ കവറേജും രണ്ടാം ഡോസിന്റെ കോവിഡ് വാക്‌സിൻ കുറഞ്ഞ കവറേജും ഉള്ള ജില്ലകളെ യോഗത്തിൽ ഉൾപ്പെടുത്തി. ജാർഖണ്ഡ്, മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, മഹാരാഷ്ട്ര, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലെ 40-ലധികം ജില്ലകളിലെ ജില്ലാ മജിസ്‌ട്രേറ്റുമാരുമായി പ്രധാനമന്ത്രി സംവദിച്ചു.

ജില്ലാ മജിസ്‌ട്രേറ്റുമാർ  തങ്ങളുടെ ജില്ലകളിൽ  കുറഞ്ഞ വാക്‌സിനേഷൻ കവറേജിന് കാരണമായി നേരിടുന്ന പ്രശ്‌നങ്ങളെയും വെല്ലുവിളികളെയും കുറിച്ച് വിവരിച്ചു. വാക്‌സിൻ എടുക്കാനുള്ള  മടി, ദുഷ്‌കരമായ ഭൂപ്രദേശം, സമീപ മാസങ്ങളിൽ നിലവിലുള്ള കാലാവസ്ഥ കാരണം സൃഷ്ടിക്കപ്പെട്ട വെല്ലുവിളികൾ തുടങ്ങിയ അഭ്യൂഹങ്ങൾ അവർ എടുത്തുകാണിച്ചു. ഈ വെല്ലുവിളികളെ അതിജീവിക്കാൻ ഇതുവരെ സ്വീകരിച്ച നടപടികളുടെ വിവരണവും അവർ അവതരിപ്പിച്ചു. കവറേജ് വർദ്ധിപ്പിക്കുന്നതിന് കാരണമായി ജില്ലാ മജിസ്‌ട്രേറ്റുമാർ  സ്വീകരിച്ച നല്ല രീതികളും അവർ പങ്കുവച്ചു. 

ആശയവിനിമയത്തിനിടയിൽ, വാക്‌സിൻ  എടുക്കാനുള്ള മടിയും അതിന് പിന്നിലെ പ്രാദേശിക ഘടകങ്ങളും പ്രധാനമന്ത്രി വിശദമായി ചർച്ച ചെയ്തു. ഈ ജില്ലകളിൽ 100% വാക്സിനേഷൻ കവറേജ് ഉറപ്പാക്കുന്നതിന് നടപ്പിലാക്കാൻ കഴിയുന്ന വിപുലമായ ആശയങ്ങൾ അദ്ദേഹം ചർച്ച ചെയ്തു. മത-സാമുദായിക നേതാക്കളിലൂടെ   സാമൂഹിക  ഇടപെടൽ പരമാവധി വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. വർഷാവസാനത്തോടെ രാജ്യം വാക്സിനേഷൻ കവറേജ് വർധിപ്പിക്കുകയും ആത്മവിശ്വാസത്തോടെ പുതുവർഷത്തിലേക്ക് പ്രവേശിക്കുകയും ചെയ്യണമെന്ന് അദ്ദേഹം എല്ലാ ഉദ്യോഗസ്ഥരെയും ഉദ്ബോധിപ്പിച്ചു..

കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജ്യത്തെ വാക്സിനേഷൻ കവറേജിന്റെ ഒരു അവലോകനം നടത്തി. സംസ്ഥാനങ്ങളിലെ ബാലൻസ് വാക്സിൻ ഡോസ് ലഭ്യതയെക്കുറിച്ച് അദ്ദേഹം വിവരിച്ചു, കൂടാതെ വാക്സിനേഷൻ കവറേജ് കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാനങ്ങളിലെ  പ്രത്യേക വാക്സിനേഷൻ കാമ്പെയ്‌നുകളെ കുറിച്ചും സംസാരിച്ചു.

സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി,  മുഖ്യമന്ത്രിമാർക്ക് നന്ദി പറയുകയും, അവരുടെ  പ്രോത്സാഹനാം  കൂടുതൽ നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കാൻ ജില്ലകളെ  സഹായിക്കുമെന്നും   പറഞ്ഞു. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയിൽ രാജ്യം നിരവധി വെല്ലുവിളികൾ നേരിട്ടതായി ശ്രീ മോദി പറഞ്ഞു. “കൊറോണയ്‌ക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തിലെ ഒരു പ്രത്യേക കാര്യം നാം പുതിയ പരിഹാരങ്ങൾ കണ്ടെത്തുകയും നൂതനമായ രീതികൾ പരീക്ഷിക്കുകയും ചെയ്തു എന്നതാണ്”. തങ്ങളുടെ ജില്ലകളിൽ വാക്സിനേഷൻ വർദ്ധിപ്പിക്കുന്നതിനുള്ള പുതിയ നൂതന മാർഗങ്ങളിൽ കൂടുതൽ പ്രവർത്തിക്കാൻ അദ്ദേഹം ഭരണാധികാരികളോട് അഭ്യർത്ഥിച്ചു. മികച്ച പ്രകടനം കാഴ്ചവെക്കുന്ന ജില്ലകൾക്ക് പോലും സമാനമായ വെല്ലുവിളികളുണ്ടെങ്കിലും അവ നിശ്ചയദാർഢ്യത്തോടെയും പുതുമയോടെയുമാണ് നേരിടേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക തലത്തിലുള്ള വിടവുകൾ പരിഹരിച്ചുകൊണ്ട് വാക്സിനേഷൻ പൂർണ്ണത കൈവരിക്കാൻ   ഇതുവരെയുള്ള അനുഭവം മനസ്സിൽ വെച്ചുകൊണ്ട് സൂക്ഷ്മ തന്ത്രങ്ങൾ വികസിപ്പിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ ഓരോ ഗ്രാമത്തിനും ഓരോ പട്ടണത്തിനും വ്യത്യസ്ത തന്ത്രങ്ങൾ ഉണ്ടാക്കാൻ പ്രധാനമന്ത്രി ജില്ലാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പ്രദേശത്തിനനുസരിച്ച് 20-25 പേരടങ്ങുന്ന ഒരു സംഘം രൂപീകരിച്ച് ഇത് ചെയ്യാമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. നിങ്ങൾ രൂപീകരിച്ച ടീമുകളിൽ ആരോഗ്യകരമായ മത്സരം നടത്താൻ ശ്രമിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. പ്രാദേശിക ലക്ഷ്യങ്ങൾക്കായി പ്രദേശാടിസ്ഥാനത്തിലുള്ള സമയപ്പട്ടിക  തയ്യാറാക്കാൻ ഉദ്യോഗസ്ഥരെ ഉദ്‌ബോധിപ്പിച്ച പ്രധാനമന്ത്രി പറഞ്ഞു, “നിങ്ങളുടെ ജില്ലകളെ ദേശീയ ശരാശരിയിലേക്കടുക്കാൻ നിങ്ങൾ പരമാവധി ശ്രമിക്കേണ്ടതുണ്ട്."

വാക്‌സിനേഷനെക്കുറിച്ചുള്ള അഭ്യൂഹങ്ങളുടെയും തെറ്റിദ്ധാരണയുടെയും വിഷയമ  ചൂണ്ടിക്കാട്ടിയ  പ്രധാനമന്ത്രി  ബോധവൽക്കരണം മാത്രമാണ് ഇതിനുള്ള ഏക പരിഹാരമെന്ന് നിർദ്ദേശിച്ച അദ്ദേഹം മതനേതാക്കളിൽ നിന്ന് സഹായം സ്വീകരിക്കാൻ സംസ്ഥാന ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. വാക്‌സിനേഷൻ പ്രചാരണ പരിപാടികളിൽ  മതനേതാക്കൾ വളരെ ആവേശഭരിതരാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വത്തിക്കാനിൽ വെച്ച് ഫ്രാൻസിസ് മാർപാപ്പയുമായുള്ള കൂടിക്കാഴ്ച ശ്രീ മോദി അനുസ്മരിച്ചു. വാക്സിനുകളെക്കുറിച്ചുള്ള മതനേതാക്കളുടെ സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് പ്രത്യേക ഊന്നൽ നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

