പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഓഗസ്റ്റ് 24-ന് ജോഹന്നാസ്ബർഗിൽ 15-ാമത് ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി സെനഗൽ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് മാക്കി സാലുമായി കൂടിക്കാഴ്ച്ച നടത്തി.
വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ഊർജം, ഖനനം, കൃഷി, ഫാർമസ്യൂട്ടിക്കൽസ്, റെയിൽവേ, ശേഷി വർധിപ്പിക്കൽ, സംസ്കാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങി വിവിധ മേഖലകളിൽ തങ്ങളുടെ ഉഭയകക്ഷി പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് ഇരു നേതാക്കളും ഫലപ്രദമായ ചർച്ചകൾ നടത്തി.
വോയ്‌സ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടിയിൽ പങ്കെടുത്തതിനും കഴിഞ്ഞ വർഷം ആഫ്രിക്കൻ യൂണിയനിലെ ശക്തമായ നേതൃത്വത്തിനും പ്രസിഡന്റ് സാലിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
ചന്ദ്രയാൻ മിഷന്റെ വിജയത്തിൽ പ്രസിഡന്റ് സാൽ പ്രധാനമന്ത്രിയെ അഭിനന്ദിക്കുകയും ആഫ്രിക്കൻ യൂണിയന്റെ ജി 20 യിൽ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് നന്ദി അറിയിക്കുകയും ചെയ്തു. വികസ്വര രാജ്യങ്ങളുടെ മുൻഗണനകളെ വാദിക്കുന്നതിലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തെ അദ്ദേഹം അഭിനന്ദിക്കുകയും ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ വരാനിരിക്കുന്ന ജി 20 ഉച്ചകോടിയുടെ വിജയത്തിന് ആശംസകൾ അറിയിക്കുകയും ചെയ്തു.
Held talks with President @Macky_Sall in Johannesburg. India considers Senegal to be a valued developmental partner. We discussed sectors like energy, infrastructure, defence and more in our meeting. pic.twitter.com/keoZjjnjZg
— Narendra Modi (@narendramodi) August 24, 2023