'സര്‍ദാര്‍ പട്ടേല്‍ വെറുമൊരു ചരിത്രപുരുഷന്‍ മാത്രമല്ല, രാജ്യവാസികളുടെ മുഴുവന്‍ ഹൃദയത്തില്‍ ജീവിക്കുന്നു'
130 കോടി ഇന്ത്യക്കാര്‍ താമസിക്കുന്ന ഈ ഭൂപ്രദേശം നമ്മുടെ ആത്മാവിന്റെയും സ്വപ്നങ്ങളുടെയും അഭിലാഷങ്ങളുടെയും അവിഭാജ്യ ഘടകമാണ്.
'ശക്തവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സംവേദനക്ഷമതയുള്ളതും ജാഗ്രതയുള്ളതുമായ ഇന്ത്യയാണ് സര്‍ദാര്‍ പട്ടേല്‍ ആഗ്രഹിച്ചത്'
'സര്‍ദാര്‍ പട്ടേലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ബാഹ്യവും ആന്തരികവുമായ വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യ പൂര്‍ണ്ണമായും പ്രാപ്തമാവുകയാണ്'
'ജലം, ആകാശം, ഭൂമി, ബഹിരാകാശം എന്നിവയിലെ രാജ്യത്തിന്റെ നിശ്ചയദാര്‍ഢ്യവും കഴിവുകളും അഭൂതപൂര്‍വമാണ്. രാഷ്ട്രം ആത്മനിര്‍ഭരതയുടെ പുതിയ ദൗത്യത്തിന്റെ പാതയിലേക്ക് നീങ്ങാന്‍ തുടങ്ങി'
''ഈ 'സ്വാതന്ത്യത്തിന്റെ അമൃത് മഹോല്‍സവത്തില്‍' അഭൂതപൂര്‍വമായ വളര്‍ച്ചയും പ്രയാസകരമായ ലക്ഷ്യങ്ങളും കൈവരിച്ച് സര്‍ദാര്‍ സാഹിബിന്റെ സ്വപ്നങ്ങളുടെ ഇന്ത്യ കെട്ടിപ്പടുക്കുകയാണ്.''
ഗവണ്‍മെന്റിനൊപ്പം ജനങ്ങളുടെ ഇഛാശക്തിയും പ്രയോജനപ്പെടുത്തിയാല്‍ അസാധ്യമായി ഒന്നുമില

ദേശീയ ഏകതാ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. 'ഏകഭാരതം ശ്രേഷ്ഠഭാരതം' എന്ന ആദര്‍ശത്തിനായി തന്റെ ജീവിതം സമര്‍പ്പിച്ച സര്‍ദാര്‍ പട്ടേലിന് അദ്ദേഹം നിറഞ്ഞ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സര്‍ദാര്‍ പട്ടേല്‍ വെറുമൊരു ചരിത്രപുരുഷനല്ലെന്നും ഓരോ രാജ്യവാസിയുടെയും ഹൃദയത്തില്‍ ജീവിക്കുന്നയാളാണെന്നും അദ്ദേഹത്തിന്റെ ഐക്യത്തിന്റെ സന്ദേശം മുന്നോട്ട് കൊണ്ടുപോകുന്നവരാണ് ഐക്യത്തിന്റെ വിള്ളലില്ലാത്ത വികാരത്തിന്റെ യഥാര്‍ത്ഥ പ്രതീകമെന്നും അദ്ദേഹം പറഞ്ഞു.  രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും നടക്കുന്ന രാഷ്ട്രീയ ഏകതാ പരേഡുകളും ഐക്യത്തിന്റെ പ്രതിമയിലെ ചടങ്ങുകളും അതേ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

 ഇന്ത്യ വെറുമൊരു ഭൂമിശാസ്ത്രപരമായ ഐക്യമല്ലെന്നും ആദര്‍ശങ്ങള്‍, ആശയങ്ങള്‍, നാഗരികത, സംസ്‌കാരം എന്നിവയുടെ ഉദാരമായ മാനദണ്ഡങ്ങളാല്‍ നിറഞ്ഞ രാഷ്ട്രമാണെന്നും അദ്ദേഹം പറഞ്ഞു. '130 കോടി ഇന്ത്യക്കാര്‍ താമസിക്കുന്ന ഈ ഭൂപ്രദേശം നമ്മുടെ ആത്മാവിന്റെയും സ്വപ്നങ്ങളുടെയും അഭിലാഷങ്ങളുടെയും അവിഭാജ്യ ഘടകമാണ്,'' അദ്ദേഹം പറഞ്ഞു.

