Quote“വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനമോഹങ്ങൾക്ക് എങ്ങനെ പുതിയ ചിറകുകൾ ലഭിക്കുന്നു എന്നതിന്റെ പ്രതീകമാണു കായികമേളയുടെ ഭാഗ്യചിഹ്നമായ ‘അഷ്ടലക്ഷ്മി’”
Quote“വടക്കുമുതൽ തെക്കുവരെയും പടിഞ്ഞാറുമുതൽ കിഴക്കുവരെയും ഇന്ത്യയുടെ ‌ഓരോ കോണിലും ഖേലോ ഇന്ത്യ കായികമേളകൾ സംഘടിപ്പിക്കുന്നു”
Quote“അക്കാദമികനേട്ടങ്ങൾ ആഘോഷിക്കുന്നതുപോലെ, കായികരംഗത്ത് മികവു പുലർത്തുന്നവരെ ആദരിക്കുന്ന പാരമ്പര്യവും നാം വളർത്തിയെടുക്കണം. അതിനായി നാം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് പാഠമുൾക്കൊള്ളണം”
Quote“ഖേലോ ഇന്ത്യയോ ടോപ്സോ മറ്റേത് സംരംഭമോ ആകട്ടെ, ഇവയെല്ലാം നമ്മുടെ യുവതലമുറയ്ക്കായി സാധ്യതകളുടെ പുതിയ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നു”
Quote“ശാസ്ത്രീയസമീപനത്തിലൂടെ സഹായമേകിയാൽ നമ്മുടെ കായികതാരങ്ങൾക്ക് ഏതുനേട്ടവും കൈവരിക്കാനാകും”

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വടക്കുകിഴക്കൻ മേഖലയിലെ ഏഴ് സംസ്ഥാനങ്ങളിലായി നടക്കുന്ന ഖേലോ ഇന്ത്യ സർവകലാശാല കായികമേളയെ വീഡിയോസന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. ഖേലോ ഇന്ത്യ സർവകലാശാല കായികമേളയുടെ ചിഹ്നത്തെക്കുറിച്ച്, അതായത്, ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള അഷ്ടലക്ഷ്മിയെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ അഷ്ടലക്ഷ്മി എന്ന് പലപ്പോഴും വിളിക്കുന്ന പ്രധാനമന്ത്രി, “ഈ കായികമേളയിൽ ചിത്രശലഭത്തെ ഭാഗ്യചിഹ്നമാക്കുന്നത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ അഭിലാഷങ്ങൾക്ക് എങ്ങനെ പുതിയ ചിറകുകൾ ലഭിക്കുന്നുവെന്നു പ്രതീകപ്പെടുത്തുന്നു”വെന്നു പറഞ്ഞു.

കായികതാരങ്ങൾക്ക് ആശംസകൾ അറിയിച്ച പ്രധാനമന്ത്രി, ഗുവാഹത്തിയിൽ ‘ഏകഭാരതം ശ്രേഷ്ഠഭാരതം’ എന്നതിന്റെ മഹത്തായ ചിത്രം സൃഷ്ടിച്ചതിന് അവരെ അഭിനന്ദിച്ചു. “പൂർണമനസ്സോടെ കളിക്കുക, നിർഭയരായി കളിക്കുക, നിങ്ങൾക്കും നിങ്ങളുടെ ടീമിനും വേണ്ടി വിജയിക്കുക, തോറ്റാലും വിഷമിക്കരുത്. ഓരോ തിരിച്ചടിയും പഠിക്കാനുള്ള അവസരമാണ്” - പ്രധാനമന്ത്രി പറഞ്ഞു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിലവിലെ ഖേലോ ഇന്ത്യ സർവകലാശാല കായികമേള, ലഡാക്കിലെ ഖേലോ ഇന്ത്യ ശീതകാല കായികമേള, തമിഴ്‌നാട്ടിലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്, ദിയുവിലെ ബീച്ച് ഗെയിംസ് എന്നിവയ്‌ക്കൊപ്പം രാജ്യവ്യാപകമായി നടന്ന കായികസംരംഭങ്ങളെക്കുറിച്ചു പ്രധാനമന്ത്രി പരാമർശിച്ചു, “വടക്കുമുതൽ തെക്കുവരെയും പടിഞ്ഞാറുമുതൽ കിഴക്കുവരെയും ഇന്ത്യയുടെ ‌ഓരോ കോണിലും ഖേലോ ഇന്ത്യ കായികമേളകൾ സംഘടിപ്പിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്” – അദ്ദേഹം പറഞ്ഞു. കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനും യുവാക്കൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുമുള്ള അവസരങ്ങൾ നൽകുന്നതിനുമായി അസം ഗവണ്മെന്റ് ഉൾപ്പെടെയുള്ള വിവിധ സംസ്ഥാന ഗവണ്മെന്റുകൾ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

