ജപ്പാനിലെ ടോക്കിയോയില്‍ 2022 മേയ് 24 ന് നടന്ന ക്വാഡ് നേതാക്കളുടെ നേരിട്ട്പങ്കെടുക്കുന്ന രണ്ടാമത്തെ ഉച്ചകോടിയില്‍ ജപ്പാനിലെ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, അമേരിക്കന്‍ പ്രസിഡന്റ് ജോസഫ് ബൈഡന്‍, ഓസ്‌ട്രേലിയയിലെ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് എന്നിവരോടൊപ്പം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും പങ്കെടുത്തു. 2021 മാര്‍ച്ചിലെ ആദ്യ വെര്‍ച്വല്‍ യോഗത്തിനും 2021 സെപ്റ്റംബറില്‍ വാഷിംഗ്ടണ്‍ ഡി.സിയില്‍ നടന്ന ഉച്ചകോടിയ്ക്കും 2022 മാര്‍ച്ചില്‍ നടന്ന അവരുടെ ആശയവിനിമയം മുതല്‍ നേതാക്കളുടെ നാലാമത്തെ സംവദിക്കലായിരുന്നു ഇത്.

സ്വതന്ത്രവും തുറന്നതും ഉള്‍ച്ചേര്‍ക്കുന്നതുമായ ഒരു ഇന്‍ഡോ-പസഫിക്കിനുള്ള തങ്ങളുടെ പങ്കാളിത്ത പ്രതിബദ്ധതയും പരമാധികാരം, പ്രദേശിക സമഗ്രത, സമാധാനപരമായി തര്‍ക്കങ്ങള്‍ പരിഹരിക്കല്‍ എന്നിവയുടെ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യവും നേതാക്കള്‍ ആവര്‍ത്തിച്ചു. ഇന്തോ-പസഫിക്കിലെ വികസനം സംബന്ധിച്ചും യൂറോപ്പിലെ സംഘര്‍ഷങ്ങളെക്കുറിച്ചുമുള്ള വീക്ഷണങ്ങള്‍ അവര്‍ കൈമാറി. യുദ്ധങ്ങള്‍ക്ക് വിരാമം ഇടേണ്ടതിന്റെയും സംവാദങ്ങളും നയന്ത്രങ്ങളും പുനരാരംഭിക്കുന്നതിന്റേയും ആവശ്യകതയെക്കുറിച്ചുള്ള ഇന്ത്യയുടെ സ്ഥായിയുംതത്വാധിഷ്ഠിതവുമായ നിലപാട് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. നടന്നുകൊണ്ടിരിക്കുന്ന ക്വാഡ് സഹകരണത്തെക്കുറിച്ചും ഭാവിയിലേക്കുള്ള അവരുടെ കാഴ്ചപ്പാടുകളെക്കുറിച്ചും നേതാക്കള്‍ വിലയിരുത്തി.
ഭീകര വാദത്തിനെതിരായ പോരാട്ടത്തിനുള്ള തങ്ങളുടെ ആഗ്രഹം നേതാക്കള്‍ ആവര്‍ത്തിച്ചു, ഭീകര വാദ പകരക്കാരുടെ ഉപയോഗത്തെ അപലപിക്കുകയും, അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള ഭീകരാക്രമണങ്ങള്‍ നടത്തുന്നതിനോ ആസൂത്രണം ചെയ്യുന്നതിനോ ഉപയോഗിക്കാവുന്ന ലോജിസ്റ്റിക്, സാമ്പത്തിക അല്ലെങ്കില്‍ സൈനിക പിന്തുണ ഭീകര  ഗ്രൂപ്പുകള്‍ക്ക് നിഷേധിക്കേണ്ടതിന്റെ പ്രാധാന്യവും അവര്‍ ഊന്നിപ്പറഞ്ഞു.