 ഏക ഇന്ത്യ എന്ന വികാരത്താല്‍ ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യങ്ങളെ ശക്തിപ്പെടുത്തുന്നതിനെ പരാമര്‍ശിച്ച പ്രധാനമന്ത്രി, രാജ്യത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള ദിശയില്‍ ഓരോ പൗരന്റെയും കൂട്ടായ പരിശ്രമത്തിന് ആഹ്വാനം ചെയ്തു. ശക്തവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സംവേദനക്ഷമതയുള്ളതും ജാഗ്രതയുള്ളതുമായ ഇന്ത്യയാണ് സര്‍ദാര്‍ പട്ടേല്‍ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.  വിനയവും വികസനവും ഉള്ള ഇന്ത്യ.  'സര്‍ദാര്‍ പട്ടേലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ബാഹ്യവും ആന്തരികവുമായ വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യ പൂര്‍ണ്ണമായും പ്രാപ്തമാവുകയാണ്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 കഴിഞ്ഞ 7 വര്‍ഷമായി രാജ്യത്തെ ശക്തിപ്പെടുത്താന്‍ സ്വീകരിച്ച നടപടികളെ പരാമര്‍ശിച്ച്, രാജ്യം അനാവശ്യമായ പഴയ നിയമങ്ങള്‍ ഒഴിവാക്കിയെന്നും ഐക്യത്തിന്റെ ആശയങ്ങള്‍ ശക്തിപ്പെടുത്തുകയും കണക്റ്റിവിറ്റിക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഊന്നല്‍ നല്‍കി ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ അകലങ്ങള്‍ കുറച്ചതായും പ്രധാനമന്ത്രി അറിയിച്ചു.

 'ഇന്ന്, 'ഏകഭാരതം ശ്രേഷ്ഠഭാരതം' എന്ന വികാരം ശക്തിപ്പെടുത്തുന്നു, സാമൂഹികവും സാമ്പത്തികവും ഭരണഘടനാപരവുമായ സമന്വയത്തിന്റെ 'മഹായജ്ഞം' നടക്കുന്നു. ജലം, ആകാശം, ഭൂമി, ബഹിരാകാശം എന്നിവയിലെ രാജ്യത്തിന്റെ നിശ്ചയദാര്‍ഢ്യവും കഴിവും അഭൂതപൂര്‍വമാണ്.  ആത്മനിര്‍ഭര്‍ഭരതയുടെ പുതിയ ദൗത്യത്തിന്റെ പാതയിലേക്ക് നീങ്ങാന്‍ തുടങ്ങി. സ്വാതന്ത്ര്യത്തിന്റെ അമൃതമഹോല്‍സവത്തില്‍ 'എല്ലാവരുടെയും വിഷമങ്ങള്‍ക്കൊപ്പം' എന്നത് കൂടുതല്‍ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ''ഈ 'സ്വാതന്ത്ര്യത്തിന്റെ അമൃതമഹോല്‍സവത്തില്‍' അഭൂതപൂര്‍വമായ വളര്‍ച്ചയും പ്രയാസകരമായ ലക്ഷ്യങ്ങളും കൈവരിച്ച് സര്‍ദാര്‍ സാഹിബിന്റെ സ്വപ്നങ്ങളുടെ ഇന്ത്യ കെട്ടിപ്പടുക്കുകയും ചെയ്യുന്നു'', അദ്ദേഹം പറഞ്ഞു. സര്‍ദാര്‍ പട്ടേലിനെ സംബന്ധിച്ചിടത്തോളം, 'ഏകഭാരതം' എന്നാല്‍ എല്ലാവര്‍ക്കും തുല്യ അവസരങ്ങളാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി ഈ ആശയം വിശദമാക്കുകയും 'ഏകഭാരതം സ്ത്രീകള്‍ക്കും ദലിതര്‍ക്കും ദരിദ്രര്‍ക്കും ആദിവാസികള്‍ക്കും വനവാസികള്‍ക്കും തുല്യ അവസരങ്ങള്‍ നല്‍കുന്ന ഒരു ഭാരതമാണെന്ന് പറയുകയും ചെയ്തു. പാര്‍പ്പിടവും വൈദ്യുതിയും വെള്ളവും വിവേചനമില്ലാതെ എല്ലാവര്‍ക്കും എത്തിച്ചേരാവുന്നിടത്ത്. എല്ലാവരുടെയും വിഷമങ്ങള്‍ക്കൊപ്പം എന്ന വിഷയത്തിലും രാജ്യം അത് തന്നെയാണ് ചെയ്യുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ഓരോ പൗരന്റെയും കൂട്ടായ പ്രയത്നത്താല്‍ പുതിയ കൊവിഡ് ആശുപത്രികളും അവശ്യ മരുന്നുകളും 100 കോടി ഡോസ് വാക്സിനുകളും സാധ്യമാക്കിയ കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ എല്ലാവരുടെയും വിഷമങ്ങള്‍ക്കൊപ്പം എന്നതിന്റെ ശക്തി പ്രധാനമന്ത്രി ആവര്‍ത്തിച്ചു.

