Affection that people have shown for 'Mann Ki Baat' is unprecedented: PM Modi
India's strength lies in its diversity: PM Modi
Ministry of Education has taken an excellent initiative named 'Yuvasangam'. The objective of this initiative is to increase people-to-people connect: PM Modi
We have many different types of museums in India, which display many aspects related to our past: PM Modi
75 Amrit Sarovars are being constructed in every district of the country. Our Amrit Sarovars are special because, they are being built in the Azadi Ka Amrit Kaal: PM Modi
28th of May, is the birth anniversary of the great freedom fighter, Veer Savarkar. The stories related to his sacrifice, courage and resolve inspire us all even today: PM Modi
Today is the 100th birth anniversary of NTR. On the strength of his versatility of talent, he not only became the superstar of Telugu cinema, but also won the hearts of crores of people: PM Modi

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌ക്കാരം. നിങ്ങള്‍ക്കെല്ലാവര്‍ക്കും 'മന്‍ കി ബാത്ത്' ലേയ്ക്ക് ഒരിക്കല്‍ക്കൂടി സ്വാഗതം. ഇപ്രാവശ്യത്തെ 'മന്‍ കി ബാത്ത്'ന്റെ ഈ അദ്ധ്യായം രണ്ടാം ശതകത്തിന്റെ പ്രാരംഭമാണ്. കഴിഞ്ഞമാസം നാമെല്ലാവരും ഇതിന്റെ വിശേഷാല്‍ ശതകം ആഘോഷിച്ചു. നിങ്ങളുടെ എല്ലാം പങ്കാളിത്തമാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ ശക്തി. നൂറാം എപ്പിസോഡിന്റെ പ്രക്ഷേപണസമയത്ത് ഒരര്‍ത്ഥത്തില്‍ നമ്മുടെ രാജ്യമാകെ ഒരു ചരടില്‍ കോര്‍ക്കപ്പെട്ടിരുന്നു. നമ്മുടെ ശുചീകരണത്തൊഴിലാളികളായ സഹോദരീസഹോദരന്മാരാകട്ടെ, മറ്റു വിഭിന്നവിഭാഗങ്ങളിലെ ശ്രേഷ്ഠന്മാരാകട്ടെ, മന്‍ കി ബാത്ത് എല്ലാവരേയും ഒരുമിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. 'മന്‍ കി ബാത്ത്'നോട് നിങ്ങളെല്ലാം കാണിച്ച ആത്മബന്ധവും സ്‌നേഹവും അഭൂതപൂര്‍വ്വമാണ്, വികാരഭരിതമാക്കുന്നതാണ്. 'മന്‍ കി ബാത്തി'ന്റെ പ്രക്ഷേപണം നടന്നപ്പോള്‍, ലോകത്തിലെ നാനാരാജ്യങ്ങളിലും, വിഭിന്ന Time Zone  ആയിരുന്നു. ചിലയിടങ്ങളില്‍ സായാഹ്നം, ചിലയിടങ്ങളില്‍ രാത്രി വളരെ വൈകിയും 100-ാം അദ്ധ്യായം കേള്‍ക്കാനായി അസംഖ്യം ആളുകള്‍ സമയം കണ്ടെത്തി. ആയിരക്കണക്കിനു മൈല്‍ ദൂരെയുള്ള ന്യൂസിലാന്‍ഡിലെ ഒരു വീഡിയോ ഞാന്‍ കണ്ടു. അതില്‍ 100 വയസ്സായ ഒരമ്മ ആശീര്‍വാദം അര്‍പ്പിക്കുകയായിരുന്നു. 'മന്‍ കി ബാത്തി'നെക്കുറിച്ച് ദേശവിദേശങ്ങളിലെ ആളുകള്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി. അനേകമാളുകള്‍  നിര്‍മ്മാണപരമായ വിശകലനവും നടത്തുകയുണ്ടായി. 'മന്‍ കി ബാത്തി'ല്‍ നാടിന്റെയും നാട്ടുകാരുടെയും നേട്ടങ്ങളെക്കുറിച്ചുള്ള  ചര്‍ച്ചകളാണ് നടത്തുന്നത് എന്നതിനെ ആളുകള്‍ അഭിനന്ദിച്ചു. ഈ അഭിനന്ദനത്തിനും ആശീര്‍വാദങ്ങൾക്കും  എല്ലാം ഒരിക്കല്‍ക്കൂടി ഞാന്‍ നിങ്ങളെ ആദരപൂര്‍വ്വം നന്ദി അറിയിക്കുന്നു.

    എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, കഴിഞ്ഞ ദിവസങ്ങളില്‍ 'മന്‍ കി ബാത്തി'ല്‍ നാം കാശീ-തമിഴ് സംഗമത്തെക്കുറിച്ചും സൗരാഷ്ട്ര-തമിഴ് സംഗമത്തെക്കുറിച്ചും സംസാരിച്ചു. കുറച്ചു ദിവസങ്ങൾക്കു  മുമ്പാണ് വാരാണസിയില്‍ കാശീ-തെലുങ്ക് സംഗമം നടന്നത്. 'ഏകഭാരതം ശ്രേഷ്ഠഭാരതം' എന്ന സങ്കല്പത്തിന് ശക്തിയേകുന്ന മറ്റൊരു ഉദ്യമംകൂടി രാജ്യത്തു നടന്നു. ആ ഉദ്യമമാണ് യുവസംഗമം. ഈ ഉദ്യമത്തെക്കുറിച്ച് വിസ്തരിച്ച്,  ഈ ശ്രേഷ്ഠമായ ഉദ്യമത്തിലേര്‍പ്പെട്ടിരിക്കുന്നവരോടുതന്നെ ചോദിക്കാമെന്നു ഞാന്‍ കരുതി. എന്നോടൊപ്പം ഇപ്പോള്‍ ഫോണില്‍ രണ്ടു ചെറുപ്പക്കാര്‍ ചേര്‍ന്നിട്ടുണ്ട്. ഒരാള്‍ അരുണാചല്‍ പ്രദേശിലെ ഗ്യാമര്‍ന്യോകുംജി. മറ്റേയാള്‍ ബീഹാറിന്റെ പുത്രി വിശാഖാ സിംഹ്ജി. വരൂ, ആദ്യം നമുക്ക് ഗ്യാമര്‍ന്യോകുമായി സംസാരിക്കാം.
പ്രാധാനമന്ത്രി    :    ഗ്യാമര്‍ജി, നമസ്‌ക്കാരം.

ഗ്യാമര്‍    :    നമസ്‌ക്കാരം മോദിജി.

പ്രാധാനമന്ത്രി    :    ഗ്യാമര്‍ജി, ആദ്യം ഞാന്‍ താങ്കളെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നു.

ഗ്യാമര്‍    :    മോദിജി, താങ്കള്‍ താങ്കളുടെ വിലപ്പെട്ട സമയം എന്നോട് 
        സംസാരിക്കാന്‍     കണ്ടെത്തിയതിന് ആദ്യം തന്നെ ഞാന്‍ താങ്കളോടും കേന്ദ്ര ഗവണ്മെന്റിനോടുമുള്ള      എന്റെ കടപ്പാട് അറിയിക്കട്ടെ. അരുണാചല്‍പ്രദേശിലെ National Institute of Technology യില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിയാണ് ഞാന്‍.

പ്രധാനമന്ത്രി    :    വീട്ടില്‍ അച്ഛനും മറ്റും എന്തുചെയ്യുന്നു? 

ഗ്യാമര്‍    :    എന്റെ അച്ഛന്‍ ചില്ലറ വ്യാപാരങ്ങളും കുറച്ച് കൃഷികാര്യങ്ങളുമായി         കഴിയുന്നു.

പ്രധാനമന്ത്രി    :    'യുവസംഗമ'ത്തെപ്പറ്റി താങ്കള്‍ എങ്ങിനെയറിഞ്ഞു? 'യുവ
        സംഗമ'ത്തിന് എവിടെപ്പോയി? എങ്ങിനെ പോയി? എങ്ങനുണ്ടായിരുന്നു ?

ഗ്യാമര്‍    :    മോദിജീ, 'യുവസംഗമ'ത്തിന് ഞങ്ങളുടെ സ്ഥാപനം, NITയില്‍ 
        നിന്നാണ് എനിയ്ക്ക് ഇതില്‍ പങ്കെടുക്കാനാകുമെന്ന് പറഞ്ഞത്. തുടര്‍ന്ന് ഞാന്‍ ഇന്റര്‍നെറ്റില്‍ അന്വേഷിച്ചു. ഇത് നല്ലൊരു പരിപാടിയാണെന്ന് എനിക്ക്  മനസ്സിലായി. ഇതിലൂടെ ഏകഭാരതം ശ്രേഷ്ഠഭാരതം ദർശനത്തിലും   പങ്കാളിയാകാന്‍ സാധിയ്ക്കും. എനിക്ക് കുറച്ചു നല്ല കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള അവസരം കിട്ടുമല്ലോ. താമസിയാതെ ഞാന്‍ വെബ് സൈറ്റില്‍ പോയി enrol ചെയ്തു. എന്റെ അനുഭവം വളരെ രസാവഹമായിരുന്നു. വളരെ നല്ലതായിരുന്നു.

പ്രധാനമന്ത്രി    :    എന്തെങ്കിലും സെലക്ട് ചെയ്യേണ്ടിവന്നോ?

ഗ്യാമര്‍    :    വെബ്‌സൈറ്റ് ഓപ്പണ്‍ ചെയ്തപ്പോള്‍ അരുണാചല്‍പ്രദേശില്‍
        ഉള്ളവര്‍ക്ക് രണ്ട് IIT ഉണ്ടായിരുന്നു.    ആദ്യത്തേത് ആന്ധ്രാപദേശിലെ Central University തിരുപ്പതി ആയിരുന്നു. രണ്ടാമത്തേത്  Central University  രാജസ്ഥാനായിരുന്നു. ഞാന്‍ first preferenc നല്‍കിയത് രാജസ്ഥാനായിരുന്നു. second preference IIT  തിരുപ്പതിയ്ക്കും നല്‍കി. അപ്പോള്‍ എന്നെ രാജസ്ഥാനിലേയ്ക്ക് സെലക്ട് ചെയ്തു. അങ്ങനെ ഞാന്‍ രാജസ്ഥാനില്‍ പോയി. 