വാക്‌സിനേഷൻ കേന്ദ്രത്തിലേക്ക് ആളുകളെ കൊണ്ടുപോകുന്നതിനും സുരക്ഷിതമായ വാക്‌സിനേഷൻ നടത്തുന്നതിനും വീടുവീടാന്തരം വാക്‌സിനുകൾ നൽകുന്നതിനും ഗിയർ മാറ്റാൻ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.  വാക്‌സിൻ ഓരോ വീട്ടുപടിക്കലും എന്ന ആവേശത്തോടെ എല്ലാ വീടുകളിലും എത്താൻ അദ്ദേഹം ആരോഗ്യ പ്രവർത്തകരോട് അഭ്യർത്ഥിച്ചു. പൂർണ്ണമായ വാക്സിനേഷൻ ഉറപ്പാക്കാൻ എല്ലാ വാതിലുകളിലും മുട്ടി 'ഹർ ഘർ ദസ്തക്' എന്ന ആവേശത്തോടെ പോകാനും അദ്ദേഹം ആവശ്യപ്പെട്ടു. “ഇപ്പോൾ ഞങ്ങൾ വാക്സിനേഷൻ പ്രചാരണം  ഓരോ വീട്ടിലും എത്തിക്കാൻ ഒരുങ്ങുകയാണ്. ‘ഹർ ഘർ ദസ്തക്’ എന്ന മന്ത്രവുമായി എല്ലാ വാതിലുകളിലും മുട്ടുക, ഇരട്ട ഡോസ് വാക്സിൻ സുരക്ഷാ വലയില്ലാത്ത എല്ലാ വീടുകളെയും സമീപിക്കും, ”അദ്ദേഹം പറഞ്ഞു.

എല്ലാ വീടുകളിലും മുട്ടുമ്പോൾ രണ്ടാമത്തെ ഡോസിനും ആദ്യ ഡോസിനും തുല്യ ശ്രദ്ധ നൽകേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. കാരണം അണുബാധയുടെ കേസുകൾ കുറയാൻ തുടങ്ങുമ്പോഴെല്ലാം, ചിലപ്പോൾ ശ്രദ്ധ  കുറയുന്നു. വാക്‌സിനുകൾ നൽകാനുള്ള ത്വര ജനങ്ങളിൽ കുറഞ്ഞു വരുന്നു. “നിശ്ചിത സമയം കഴിഞ്ഞിട്ടും രണ്ടാമത്തെ ഡോസ് എടുക്കാത്ത ആളുകളെ മുൻഗണനാടിസ്ഥാനത്തിൽ നിങ്ങൾ ബന്ധപ്പെടേണ്ടി വരും... ഇത് അവഗണിക്കുന്നത് ലോകത്തിലെ പല രാജ്യങ്ങളിലും പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്,” അദ്ദേഹം മുന്നറിയിപ്പ് നൽകി.

എല്ലാപേർക്കും സൗജന്യ വാക്‌സിൻ  പ്രചാരണത്തിന്  കീഴിൽ, ഒരു ദിവസം ഏകദേശം 2.5 കോടി വാക്‌സിൻ ഡോസുകൾ നൽകിയതിന്റെ റെക്കോർഡ് ഇന്ത്യ സൃഷ്ടിച്ചുവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു, ഈ നേട്ടം ഇന്ത്യയുടെ കഴിവുകൾക്ക് സാക്ഷ്യം വഹിക്കുന്നു, അദ്ദേഹം പറഞ്ഞു. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ജില്ലകളിലെ സഹപ്രവർത്തകരുടെ നല്ല പ്രവർത്തനങ്ങളിൽ നിന്ന് പഠിക്കണമെന്നും പ്രാദേശിക ആവശ്യങ്ങൾക്കും പരിസ്ഥിതിക്കും അനുയോജ്യമായ സമീപനങ്ങൾ സ്വീകരിക്കണമെന്നും അദ്ദേഹം ജില്ലാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

 

 

 

 

 

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PM Modi hails diaspora in Kuwait, says India has potential to become skill capital of world

Media Coverage

PM Modi hails diaspora in Kuwait, says India has potential to become skill capital of world
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi