പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി ഉഭയകക്ഷി ചർച്ച നടത്തി. . മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി തന്റെ അഗാധമായ അനുശോചനം അറിയിച്ചു. ഇന്ത്യ-ജപ്പാൻ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലും സ്വതന്ത്രവും തുറന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഇന്തോ-പസഫിക് മേഖലയെന്ന ആശയം രൂപപ്പെടുത്തുന്നതിലും അന്തരിച്ച പ്രധാനമന്ത്രി ആബെയുടെ സംഭാവനകൾ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇരു നേതാക്കളും ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കുന്നതിനെ കുറിച്ച് ഉൽപ്പാദനപരമായ വീക്ഷണങ്ങൾ കൈമാറ്റം ചെയ്തു. മേഖലാതലത്തിലെയും ആഗോളവുമായ നിരവധി വിഷയങ്ങളും അവർ ചർച്ച ചെയ്തു. ഇന്ത്യ-ജപ്പാൻ പ്രത്യേക തന്ത്രപരവും ആഗോളവുമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും മേഖലയിലും വിവിധ അന്താരാഷ്ട്ര ഗ്രൂപ്പുകളിലും സ്ഥാപനങ്ങളിലും ഒരുമിച്ച് പ്രവർത്തിക്കുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധത നേതാക്കൾ പുതുക്കി.
岸田首相と有意義な会談をしました。私たちは印日関係に関わる様々な事項について話し合いました。安倍晋三元首相の悲劇的な死に対するお悔やみをお伝えしました。@kishida230 pic.twitter.com/fqeljRCHJ2
— Narendra Modi (@narendramodi) September 27, 2022
Had a fruitful meeting with PM Kishida. We discussed various bilateral subjects. I conveyed my condolences on the tragic demise of former PM Shinzo Abe. @kishida230 pic.twitter.com/B46HQ4tbca
— Narendra Modi (@narendramodi) September 27, 2022