15-ാമത് ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി 2023 ഓഗസ്റ്റ് 24 ന് ജോഹന്നാസ്ബർഗിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ പ്രസിഡന്റ് ഡോ സെയ്ദ് ഇബ്രാഹിം റൈസിയുമായി കൂടിക്കാഴ്ച നടത്തി.
വ്യാപാരം, നിക്ഷേപം, കണക്റ്റിവിറ്റി, ഊർജം, ഭീകരവാദം തുടങ്ങി വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു. ചാബഹാർ പദ്ധതി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ സഹകരണം വേഗത്തിലാക്കാൻ ഇരുപക്ഷവും സമ്മതിച്ചു. അഫ്ഗാനിസ്ഥാൻ ഉൾപ്പെടെയുള്ള മേഖലയിലെ സംഭവവികാസങ്ങളെ കുറിച്ചും നേതാക്കൾ കാഴ്ചപ്പാടുകൾ കൈമാറി.
ബ്രിക്‌സ് കുടുംബത്തിൽ ചേർന്നതിന് പ്രധാനമന്ത്രി പ്രസിഡന്റ് റയ്‌സിയെ അഭിനന്ദിച്ചു.
ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയത്തിൽ പ്രധാനമന്ത്രിയെ അഭിനന്ദിച്ച പ്രസിഡണ്ട് റൈസി, ഇറാന്റെ ബ്രിക്സ് അംഗത്വത്തിനുള്ള ഇന്ത്യയുടെ പിന്തുണയ്ക്ക് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു.
Had a wonderful meeting with President Ebrahim Raisi. I am glad that Iran will be joining BRICS. Discussed ways to deepen trade and cultural cooperation between India and Iran. @raisi_com pic.twitter.com/rIFdFFgfdW
— Narendra Modi (@narendramodi) August 24, 2023