കോവിഡ്19 പകര്‍ച്ചവ്യാധിയെ ചെറുക്കാനുള്ള ക്വാഡിന്റെ തുടര്‍ച്ചയായ ശ്രമങ്ങള്‍ അവലോകനം ചെയ്ത നേതാക്കള്‍, ഇന്ത്യയില്‍ ബയോളജിക്കല്‍-ഇ സൗകര്യം മെച്ചപ്പെടുത്തി ഉല്‍പാദന ശേഷി വര്‍ദ്ധിപ്പിച്ചതിനെ സ്വാഗതം ചെയ്യുകയും വാക്‌സിനുകളുടെ വിതരണം ആരംഭിക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെ ഇ.യു.എല്‍ (അടിയന്തിര ഉപയോഗ ലിസ്റ്റിംഗ് പ്രക്രിയ) അംഗീകാരം വേഗത്തില്‍ അനുവദിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ക്വാഡ് വാക്‌സിന്‍ പങ്കാളിത്തത്തിന് കീഴില്‍ 2022 ഏപ്രിലില്‍ തായ്‌ലന്‍ഡിലേക്കും കംബോഡിയയിലേക്കും ഇന്ത്യ 5,25,000 ഡോസ് മെയ്ഡ് ഇന്‍ ഇന്ത്യ വാക്‌സിനുകള്‍ സമ്മാനിച്ചതിനെ നേതാക്കള്‍ സ്വാഗതം ചെയ്തു. ഏറ്റവും അവസാനം വരെ വിതരണം, വിതരണ വെല്ലുവിളികള്‍ എന്നിവയെ ജനിതക നിരീക്ഷണം, ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ എന്നിവയിലെ സഹകരണത്തിലൂടെ അഭിസംബോധനചെയ്ത് പ്രാദേശിക ആരോഗ്യ സുരക്ഷ വര്‍ദ്ധിപ്പിക്കുകയും ആഗോള ആരോഗ്യ സുരക്ഷാ വാസ്തുവിദ്യയെ ശക്തിപ്പെടുത്തുക എന്നിവയിലൂടെ മഹാമാരി പരിപാലനത്തിലെ സമഗ്രമായ സമീപനം അവര്‍ തുടരും.

ഹരിതഷിപ്പിംഗ്, ഹരിത ഹൈഡ്രജന്‍ ഉള്‍പ്പെടെയുള്ള ശുദ്ധ ഊര്‍ജം, കാലാവസ്ഥ, ദുരന്തങ്ങളെ പ്രതിരോധിക്കുന്ന പശ്ചാത്തല സൗകര്യങ്ങള്‍ എന്നിവയ്ക്കുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ക്വാഡ് ക്ലൈമറ്റ്  ചേഞ്ച് ആക്ഷന്‍ ആന്‍ഡ് മിറ്റിഗേഷന്‍ പാക്കേജും (ക്യു-ചാംപ്-ക്വാഡ് കാലാവസ്ഥാ വ്യതിയാന കര്‍മ്മ പാക്കേജ്) പ്രഖ്യാപിച്ചു. ഈ മേഖലയിലെ രാജ്യങ്ങളെ അവരുടെ സി.ഒ.പി26 പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിന് കാലാവസ്ഥ സാമ്പത്തികം സ്വരൂപിച്ചും സാങ്കേതികവിദ്യാ കൈമാറ്റത്തിലൂടെയും സഹായിക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ആവര്‍ത്തിച്ചു.

