പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 മെയ് 24 ന് ജപ്പാനിലെ ടോക്കിയോയിൽ മുൻ ജാപ്പനീസ് പ്രധാനമന്ത്രിമാരായ യോഷിറോ മോറിയെയും ഷിൻസോ ആബെയെയും കണ്ടു. ജപ്പാൻ-ഇന്ത്യ അസോസിയേഷന്റെ (ജെ ഐ എ ) നിലവിലെ ചെയർപേഴ്‌സണാണ് യോഷിറോ മോറി. ഉടൻ തന്നെ ഷിൻസോ ആബെ ഈ ചുമതല ഏറ്റെടുക്കും. 1903-ൽ സ്ഥാപിതമായ ജെ ഐ എ, ജപ്പാനിലെ ഏറ്റവും പഴക്കം ചെന്ന സൗഹൃദ കൂട്ടായ്മകളിലൊന്നാണ്.
രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക മേഖലകളിൽ ഇന്ത്യയും ജപ്പാനും തമ്മിലുള്ള വിനിമയം പ്രോത്സാഹിപ്പിക്കുന്നതിൽ യോഷിറോ മോറിയുടെ നേതൃത്വത്തിൽ ജെ ഐ എ നൽകിയ സുപ്രധാന സംഭാവനകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഷിൻസോ ആബെയുടെ പുതിയ ഉത്തരവാദിത്തങ്ങളിൽ പ്രധാനമന്ത്രി തന്റെ ആശംസകൾ അറിയിച്ചു, കൂടാതെ ജെ ഐ എ അതിന്റെ സുപ്രധാന പങ്ക് തുടരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഇന്ത്യ-ജപ്പാൻ പ്രത്യേക ആഗോളവും തന്ത്രപവുമായ കൂട്ടുകെട്ടിന്റെ വിശാലമായ ക്യാൻവാസിനെക്കുറിച്ചും സമാധാനപരവും സുസ്ഥിരവും സമൃദ്ധവുമായ ഇന്തോ-പസഫിക്കിനായുള്ള ഇന്ത്യയുടെയും ജപ്പാന്റെയും ഒരു പോലുള്ള കാഴ്ചപ്പാടിനെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു. സാംസ്കാരികതലത്തിലും ജനങ്ങൾ തമ്മിലുമുള്ള ബന്ധം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങളെ കുറിച്ചും ചർച്ചകൾ നടന്നു.
Met former PMs @AbeShinzo and Yoshiro Mori. We had wonderful discussions on various topics. The Japan-India association is playing a commendable role in boosting ties between our nations. pic.twitter.com/sBcNTOPguP
— Narendra Modi (@narendramodi) May 24, 2022