പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്‌സോതാക്കിസുമായി 2023 ഓഗസ്റ്റ് 25ന് ഏഥൻസിൽ കൂടിക്കാഴ്ച നടത്തി.
ഇരുനേതാക്കളും നേരിട്ടും പ്രതിനിധിതലത്തിലും ചർച്ചകൾ നടത്തി. ഗ്രീസിലുണ്ടായ കാട്ടുതീയിൽ ജീവനും സ്വത്തുക്കളും നഷ്ടപ്പെട്ട ദാരുണമായ സംഭവത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.
ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയത്തിൽ പ്രധാനമന്ത്രിയെ അഭിനന്ദിച്ച ഗ്രീസ് പ്രധാനമന്ത്രി, ‘ഇത് മനുഷ്യരാശിയുടെ വിജയ’മെന്നു വിശേഷിപ്പിച്ചു.
വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, സാങ്കേതികവിദ്യ, അടിസ്ഥാനസൗകര്യങ്ങൾ, ഡിജിറ്റൽ പണമിടപാട്, ഷിപ്പിംഗ്, ഔഷധമേഖല, കൃഷി, കുടിയേറ്റം, ചലനക്ഷമത, വിനോദസഞ്ചാരം, നൈപുണ്യ വികസനം, സംസ്‌കാരം, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ ഉഭയകക്ഷി പങ്കാളിത്തത്തിന്റെ വിവിധ തലങ്ങൾ ചർച്ച ചെയ്തു. യൂറോപ്യൻ യൂണിയൻ, ഇന്തോ-പസഫിക്, മെഡിറ്ററേനിയൻ എന്നിവയുൾപ്പെടെ പ്രാദേശികവും ബഹുമുഖവുമായ വിഷയങ്ങളും അവർ ചർച്ച ചെയ്തു. അന്താരാഷ്ട്ര നിയമം, പരമാധികാരം, പ്രാദേശിക സമഗ്രത എന്നിവയെ ബഹുമാനിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ‘തന്ത്രപരമായ പങ്കാളിത്ത’മാക്കി ഉയർത്താൻ ഇരുപക്ഷവും സമ്മതിച്ചു.
Held very fruitful talks with @PrimeministerGR @kmitsotakis in Athens. We have decided to raise our bilateral relations to a ‘Strategic Partnership’ for the benefit of our people. Our talks covered sectors such as defence, security, infrastructure, agriculture, skills and more. pic.twitter.com/guOk4Byzqk
— Narendra Modi (@narendramodi) August 25, 2023