നിര്‍ണായകവും ഉയര്‍ന്നുവരുന്നതുമായ സാങ്കേതിക വിദ്യകളുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, ക്രിട്ടിക്കല്‍ ടെക്‌നോളജി (നിര്‍ണ്ണായക സാങ്കേതികവിദ്യാ) വിതരണ ശൃംഖലയെക്കുറിച്ചുള്ള ക്വാഡിന്റെ പൊതു പ്രസ്താവനയും പുറപ്പെടുവിച്ചു. മേഖലയുടെ നിര്‍ണായകമായ സൈബര്‍ സുരക്ഷാ പശ്ചാത്തലസൗകര്യം ശക്തിപ്പെടുത്തുന്നതിന് ഇന്തോ-പസഫിക് മേഖലയ്ക്കായി ശേഷി വര്‍ദ്ധിപ്പിക്കുന്ന പരിപാടികള്‍ നാല് രാജ്യങ്ങളും ചേര്‍ന്ന് ഏകോപിപ്പിക്കും. വിശ്വസനീയമായ ആഗോള വിതരണ ശൃംഖല കെട്ടിപ്പടുക്കുന്നതിന് കൂടുതല്‍ ക്വാഡ് സഹകരണത്തിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്യുകയും ഇന്ത്യയില്‍ ഒരു അര്‍ദ്ധചാലക ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിന് ഇന്ത്യ സ്വീകരിക്കുന്ന ദേശീയ ചട്ടക്കൂടിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
മേഖലയിലെ ദുരന്തങ്ങളില്‍ കൂടുതല്‍ ഫലപ്രദവും സമയബന്ധിതവുമായ ഇടപെടലുകള്‍ സാദ്ധ്യമാക്കുന്നതിന്, ഇന്‍ഡോ-പസഫിക്കിന് മാനുഷിക സഹായത്തിനും ദുരന്ത നിവാരണത്തിനും വേണ്ടിയുള്ള (എച്ച്.എ.ഡി.ആര്‍) ഒരു ക്വാഡ് പങ്കാളിത്തവും നേതാക്കള്‍ പ്രഖ്യാപിച്ചു.

കാലാവസ്ഥാ സംഭവങ്ങള്‍, ദുരന്ത നിവാരണ തയാറെടുപ്പുകള്‍, സമുദ്രവിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗം എന്നിവ പിന്തുടരുന്നതിന് സഹായിക്കുന്നതിനായി ക്വാഡ് ഉപഗ്രഹ വിവര പോര്‍ട്ടലിലൂടെ മേഖലയിലെ ഭൂനിരീക്ഷണം സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നതിന് നേതാക്കള്‍ സമ്മതിച്ചു. സമഗ്രവികസനത്തിനായി ബഹിരാകാശത്തെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളും സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നതിനുള്ള ദീര്‍ഘകാല കഴിവുകള്‍ കണക്കിലെടുത്ത് ഇന്ത്യ ഈ ശ്രമത്തില്‍ സജീവമായ പങ്ക് വഹിക്കും.

എച്ച്.എ.ഡി.ആര്‍ സംഭവങ്ങളോട് പ്രതികരിക്കാനും നിയമവിരുദ്ധമായ മത്സ്യബന്ധനത്തെ ചെറുക്കാനും രാജ്യങ്ങളെ സഹായിക്കുന്നതിനുള്ള പുതിയ ഇന്തോ-പസഫിക് സമുദ്രമേഖല (മാരിടൈം ഡൊമെയ്ന്‍) അവബോധ സംരംഭത്തെ ക്വാഡ് നേതാക്കള്‍ സ്വാഗതം ചെയ്തു.

ആസിയാന്‍ ഐക്യത്തിനും കേന്ദ്രീകരണത്തിനുമുള്ള തങ്ങളുടെ അചഞ്ചലമായ പിന്തുണ വീണ്ടും ഉറപ്പിച്ചു വ്യക്തമാക്കിയ നേതാക്കള്‍, മേഖലയിലെ പങ്കാളികളുമായുള്ള സഹകരണം ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നതായും വ്യക്തമാക്കി.

ക്വാഡിന്റെ സകാരാത്മകവും ക്രിയാത്മകവുമായ അജണ്ട നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി മേഖലയിലെ പ്രകടമായ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. സംവാദങ്ങളും കൂടിയാലോചനകളും തുടരാനും 2023ല്‍ ഓസ്‌ട്രേലിയ ആതിഥേയത്വം വഹിക്കുന്ന അടുത്ത ഉച്ചകോടിക്കായി കാത്തിരിക്കാനും നേതാക്കള്‍ സമ്മതിച്ചു.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India produced record rice, wheat, maize in 2024-25, estimates Centre

Media Coverage

India produced record rice, wheat, maize in 2024-25, estimates Centre
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മാർച്ച് 10
March 10, 2025

Appreciation for PM Modi’s Efforts in Strengthening Global Ties