പ്രധാനമന്ത്രി    :    താങ്കളുടെ രാജസ്ഥാന്‍ യാത്ര എങ്ങിനെയുണ്ടായിരുന്നു? ആദ്യ             തവണയല്ലേ രാജസ്ഥാനില്‍ പോയത്?

ഗ്യാമര്‍    :    അതേ, ഞാന്‍ ആദ്യമായിട്ടാണ് അരുണാചലില്‍ നിന്ന് പുറത്തു    പോയത്. ഞാന്‍ രാജസ്ഥാനിലെ കോട്ടയും മറ്റും സിനിമയിലും  ഫോണിലുമേ     കണ്ടിട്ടുള്ളൂ. ഞാന്‍ ആദ്യതവണ പോയപ്പോള്‍ എന്റെ അനുഭവം വളരെ നല്ലതായിരുന്നു. അവിടുത്തെ ആളുകള്‍ വളരെ നല്ലവരാണ്.     ഞങ്ങളോടുള്ള പെരുമാറ്റം ഏറെ നല്ലതായിരുന്നു. ഞങ്ങള്‍ക്ക് അവിടെ പുതിയ പുതിയ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചു. രാജസ്ഥാനിലെ വലിയ തടാകങ്ങള്‍ കണ്ടു. അവിടുത്തെ ആളുകള്‍ നടത്തുന്ന Rain water     harvesting  ഇതെല്ലാം പുതിയ അറിവായിരുന്നു. ഇതെനിക്ക് ഒട്ടും അറിയാത്ത കാര്യമായിരുന്നു. രാജസ്ഥാന്‍ സന്ദര്‍ശനം എനിക്ക്  വളരെ നല്ല അനുഭവമായിരുന്നു. 

പ്രധാനമന്ത്രി    :    നോക്കൂ, താങ്കള്‍ക്ക് ഏറ്റവും വലിയ പ്രയോജനമുണ്ടായത് ഇതാണ്. 
        എന്തെന്നാല്‍, അരുണാചല്‍ വീരന്മാരുടെ ഭൂമിയാണ്, രാജസ്ഥാനും 
        വീരന്മാരുടെ ഭൂമിയാണ്. രാജസ്ഥാനില്‍ നിന്ന് സൈന്യത്തിലും      അനേകംപേര്‍ ചേര്‍ന്നിട്ടുണ്ട്. അരുണാചലിന്റെ അതിര്‍ത്തിയില്‍             രാജസ്ഥാനിലെ സൈനികരെ കാണുമ്പോള്‍ രാജസ്ഥാനില്‍ പോയ കാര്യം താങ്കള്‍ അവരോട് പറയും. അപ്പോള്‍ അവരോടുള്ള താങ്ക
        ളുടെ     അടുപ്പം കുറച്ചുകൂടി വര്‍ദ്ധിക്കും. ശരി, പല സമാനതകളും   താങ്കളുടെ     ശ്രദ്ധയില്‍പെട്ടിട്ടുണ്ടാവും. അരുണാചലിലും ഇങ്ങനെ
        യാണല്ലോ എന്ന് താങ്കള്‍ക്ക് തോന്നിയിട്ടുണ്ടാകും.

ഗ്യാമര്‍    :    മോദിജി എന്റെ ശ്രദ്ധയില്‍പെട്ട ഒരു സമാനത ദേശപ്രേമമാണ്. ഏകഭാരതം ശ്രേഷ്ഠഭാരതം എന്ന കാഴ്ചപ്പാടും തോന്നലും ഞാന്‍ 
        അവിടെ കണ്ടു. അരുണാചലിലെ ആളുകളും ഭാരതീയരായതില്‍ സ്വയം അഭിമാനിക്കുന്നവരാണ്. രാജസ്ഥാനിലെ ആളുകളും പ്രത്യേ
        കിച്ച് യുവതലമുറ ജന്മനാടിനെയോര്‍ത്ത് അഭിമാനിക്കുന്നവരാണ്.  ഇതെനിയ്ക്ക് ശരിക്കും അനുഭവപ്പെട്ട കാര്യമാണ്. ഞാന്‍ അവിടെ 
        അനേകം യുവാക്കളുമായി interact ചെയ്യുകയും സംസാരിക്കുകയും 
        ചെയ്തു. ഭാരതത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹം
    അതായത് തികഞ്ഞ ദേശസ്‌നേഹം രണ്ട് സംസ്ഥാനങ്ങളിലും 
    ഒരുപോലെ കണ്ട സമാനതയാണ്.

