പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 മെയ് 24-ന് ജപ്പാനിലെ ടോക്കിയോയിൽ നടക്കുന്ന ക്വാഡ് നേതാക്കളുടെ ഉച്ചകോടിയുടെ ഭാഗമായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായി ഉഭയകക്ഷി ചർച്ച നടത്തി.
തിരഞ്ഞെടുപ്പ് വിജയത്തിന് പ്രധാനമന്ത്രി അൽബാനീസിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. വ്യാപാരം, നിക്ഷേപം, പ്രതിരോധ ഉൽപ്പാദനം, ഗ്രീൻ ഹൈഡ്രജൻ ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജം, വിദ്യാഭ്യാസം, ശാസ്ത്രം, സാങ്കേതികവിദ്യ, കാർഷിക ഗവേഷണം, കായികം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ ഉൾപ്പെടെ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന് കീഴിലുള്ള ബഹുമുഖ സഹകരണം ഇരു നേതാക്കളും അവലോകനം ചെയ്തു. ഉഭയകക്ഷി ബന്ധത്തിൽ നല്ല മുന്നേറ്റം തുടരാനുള്ള തങ്ങളുടെ ആഗ്രഹം ഇരു പ്രധാനമന്ത്രിമാരും സ്ഥിരീകരിച്ചു.
എത്രയും വേഗം ഇന്ത്യ സന്ദർശിക്കാൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രിയെ പ്രധാനമന്ത്രി ക്ഷണിച്ചു.
Advancing friendship with Australia.
— PMO India (@PMOIndia) May 24, 2022
Prime Ministers @narendramodi and @AlboMP held fruitful discussions in Tokyo. The talks focused on deepening the developmental cooperation between India and Australia across diverse sectors. pic.twitter.com/TlnZSJFKUY
India’s Comprehensive Strategic Partnership with Australia is robust and benefits not only the people of our nations but also the world.
— Narendra Modi (@narendramodi) May 24, 2022
Was delighted to meet PM @AlboMP and take stock of bilateral ties. We discussed ways to add even greater momentum across key sectors. pic.twitter.com/8J9tqqAdu9