കായികരംഗത്തോടുള്ള മാറുന്ന സാമൂഹ്യ കാഴ്ചപ്പാടുകളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, രക്ഷാകർതൃ മനോഭാവത്തിലെ മാറ്റത്തിന് ഊന്നൽ നൽകി. മുമ്പു തങ്ങളുടെ കുട്ടികളെ കായിക പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്താൻ മാതാപിതാക്കൾ മടിച്ചിരുന്നു. കുട്ടികൾ അക്കാദമിക കാര്യങ്ങളിൽ നിന്ന് വ്യതിചലിക്കുമെന്ന് അവർ ഭയപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ആ മനോഭാവം മാറുകയാണെന്നും, സംസ്ഥാന-ദേശീയ-അന്തർദേശീയ തലങ്ങളിൽ കായികരംഗത്ത് കുട്ടികളുടെ നേട്ടങ്ങളിൽ രക്ഷിതാക്കൾ അഭിമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കായികതാരങ്ങളുടെ നേട്ടങ്ങൾ ആഘോഷിക്കേണ്ടതിന്റെയും ആദരിക്കേണ്ടതിന്റെയും പ്രാധാന്യത്തിനും പ്രധാനമന്ത്രി ഊന്നൽനൽകി. “അക്കാദമികനേട്ടങ്ങൾ ആഘോഷിക്കുന്നതുപോലെ, കായികരംഗത്തു മികവ് പുലർത്തുന്നവരെ ആദരിക്കുന്ന പാരമ്പര്യവും നാം വളർത്തിയെടുക്കണം”- ഫുട്ബോൾമുതൽ അത്‌ലറ്റിക്സ്‌വരെയും, ബാഡ്മിന്റൺമുതൽ ബോക്സിങ്‌വരെയും, ഭാരോദ്വഹനംമുതൽ ചെസ്സ്‌വരെയും കായികതാരങ്ങളെ പ്രചോദിപ്പിക്കുന്ന വടക്കുകിഴക്കൻ മേഖലയിലെ സമ്പന്നമായ കായിക സംസ്കാരത്തിൽ നിന്ന് പാഠമുൾക്കൊള്ളേണ്ടതിന്റെ ആവശ്യകതയ്ക്കും അദ്ദേഹം ഊന്നൽ നൽകി. ഖേലോ ഇന്ത്യ സർവകലാശാല കായികമേളയിൽ പങ്കെടുക്കുന്ന കായികതാരങ്ങൾക്കു വിലപ്പെട്ട അനുഭവങ്ങൾ ലഭിക്കുക മാത്രമല്ല, അവർ ഇന്ത്യയിലുടനീളമുള്ള കായിക സംസ്കാരത്തിന്റെ പുരോഗതിക്ക് സംഭാവനയേകുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

“ഖേലോ ഇന്ത്യയോ ടോപ്സോ മറ്റേതു സംരംഭമോ ആകട്ടെ, ഇവയെല്ലാം നമ്മുടെ യുവതലമുറയ്ക്കായി സാധ്യതകളുടെ പുതിയ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നു” - യുവാക്കൾക്കുള്ള അവസരങ്ങളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. പരിശീലന സൗകര്യങ്ങൾമുതൽ സ്കോളർഷിപ്പുകൾവരെ, കായികതാരങ്ങൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ഗവണ്മെന്റിന്റെ ശ്രമങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. കായികരംഗത്ത് ഈ വർഷം റെക്കോഡ് തുകയായ 3500 കോടിയിലധികം രൂപ ബജറ്റിൽ വകയിരുത്തിയതായും അദ്ദേഹം പറഞ്ഞു.

ലോക സർവകലാശാല കായികമേള ഉൾപ്പെടെ വിവിധ കായികമേളകളിലെ ശ്രദ്ധേയ നേട്ടങ്ങൾ ഉദ്ധരിച്ച്, ആഗോളതലത്തിൽ കായിക ഇനങ്ങളിൽ ഇന്ത്യയുടെ വിജയം അഭിമാനത്തോടെ പങ്കുവച്ച പ്രധാനമന്ത്രി, അന്താരാഷ്ട്ര വേദിയിൽ മത്സരിക്കാനുള്ള ഇന്ത്യയുടെ കഴിവിനെ ആഘോഷിച്ചു.  ലോക സർവകലാശാല കായികമേളയിൽ ഇന്ത്യയിൽനിന്നുള്ള താരങ്ങൾ അഭൂതപൂർവമായ വിജയമാണു നേടിയത്. 2019ലെ വെറും 4 മെഡൽ എന്ന നിലയിൽനിന്ന് 2023ൽ മൊത്തം 26 മെഡലുകൾ നേടിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഏഷ്യൻ ഗെയിംസിലെ റെക്കോർഡ് മെഡൽ നേട്ടവും അദ്ദേഹം പരാമർശിച്ചു.  “ഇതു മെഡലുകളുടെ എണ്ണത്തിന്റെ കാര്യം മാത്രമല്ല; ശാസ്ത്രീയ സമീപനത്തിലൂടെ നമ്മുടെ കായികതാരങ്ങളെ സഹായിച്ചാൽ ഏതു നേട്ടവും കൈവരിക്കാനാകും എന്നതിന്റെ തെളിവുകളാണ്” -അദ്ദേഹം കൂട്ടിച്ചേർത്തു.

കായികമേഖലയിൽ ഉൾച്ചേർന്ന മൂല്യങ്ങൾക്കും പ്രധാനമന്ത്രി ഊന്നൽ നൽകി. “കായിക മേഖലയിലെ വിജയത്തിന്, കേവലം കഴിവിനേക്കാൾ, മനോഭാവവും നേതൃത്വവും ടീംവർക്കും അതിജീവനശേഷിയും വേണ്ടതുണ്ട്” -ശാരീരികക്ഷമതയ്ക്കായി മാത്രമല്ല, അവശ്യ ജീവിതനൈപുണ്യങ്ങൾ വികസിപ്പിക്കുന്നതിനും കായികമേഖല സ്വീകരിക്കാൻ അദ്ദേഹം യുവാക്കളെ പ്രോത്സാഹിപ്പിച്ചു – “കളിക്കുന്നവരും അഭിവൃദ്ധി പ്രാപിക്കുന്നു”.