പ്രധാനമന്ത്രി    :    ഇപ്പോഴും അവിടുത്തെ കൂട്ടുകാരുമായുള്ള അടുപ്പം തുടരുന്നുണ്ടോ?   അതോ നാട്ടില്‍ വന്നപ്പോള്‍ അവരെ മറന്നോ? 

ഗ്യാമര്‍    :    ഞങ്ങള്‍ പരിചയം തുടരുന്നുണ്ട്. 

പ്രധാനമന്ത്രി    :     ശരി. താങ്കള്‍ Social media   യില്‍  active ആണോ?

ഗ്യാമര്‍    :    അതേ, ഞാന്‍ active ആണ്.

പ്രധാനമന്ത്രി    :    എന്നാല്‍ താങ്കള്‍ ബ്ലോഗ്  എഴുതണം. താങ്കളുടെ യുവസംഗമത്തിന്റെ അനുഭവം എന്തായിരുന്നു, അതില്‍ എങ്ങിനെ enrol ചെയ്തു, രാജസ്ഥാനിലെ അനുഭവം എങ്ങിനെയായിരുന്നു. ഇതെല്ലാം 
എഴുതണം.  അപ്പോള്‍ 'ഏക ഭാരതം ശ്രേഷ്ഠ ഭാരതം' എന്നതിന്റെ മഹത്വം എന്താണെന്നും, ഈ പദ്ധതി എന്താണെന്നും    നാടെങ്ങുമുള്ള യുവാക്കള്‍ക്ക് മനസ്സിലാകും. യുവാക്കള്‍ക്ക് ഇതുകൊണ്ടുള്ള പ്രയോജനം എന്താണെന്നും എഴുതണം. താങ്കളുടെ മുഴുവന്‍     അനുഭവങ്ങളും അടങ്ങുന്ന Blog തയ്യാറാക്കണം. അപ്പോള്‍ അനേകംപേര്‍ക്ക് ഇതിനെപ്പറ്റി മനസ്സിലാക്കാന്‍ സാധിക്കും. 

പ്രധാനമന്ത്രി    :    ഗ്യാമര്‍ജീ, താങ്കളോട് സംസാരിച്ചപ്പോള്‍ വളരെ നന്നായി തോന്നി.  നിങ്ങള്‍ യുവാക്കള്‍ ദേശത്തിനുവേണ്ടി, ദേശത്തിന്റെ ഉജ്ജ്വലമായ ഭാവിയ്ക്കു വേണ്ടി പ്രവര്‍ത്തിക്കണം. എന്തെന്നാല്‍ ഈ 25വര്‍ഷങ്ങള്‍  താങ്കള്‍ക്കും താങ്കളുടെ ദേശത്തിനും അത്യന്തം മഹത്വപൂര്‍ണമാണ്. എന്റെ ഹൃദയപൂര്‍വ്വമായ മംഗളാശംസകള്‍. നന്ദി.

ഗ്യാമര്‍    :    മോദിജീ അങ്ങേയ്ക്കും നന്ദി.

പ്രാധാനമന്ത്രി    :     നമസ്‌ക്കാരം സഹോദരാ.

കൂട്ടുകാരേ, അരുണാചലിലെ ആളുകള്‍ ഏറെ ആത്മീയത ഉള്ളവരാണ്. അവരോടു സംസാരിക്കുമ്പോള്‍ എനിക്ക് വളരെയധികം സന്തോഷം തോന്നാറുണ്ട്. യുവസംഗമത്തില്‍ ഗ്യാമറുടെ അനുഭവം ഏറെ നന്നായിരുന്നു. ഇനി ബീഹാറിന്റെ പുത്രിയായ വിശാഖസിംഹയോട് സംസാരിക്കാം.

പ്രധാനമന്ത്രി    :    വിശാഖാജി, നമസ്‌ക്കാരം.

വിശാഖാ    :    ഭാരതത്തിന്റെ പ്രധാനമന്ത്രിക്ക് ആദ്യമേ തന്നെ എന്റെ നമസ്‌ക്കാരം. എന്റെ കൂടെയുള്ള എല്ലാ പ്രതിനിധികളുടേയും പേരിലും താങ്കള്‍ക്ക് അനേകമനേകം നമസ്‌ക്കാരം.

പ്രധാനമന്ത്രി    :    ശരി, വിശാഖ, ആദ്യം സ്വയം പരിചയപ്പെടുത്തു. പിന്നീട് എനിക്ക് 
        യുവസംഗമത്തെക്കുറിച്ചും അറിയാനുണ്ട്.

