പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂലൈ 15 ന് അബുദാബിയിൽ വെച്ച് ഐക്യ രാഷ്ട്ര കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന്റെ (CoP28-ന്റെ ) നിയുക്ത പ്രസിഡന്റും അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ ഗ്രൂപ്പ് സിഇഒയുമായ ഡോ. സുൽത്താൻ അൽ ജാബറുമായി കൂടിക്കാഴ്ച നടത്തി.
യു.എ.ഇ.യുടെ പ്രസിഡൻസിക്ക് കീഴിലുള്ള യു.എൻ.എഫ്.സി.സി.സിയുടെ വരാനിരിക്കുന്ന സി.ഒ.പി.-28-നെ കുറിച്ചാണ് ചർച്ചകൾ നടന്നത്. ഈ സുപ്രധാന യോഗത്തോടുള്ള യുഎഇയുടെ സമീപനത്തെക്കുറിച്ച് ഡോ. ജാബർ പ്രധാനമന്ത്രിയെ വിശദീകരിച്ചു. COP-28 പ്രസിഡൻസിക്ക് ഇന്ത്യയുടെ പൂർണ പിന്തുണ യുഎഇയെ പ്രധാനമന്ത്രി അറിയിച്ചു. അന്താരാഷ്ട്ര സൗരോർജ്ജ സഖ്യം , ഭൂകമ്പ പ്രതിരോധ അടിസ്ഥാനസൗകര്യങ്ങൾ , അന്താരാഷ്ട്ര ചെറുധാന്യ വര്ഷം, മിഷൻ ലൈഫ് സ്റ്റൈൽ ഫോർ എൻവയോൺമെന്റ് (ലൈഫ്) തുടങ്ങി കാലാവസ്ഥാ വ്യതിയാനത്തെ അഭിമുഖീകരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളും സംരംഭങ്ങളും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
ഇന്ത്യയും യുഎഇയും തമ്മിലുള്ള ഊർജ സഹകരണവും ചർച്ചയിൽ ഉൾപ്പെട്ടു.