കായികരംഗത്തിനപ്പുറം വടക്കുകിഴക്കൻ മേഖലയുടെ സൗന്ദര്യം പര്യവേക്ഷണം ചെയ്യാൻ പ്രധാനമന്ത്രി കായികതാരങ്ങളോട് അഭ്യർഥിച്ചു. #NorthEastMemories എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ചു കായികമേളയ്ക്കുശേഷമുള്ള സാഹസികതയിൽ ഏർപ്പെടാനും ഓർമകൾ പകർത്താനും അവരുടെ അനുഭവങ്ങൾ സമൂഹമാധ്യമത്തിൽ പങ്കിടാനും അദ്ദേഹം അവരെ പ്രോത്സാഹിപ്പിച്ചു. കൂടാതെ, അവർ സന്ദർശിക്കുന്ന സമൂഹങ്ങളുമായി ഇടപഴകാനും അവരുടെ സാംസ്കാരിക അനുഭവം മെച്ചപ്പെടുത്താനും കുറച്ചു പ്രാദേശിക ശൈലികൾ പഠിക്കാനും അദ്ദേഹം നിർദേശിച്ചു. ഭാഷിണി ആപ്പ് പരീക്ഷിക്കാനും പ്രധാനമന്ത്രി അവരോട് ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വടക്കുകിഴക്കൻ മേഖലയിലെ ഏഴ് സംസ്ഥാനങ്ങളിലായി നടക്കുന്ന ഖേലോ ഇന്ത്യ സർവകലാശാല കായികമേളയെ വീഡിയോസന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. ഖേലോ ഇന്ത്യ സർവകലാശാല കായികമേളയുടെ ചിഹ്നത്തെക്കുറിച്ച്, അതായത്, ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള അഷ്ടലക്ഷ്മിയെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ അഷ്ടലക്ഷ്മി എന്ന് പലപ്പോഴും വിളിക്കുന്ന പ്രധാനമന്ത്രി, “ഈ കായികമേളയിൽ ചിത്രശലഭത്തെ ഭാഗ്യചിഹ്നമാക്കുന്നത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ അഭിലാഷങ്ങൾക്ക് എങ്ങനെ പുതിയ ചിറകുകൾ ലഭിക്കുന്നുവെന്നു പ്രതീകപ്പെടുത്തുന്നു”വെന്നു പറഞ്ഞു. കായികതാരങ്ങൾക്ക് ആശംസകൾ അറിയിച്ച പ്രധാനമന്ത്രി, ഗുവാഹത്തിയിൽ ‘ഏകഭാരതം ശ്രേഷ്ഠഭാരതം’ എന്നതിന്റെ മഹത്തായ ചിത്രം സൃഷ്ടിച്ചതിന് അവരെ അഭിനന്ദിച്ചു. “പൂർണമനസ്സോടെ കളിക്കുക, നിർഭയരായി കളിക്കുക, നിങ്ങൾക്കും നിങ്ങളുടെ ടീമിനും വേണ്ടി വിജയിക്കുക, തോറ്റാലും വിഷമിക്കരുത്. ഓരോ തിരിച്ചടിയും പഠിക്കാനുള്ള അവസരമാണ്” - പ്രധാനമന്ത്രി പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിലവിലെ ഖേലോ ഇന്ത്യ സർവകലാശാല കായികമേള, ലഡാക്കിലെ ഖേലോ ഇന്ത്യ ശീതകാല കായികമേള, തമിഴ്‌നാട്ടിലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്, ദിയുവിലെ ബീച്ച് ഗെയിംസ് എന്നിവയ്‌ക്കൊപ്പം രാജ്യവ്യാപകമായി നടന്ന കായികസംരംഭങ്ങളെക്കുറിച്ചു പ്രധാനമന്ത്രി പരാമർശിച്ചു, “വടക്കുമുതൽ തെക്കുവരെയും പടിഞ്ഞാറുമുതൽ കിഴക്കുവരെയും ഇന്ത്യയുടെ ‌ഓരോ കോണിലും ഖേലോ ഇന്ത്യ കായികമേളകൾ സംഘടിപ്പിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്” – അദ്ദേഹം പറഞ്ഞു. കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനും യുവാക്കൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുമുള്ള അവസരങ്ങൾ നൽകുന്നതിനുമായി അസം ഗവണ്മെന്റ് ഉൾപ്പെടെയുള്ള വിവിധ സംസ്ഥാന ഗവണ്മെന്റുകൾ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. കായികരംഗത്തോടുള്ള മാറുന്ന സാമൂഹ്യ കാഴ്ചപ്പാടുകളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, രക്ഷാകർതൃ മനോഭാവത്തിലെ മാറ്റത്തിന് ഊന്നൽ നൽകി. മുമ്പു തങ്ങളുടെ കുട്ടികളെ കായിക പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്താൻ മാതാപിതാക്കൾ മടിച്ചിരുന്നു. കുട്ടികൾ അക്കാദമിക കാര്യങ്ങളിൽ നിന്ന് വ്യതിചലിക്കുമെന്ന് അവർ ഭയപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ആ മനോഭാവം മാറുകയാണെന്നും, സംസ്ഥാന-ദേശീയ-അന്തർദേശീയ തലങ്ങളിൽ കായികരംഗത്ത് കുട്ടികളുടെ നേട്ടങ്ങളിൽ രക്ഷിതാക്കൾ അഭിമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കായികതാരങ്ങളുടെ നേട്ടങ്ങൾ ആഘോഷിക്കേണ്ടതിന്റെയും ആദരിക്കേണ്ടതിന്റെയും പ്രാധാന്യത്തിനും പ്രധാനമന്ത്രി ഊന്നൽനൽകി. “അക്കാദമികനേട്ടങ്ങൾ ആഘോഷിക്കുന്നതുപോലെ, കായികരംഗത്തു മികവ് പുലർത്തുന്നവരെ ആദരിക്കുന്ന പാരമ്പര്യവും നാം വളർത്തിയെടുക്കണം”- ഫുട്ബോൾമുതൽ അത്‌ലറ്റിക്സ്‌വരെയും, ബാഡ്മിന്റൺമുതൽ ബോക്സിങ്‌വരെയും, ഭാരോദ്വഹനംമുതൽ ചെസ്സ്‌വരെയും കായികതാരങ്ങളെ പ്രചോദിപ്പിക്കുന്ന വടക്കുകിഴക്കൻ മേഖലയിലെ സമ്പന്നമായ കായിക സംസ്കാരത്തിൽ നിന്ന് പാഠമുൾക്കൊള്ളേണ്ടതിന്റെ ആവശ്യകതയ്ക്കും അദ്ദേഹം ഊന്നൽ നൽകി. ഖേലോ ഇന്ത്യ സർവകലാശാല കായികമേളയിൽ പങ്കെടുക്കുന്ന കായികതാരങ്ങൾക്കു വിലപ്പെട്ട അനുഭവങ്ങൾ ലഭിക്കുക മാത്രമല്ല, അവർ ഇന്ത്യയിലുടനീളമുള്ള കായിക സംസ്കാരത്തിന്റെ പുരോഗതിക്ക് സംഭാവനയേകുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. “ഖേലോ ഇന്ത്യയോ ടോപ്സോ മറ്റേതു സംരംഭമോ ആകട്ടെ, ഇവയെല്ലാം നമ്മുടെ യുവതലമുറയ്ക്കായി സാധ്യതകളുടെ പുതിയ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നു” - യുവാക്കൾക്കുള്ള അവസരങ്ങളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. പരിശീലന സൗകര്യങ്ങൾമുതൽ സ്കോളർഷിപ്പുകൾവരെ, കായികതാരങ്ങൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ഗവണ്മെന്റിന്റെ ശ്രമങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. കായികരംഗത്ത് ഈ വർഷം റെക്കോഡ് തുകയായ 3500 കോടിയിലധികം രൂപ ബജറ്റിൽ വകയിരുത്തിയതായും അദ്ദേഹം പറഞ്ഞു. ലോക സർവകലാശാല കായികമേള ഉൾപ്പെടെ വിവിധ കായികമേളകളിലെ ശ്രദ്ധേയ നേട്ടങ്ങൾ ഉദ്ധരിച്ച്, ആഗോളതലത്തിൽ കായിക ഇനങ്ങളിൽ ഇന്ത്യയുടെ വിജയം അഭിമാനത്തോടെ പങ്കുവച്ച പ്രധാനമന്ത്രി, അന്താരാഷ്ട്ര വേദിയിൽ മത്സരിക്കാനുള്ള ഇന്ത്യയുടെ കഴിവിനെ ആഘോഷിച്ചു. ലോക സർവകലാശാല കായികമേളയിൽ ഇന്ത്യയിൽനിന്നുള്ള താരങ്ങൾ അഭൂതപൂർവമായ വിജയമാണു നേടിയത്. 