വിശാഖാ    :    ബീഹാറിലെ സാസാറാം എന്നു പേരായ പട്ടണത്തിലെ താമസക്കാരിയാണു ഞാന്‍. എന്റെ കോളേജിലെ Whatsapp groupse message     മുഖേനയാണ് എനിക്ക് യുവസംഗമത്തെക്കുറിച്ച് ആദ്യമായി അറിയാനിടയായത്. പിന്നീട് ഞാന്‍ അതിനെക്കുറിച്ച് അന്വേഷിച്ചു. അതെന്താണെന്നു വിശദമായി മനസ്സിലാക്കുകയും ചെയ്തു. അപ്പോള്‍ 
    എനിക്ക് മനസ്സിലായി അത് പ്രധാനമന്ത്രിയുടെ 'ഏകഭാരതം ശ്രേഷ്ഠഭാരതം' പദ്ധതി മുഖേനയുള്ള യുവസംഗമം ആണെന്ന്. അതിനുശേഷം ഞാന്‍ അതിനായി apply ചെയ്തു. apply ചെയ്യുമ്പോള്‍ ഞാന്‍ അതില്‍ join ചെയ്യാനായി വളരെ excited  ആയിരുന്നു. അവിടെയെല്ലാം ചുറ്റിക്കറങ്ങി തമിഴ്‌നാട്ടില്‍പോയി മടങ്ങിയെത്തി. അവിടെനിന്നും കിട്ടിയ ആ exposure ഏറെയാണ്. ആ പരിപാടിയിൽ  പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ എനിക്കിപ്പോള്‍ അതിയായ അഭിമാനം ഉണ്ട്. I feel proud that I have been the part of this programme.. ആ പരിപാടിയിൽ  പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഭാരതത്തിലെ പല പ്രദേശങ്ങളിലെ സംസ്‌ക്കാരത്തെ adopt ചെയ്യാന്‍ അവസരം തരുന്ന ഇത്രയും മഹത്തായ ഒരു കാര്യപരിപാടി ഞങ്ങള്‍ ചെറുപ്പക്കാര്‍ക്കായി അവതരിപ്പിച്ച താങ്കളോടു എന്റെ ഹൃദയംഗമായ നന്ദി രേഖപ്പെടുത്തട്ടെ.

പ്രധാനമന്ത്രി    :    വിശാഖാ, താങ്കള്‍ എന്താണ് പഠിക്കുന്നത്? 

വിശാഖ    :    ഞാന്‍ കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ് 2-ാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.

പ്രധാനമന്ത്രി    :    വിശാഖാ, ഏതു സംസ്ഥാനത്തു്  പോകണം, എവിടെ ചേരണം എന്നുള്ള     തീരുമാനം താങ്കള്‍ എങ്ങിനെയാണ് എടുത്തത്?

വിശാഖ    :    യുവസംഗമത്തെക്കുറിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാന്‍ തുടങ്ങിയ
        പ്പോള്‍ എനിയ്ക്ക് മനസ്സിലായി ബീഹാറിലെ delegates നെ 
        തമിഴ്‌നാട്ടിലെ delegates മായാണ് exchange ചെയ്യുന്നത് എന്ന്. നമ്മുടെ 
        രാജ്യത്തിലെ വളരെ സംസ്‌ക്കാരസമ്പന്നമായ സ്റ്റേറ്റാണ് തമിഴ്‌നാട്. 
    ബീഹാറിലുള്ളവരെ തമിഴ്‌നാട്ടിലേയ്ക്കാണ് അയയ്ക്കുന്നത് എന്നറിഞ്ഞപ്പോള്‍ ഞാന്‍ എങ്ങിനെ Form fill  ചെയ്യണം, അവിടെ പോകണമോ വേണ്ടയോ എന്നുള്ള തീരുമാനം എടുക്കാന്‍ അത് ഏറെ സഹായകരമായി. എനിയ്ക്ക് അതില്‍പങ്കെടുക്കാന്‍ കഴിഞ്ഞു എന്നുള്ളതില്‍ എനിയ്ക്ക് വളരെ അഭിമാനം തോന്നുന്നു. ഏറെ സന്തോഷവും.

പ്രധാനമന്ത്രി    :    താങ്കള്‍ ആദ്യാമായാണോ തമിഴ്‌നാട്ടില്‍ പോയത്? 

വിശാഖ    :    അതെ, ആദ്യമായാണ് ഞാന്‍ പോയത്.

പ്രധാനമന്ത്രി    :    ഏതെങ്കിലും പ്രത്യേകതയുള്ള സ്മരണയില്‍ വരുന്ന കാര്യം പറയാമോ? നാട്ടിലെ യുവജനങ്ങൾ  താങ്കള്‍ പറയുന്നത് കേട്ടുകൊണ്ടിരിക്കുകയാണ്. 