ഗവണ്‍മെന്റ് വകുപ്പുകളുടെ കൂട്ടായ ശക്തി പ്രയോജനപ്പെടുത്തുന്നതിനായി അടുത്തിടെ ആരംഭിച്ച പിഎം ഗതിശക്തി ദേശീയ കര്‍മപദ്ധതിയെ പരാമര്‍ശിച്ചുകൊണ്ട്, ഗവണ്‍മെന്റിനൊപ്പം ജനങ്ങളുടെ 'ഗതിശക്തി'യും പ്രയോജനപ്പെടുത്തിയാല്‍ അസാധ്യമായി ഒന്നുമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.  അതിനാല്‍, നമ്മുടെ ഓരോ പ്രവര്‍ത്തനവും വിശാലമായ ദേശീയ ലക്ഷ്യങ്ങള്‍ക്കായി പരിഗണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ അവരുടെ പഠന മേഖല തിരഞ്ഞെടുക്കുമ്പോഴോ ഷോപ്പിംഗ് നടത്തുമ്പോഴോ തങ്ങളുടെ വ്യക്തിപരമായ മുന്‍ഗണനകള്‍ക്കൊപ്പം ആത്മനിര്‍ഭരതയുടെ ലക്ഷ്യം നിലനിര്‍ത്തേണ്ട സമയത്തോ ഈ മേഖലയെ പ്രത്യേകമായി കണ്ടുപിടിക്കാന്‍ കഴിയുന്ന വിദ്യാര്‍ത്ഥികളുടെ ഉദാഹരണങ്ങള്‍ അദ്ദേഹം നല്‍കി.  അതുപോലെ, വ്യവസായത്തിനും കര്‍ഷകര്‍ക്കും സഹകരണ സ്ഥാപനങ്ങള്‍ക്കും അവരുടെ തിരഞ്ഞെടുപ്പുകള്‍ നടത്തുമ്പോള്‍ രാജ്യത്തിന്റെ ലക്ഷ്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കാന്‍ കഴിയും.

 ശുചിത്വഭാരത ദൗത്യത്തിന്റെ ഉദാഹരണം പറഞ്ഞുകൊണ്ട് ഗവണ്‍മെന്റ്ജനങ്ങളുടെ പങ്കാളിത്തം രാജ്യത്തിന്റെ ശക്തിയാക്കി മാറ്റിയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.  'ഏകഭാരതമായി' നീങ്ങുമ്പോഴെല്ലാം നമുക്ക് വിജയം കൈവരികയും ശ്രേഷ്ഠഭാരതത്തിലേക്ക് സംഭാവന നല്‍കുകയും ചെയ്യുന്നു', അദ്ദേഹം പറഞ്ഞു.

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
'You Are A Champion Among Leaders': Guyana's President Praises PM Modi

Media Coverage

'You Are A Champion Among Leaders': Guyana's President Praises PM Modi
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi congratulates hockey team for winning Women's Asian Champions Trophy
November 21, 2024

The Prime Minister Shri Narendra Modi today congratulated the Indian Hockey team on winning the Women's Asian Champions Trophy.

Shri Modi said that their win will motivate upcoming athletes.

The Prime Minister posted on X:

"A phenomenal accomplishment!

Congratulations to our hockey team on winning the Women's Asian Champions Trophy. They played exceptionally well through the tournament. Their success will motivate many upcoming athletes."