2019ലെ വെറും 4 മെഡൽ എന്ന നിലയിൽനിന്ന് 2023ൽ മൊത്തം 26 മെഡലുകൾ നേടിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഏഷ്യൻ ഗെയിംസിലെ റെക്കോർഡ് മെഡൽ നേട്ടവും അദ്ദേഹം പരാമർശിച്ചു. “ഇതു മെഡലുകളുടെ എണ്ണത്തിന്റെ കാര്യം മാത്രമല്ല; ശാസ്ത്രീയ സമീപനത്തിലൂടെ നമ്മുടെ കായികതാരങ്ങളെ സഹായിച്ചാൽ ഏതു നേട്ടവും കൈവരിക്കാനാകും എന്നതിന്റെ തെളിവുകളാണ്” -അദ്ദേഹം കൂട്ടിച്ചേർത്തു. കായികമേഖലയിൽ ഉൾച്ചേർന്ന മൂല്യങ്ങൾക്കും പ്രധാനമന്ത്രി ഊന്നൽ നൽകി. “കായിക മേഖലയിലെ വിജയത്തിന്, കേവലം കഴിവിനേക്കാൾ, മനോഭാവവും നേതൃത്വവും ടീംവർക്കും അതിജീവനശേഷിയും വേണ്ടതുണ്ട്” -ശാരീരികക്ഷമതയ്ക്കായി മാത്രമല്ല, അവശ്യ ജീവിതനൈപുണ്യങ്ങൾ വികസിപ്പിക്കുന്നതിനും കായികമേഖല സ്വീകരിക്കാൻ അദ്ദേഹം യുവാക്കളെ പ്രോത്സാഹിപ്പിച്ചു – “കളിക്കുന്നവരും അഭിവൃദ്ധി പ്രാപിക്കുന്നു”. കായികരംഗത്തിനപ്പുറം വടക്കുകിഴക്കൻ മേഖലയുടെ സൗന്ദര്യം പര്യവേക്ഷണം ചെയ്യാൻ പ്രധാനമന്ത്രി കായികതാരങ്ങളോട് അഭ്യർഥിച്ചു. #NorthEastMemories എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ചു കായികമേളയ്ക്കുശേഷമുള്ള സാഹസികതയിൽ ഏർപ്പെടാനും ഓർമകൾ പകർത്താനും അവരുടെ അനുഭവങ്ങൾ സമൂഹമാധ്യമത്തിൽ പങ്കിടാനും അദ്ദേഹം അവരെ പ്രോത്സാഹിപ്പിച്ചു. കൂടാതെ, അവർ സന്ദർശിക്കുന്ന സമൂഹങ്ങളുമായി ഇടപഴകാനും അവരുടെ സാംസ്കാരിക അനുഭവം മെച്ചപ്പെടുത്താനും കുറച്ചു പ്രാദേശിക ശൈലികൾ പഠിക്കാനും അദ്ദേഹം നിർദേശിച്ചു. ഭാഷിണി ആപ്പ് പരീക്ഷിക്കാനും പ്രധാനമന്ത്രി അവരോട് ആവശ്യപ്പെട്ടു. 

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
In Mann Ki Baat, PM Stresses On Obesity, Urges People To Cut Oil Consumption

Media Coverage

In Mann Ki Baat, PM Stresses On Obesity, Urges People To Cut Oil Consumption
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഫെബ്രുവരി 24
February 24, 2025

6 Years of PM Kisan Empowering Annadatas for Success

Citizens Appreciate PM Modi’s Effort to Ensure Viksit Bharat Driven by Technology, Innovation and Research