വിശാഖ    :    എന്റെ യാത്രയില്‍ നല്ല അനുഭവങ്ങള്‍ മാത്രമായിരുന്നു. ഓരോ 
        പടവിലും ഞങ്ങള്‍ വളരെ നല്ല കാര്യങ്ങള്‍ പഠിച്ചു. തമിഴ്‌നാട്ടില്‍     എനിയ്ക്ക് വളരെ     നല്ല കൂട്ടുകാരെ ലഭിച്ചു. അവിടത്തെ സംസ്‌ക്കാരവും ഇഷ്ടമായി. അവിടത്തെ ആളുകളെ ഞാന്‍ കണ്ടു. അവിടെ ഞാന്‍ കണ്ട പ്രധാനകാര്യം അവിടെയുള്ള  ആര്‍ക്കും ISRO സന്ദര്‍ശിക്കാനുള്ള അവസരം കിട്ടാറില്ല. എന്നാല്‍ പ്രതിനിധികളായി ചെന്ന ഞങ്ങള്‍ക്ക് അതിനുള്ള അവസരം ലഭിച്ചു. തമിഴ്‌നാട്ടിലെ രാജ്ഭവനില്‍ പോകാനും തമിഴ്‌നാട് ഗവര്‍ണറെ കാണാനും സാധിച്ചത് ഒരു നല്ല അനുഭവമായിരുന്നു. ഈ രണ്ട് സന്ദര്‍ശനങ്ങളും എനിക്ക് ഏറെ വിലപ്പെട്ടതായിരുന്നു. 'യുവസംഗമം' വഴി ഞങ്ങള്‍ക്ക് ലഭിച്ച ഈ രണ്ട് അവസരങ്ങള്‍ എന്റെ പ്രായത്തിലുള്ള യുവാക്കള്‍ക്ക് ലഭിക്കാറില്ല എന്ന് എനിയ്ക്ക് തോന്നുന്നു. ഇത് രണ്ടും ഞാന്‍ ഏറെ ഓര്‍ക്കാനിഷ്ടപ്പെടുന്ന അനുഭവങ്ങളായിരുന്നു.

പ്രധാനമന്ത്രി    :    ബീഹാറിലെയും തമിഴ്‌നാട്ടിലെയും ഭക്ഷണരീതി  വ്യത്യസ്തങ്ങളാണ്. 

വിശാഖ    :    അതെ.

പ്രധാനമന്ത്രി    :    പൂര്‍ണമായി അവിടെ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിഞ്ഞോ?

വിശാഖ    :    ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ ദക്ഷിണേന്ത്യന്‍ ഭക്ഷണവിഭവങ്ങ
        ളാണ് ഞങ്ങളെ വരവേറ്റത്. ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ ഞങ്ങള്‍ക്ക് ദോശ,     ഇഡ്ഡലി, സാമ്പാര്‍, ഊത്തപ്പം, വട, ഉപ്പുമാവ് എല്ലാം ലഭിച്ചു. ആദ്യം ഭക്ഷിച്ചപ്പോള്‍തന്നെ ഞങ്ങള്‍ക്ക് നല്ല ഭക്ഷണമായി തോന്നി. അവിടുത്തെ ഭക്ഷണം നല്ല healthy ആണ്. വാസ്തവത്തില്‍ രുചിയുടെ കാര്യത്തിലും     വളരെ നല്ലതുതന്നെ. ഞങ്ങളുടെ ഉത്തരേന്ത്യന്‍ ഭക്ഷണത്തേക്കാള്‍     വളരെ വ്യത്യസ്തമായ ഭക്ഷണമാണ്. എനിയ്ക്കവിടുത്തെ ഭക്ഷണവും ആളുകളും രണ്ടും വളരെ ഇഷ്ടമായി. 

പ്രധാനമന്ത്രി    :    ഇപ്പോള്‍ തമിഴ്‌നാട്ടില്‍ മിത്രങ്ങള്‍ ഉണ്ടായിരിക്കുമല്ലോ?

വിശാഖ    :    തീര്‍ച്ചയായും. ഞങ്ങള്‍ അവിടെ ആദ്യം NIT (Trichy) യിലാണ് താമസിച്ചത്. പിന്നെ IIT മദ്രാസില്‍ പോയി. ഈ രണ്ടിടത്തേയും 
    വിദ്യാര്‍ത്ഥികളുമായി ചങ്ങാത്തമുണ്ടായി. ഇടയ്ക്ക്  IIT യുടെ welcome ceremony ഉണ്ടായിരുന്നു. അതില്‍ അടുത്തുള്ള കോളേജുകളിലെ അനേകം വിദ്യാര്‍ത്ഥികള്‍പങ്കെടുത്തു. ഞങ്ങള്‍ ആ വിദ്യാര്‍ത്ഥികളുമായി Interact ചെയ്തു. അവരെപരിചയപ്പെട്ടത് എനിക്ക് വളരെ നല്ലതായി തോന്നി. പലരും എന്റെ കൂട്ടുകാരുമായി. തമിഴ്‌നാട്ടില്‍നിന്നു ബീഹാറിലേയ്ക്കു വന്ന പ്രതിനിധികളുമായും ഞങ്ങള്‍ സംവദിക്കുകയുണ്ടായി. ഇപ്പോഴും ഞങ്ങള്‍ പരസ്പരം സംസാരിക്കാറുണ്ട്, അതില്‍ സന്തോഷവും തോന്നുന്നു.

