യു.എസ്.എയിലെ വില്‍മിംഗ്ടണില്‍ നടന്ന ആറാമത്തെ ക്വാഡ് ലീഡേഴ്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും കൂടിക്കാഴ്ച നടത്തി. 2022 മെയ് മുതലുള്ള അവരുടെ ഒമ്പതാമത്തെ വ്യക്തിഗത ആശയവിനിമയമായിരുന്നു ഇത്.
രാഷ്ട്രീയവും നയതന്ത്രപരവും, പ്രതിരോധവും സുരക്ഷയും, വ്യാപാരവും നിക്ഷേപവും, വിദ്യാഭ്യാസവും ഗവേഷണവും, കാലാവസ്ഥാ വ്യതിയാനവും പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജവും, ജനങ്ങളുമായുള്ള ബന്ധം തുടങ്ങി വിവിധ മേഖലകളില്‍ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. പരസ്പര താല്‍പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളെക്കുറിച്ചും പ്രധാനമന്ത്രിമാര്‍ അഭിപ്രായങ്ങള്‍ കൈമാറി. ഉന്നത തല സമ്പര്‍ക്കങ്ങളുടെ ആവൃത്തി ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് ശക്തമായ ആക്കം പകര്‍ന്നുവെന്ന് അവര്‍ വിലയിരുത്തി.
ബഹുമുഖ വേദികളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരു നേതാക്കളും പുതുക്കുകയും ഇന്ത്യ-ഓസ്ട്രേലിയ സമഗ്ര നയതന്ത്ര പങ്കാളിത്തം കൂടുതല്‍ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനുള്ള പ്രതിജ്ഞാബദ്ധത ആവര്‍ത്തിക്കുകയും ചെയ്തു.
Held extensive discussions with PM Albanese. We seek to add even more momentum in areas like trade, security, space and culture. India greatly cherishes the time tested friendship with Australia. @AlboMP pic.twitter.com/Bo4kzd8QwY
— Narendra Modi (@narendramodi) September 22, 2024