പ്രധാനമന്ത്രി    :    വിശാഖ, താങ്കള്‍ Blog  എഴുതണം. താങ്കളുടെ അനുഭവങ്ങളെക്കുറിച്ചെല്ലാം social media  യില്‍ എഴുതണം. ഈ യുവസംഗമത്തെ
    ക്കുറിച്ചും 'ഏകഭാരതം ശ്രേഷ്ഠഭാരത'ത്തെക്കുറിച്ചും എല്ലാം. 
    തമിഴ്‌നാട്ടില്‍ താങ്കള്‍ക്ക് ലഭിച്ച ആത്മബന്ധത്തെക്കുറിച്ചും, സ്വാഗതത്തെയും സല്‍ക്കാരത്തെയും കുറിച്ചുമെല്ലാം എഴുതണം. തമിഴ്‌നാട്ടിലെ     ആള്‍ക്കാരില്‍നിന്നു ലഭിച്ച സ്‌നേഹത്തെക്കുറിച്ചുമെല്ലാം നമ്മുടെ നാട്ടുകാരോട് താങ്കള്‍ പറയണം. എന്താ എഴുതുമല്ലോ അല്ലേ?

വിശാഖ    :    തീര്‍ച്ചയായും.

പ്രധാനമന്ത്രി    :    താങ്കള്‍ക്ക് എന്റെ എല്ലാ മംഗളാശംസകളും. വളരെ വളരെ നന്ദി.

വിശാഖ    :    Thank you so much, നമസ്‌ക്കാരം. 

ഗ്യാമറിനും, വിശാഖയ്ക്കും എന്റെ അനേകമനേകം മംഗളാശംസകള്‍. യുവസംഗമത്തില്‍നിന്നു നിങ്ങള്‍ക്കു ലഭിച്ച പാഠങ്ങള്‍ ജീവിതകാലം മുഴുവനും നിങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കട്ടെ. അതാണ് നിങ്ങള്‍ക്കുള്ള എന്റെ മംഗളാശംസകള്‍.

സുഹൃത്തുക്കളെ, ഭാരതത്തിന്റെ ശക്തി അതിന്റെ വൈവിധ്യത്തിലാണ്. നമ്മുടെ രാജ്യത്ത് കാണാനേറെയുണ്ട്. അതു കണ്ടാണ് വിദ്യാഭ്യാസ മന്ത്രാലയം    'യുവസംഗമം' എന്ന പേരില്‍ ഉത്കൃഷ്ടമായൊരു പരിപാടി ആസൂത്രണം ചെയ്തത്. ആളുകള്‍ തമ്മിലുള്ള ബന്ധം സുദൃഢമാക്കുക, നാട്ടിലെ ചെറുപ്പക്കാര്‍ക്ക് പരസ്പരം ഒത്തുചേരലിനുള്ള അവസരം ഉണ്ടാക്കുക എന്നുള്ളവയാണ് ഇതിന്റെ ഉദ്ദേശ്യം. വിഭിന്നങ്ങളായ സംസ്ഥാനങ്ങളിലെ  ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇതിനോട് ബന്ധിപ്പിച്ചിരിക്കുന്നു. 'യുവസംഗമ'ത്തില്‍ യുവാക്കള്‍ മറ്റ് സംസ്ഥാനങ്ങളിലെ  ഗ്രാമങ്ങളിലേയ്ക്കും പട്ടണങ്ങളിലേയ്ക്കും പോകുന്നു. അവര്‍ക്ക് പലതരത്തിലുള്ള ആള്‍ക്കാരുമായും ഒത്തുചേരാനുള്ള അവസം ലഭിക്കുന്നു. യുവസംഗമത്തിന്റെ first round ല്‍ ഏകദേശം 1200 ഓളം യുവജനങ്ങള്‍ രാജ്യത്തിലെ 22 സംസ്ഥാനങ്ങളിൽ  സഞ്ചരിച്ചുകഴിഞ്ഞു. ഇതില്‍ പങ്കെടുത്ത യുവജനങ്ങള്‍, ആയുഷ്‌ക്കാലം മുഴുവനും ഹൃദയത്തില്‍ തങ്ങിനില്‍ക്കുന്ന ഓര്‍മ്മകളുമായാണ് മടങ്ങിയെത്തിയത്. അനേകം വലിയ വലിയ കമ്പനികളിലെ CEO മാരും, Business leaders ഉം, bag packers  നെപ്പോലെ ഭാരത്തില്‍ സമയം ചെലവഴിച്ചത് നാം കണ്ടു. ഞാന്‍ മറ്റു ദേശങ്ങളിലെ നേതാക്കളെ  കണ്ടുമുട്ടുമ്പോള്‍ പലപ്പോഴും അവര്‍ പറയാറുണ്ട്, ചെറുപ്പകാലത്ത് അവര്‍ ഭാരതത്തില്‍ ചുറ്റിക്കറങ്ങാന്‍ എത്തിയിട്ടുണ്ട് എന്ന്. നമ്മുടെ ഭാരതത്തില്‍  കാണാനും അറിയാനും ഏറെ കാര്യങ്ങളുണ്ട്. ഓരോ തവണ കാണുമ്പോഴും അത് നമ്മുടെ ഔത്സ്യുക്യം വര്‍ദ്ധിപ്പിക്കുന്നു. ഈ രോമാഞ്ചദായകമായ അനുഭവങ്ങള്‍ അറിയുമ്പോള്‍ നിങ്ങള്‍ക്കും നമ്മുടെ രാജ്യത്തിന്റെ വിഭിന്നങ്ങളായ ഭാഗങ്ങളിലേയ്ക്ക് യാത്ര ചെയ്യുവാനുള്ള പ്രേരണ തീര്‍ച്ചയായും ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഞാന്‍ ജപ്പാനിലെ ഹിരോഷിമയിലായിരുന്നു. അവിടെ Hiroshima Peace Memorial Museum    ത്തില്‍ പോകാനുള്ള അവസരം എനിയ്ക്ക് ലഭിച്ചു. അതെന്നെ വികാരം കൊള്ളിച്ച അനുഭവമായിരുന്നു. നാം ചരിത്രസ്മൃതികളെ സംരക്ഷിച്ച് വയ്ക്കുമ്പോള്‍ അവ വരുംതലമുറകള്‍ക്ക് ഏറെ സഹായകമായി തീരുന്നു. മ്യൂസിയങ്ങളില്‍ നിന്ന് നമുക്ക് പല പുതിയ പാഠങ്ങളും ലഭിക്കുന്നു, പലതും അവിടെനിന്നും നമുക്ക് പഠിക്കാനും കിട്ടുന്നു. കുറച്ചു നാളുകള്‍ക്ക് മുമ്പ് ഭാരതത്തില്‍ International Museum Expo  സംഘടിപ്പിക്കപ്പെട്ടു. ഇത് ലോകത്തിലെ 1200 ല്‍ പരം മ്യൂസിയങ്ങളിലെ വൈശിഷ്ട്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. നമ്മുടെ ഭാരതത്തില്‍ നമ്മുടെ കഴിഞ്ഞ കാലത്തെ പ്രദര്‍ശിപ്പിക്കുന്ന പലതരം മ്യൂസിയങ്ങളുണ്ട്. ഗുരുഗ്രാമത്തില്‍ ഒരു വിശിഷ്ടമായ മ്യൂസിയമുണ്ട് അതാണ് Museo Camera. ഇവിടെ 1860 ന് ശേഷമുള്ള 8000 ല്‍ അധികം ക്യാമറകളുടെ ശേഖരണം ലഭ്യമാണ്. തമിഴ്‌നാട്ടിലെ Museum of possibilities ദിവ്യാംഗരെ ഉദ്ദേശിച്ച് രൂപകല്പന ചെയ്തിട്ടുള്ളതാണ്. മുംബൈയിലെ 'ഛത്രപതി ശിവാജി മഹാരാജ് വാസ്തുസംഗ്രഹാലയം' 70,000 ലധികം വസ്തുക്കള്‍ സൂക്ഷിച്ചിട്ടുള്ള മ്യൂസിയമാണ്. 2010 ല്‍ സ്ഥാപിച്ച Indian Memory Project ഒരുതരത്തിലുള്ള Online Museum ആണ്. ഇത് ലോകത്തെ എല്ലാ ഭാഗങ്ങളില്‍നിന്നും അയയ്ക്കുന്ന ചിത്രങ്ങളും കഥകളുംവഴി ഭാരതത്തിന്റെ മഹത്തായ ചരിത്രത്തിന്റെ കണ്ണികളെ കൂട്ടിച്ചേര്‍ക്കുന്നതില്‍ ശ്രദ്ധിക്കുന്നു. വിഭജനത്തിന്റെ ഭയത്തെ ഓര്‍മ്മപ്പെടുത്തുന്നതിനും ശ്രമിച്ചിട്ടുണ്ട്. മുന്‍വര്‍ഷങ്ങളിലും ഭാരതത്തില്‍ പുതിയപുതിയതരത്തിലുള്ള മ്യൂസിയങ്ങളും സ്മാരകങ്ങളും ഉണ്ടായിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തില്‍ ആദിവാസീസഹോദരീസഹോരന്മാരുടെ സംഭാവനകളെ അനുസ്മരിച്ച് 10 പുതിയ മ്യൂസിയങ്ങളും നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. കൊല്‍ക്കൊത്തയിലെ വിക്‌ടോറിയ മെമ്മോറിയലിലെ ബിപ്ലോബി ഭാരത് ഗ്യാലറി, ജാലിയന്‍വാലാ ബാഗ് മെമ്മോറിയലിന്റെ പുന:രുദ്ധാരണം, ഡല്‍ഹിയിലെ ഭാരതത്തിലെ എല്ലാ മുന്‍പ്രധാനമന്ത്രിമാര്‍ക്കുമായി സമര്‍പ്പിക്കപ്പെട്ട PM മ്യൂസിയം എന്നിവയും ദേശത്തിന്റെ ശോഭ വര്‍ദ്ധിപ്പിക്കുന്നു. ഡല്‍ഹിയിലെതന്നെ National War Memorial ഉം Police Memorial  ഉം സന്ദര്‍ശിച്ച് രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിന് ദിവസവും അനേകംപേര്‍ എത്തുന്നു. ചരിത്രപ്രസിദ്ധമായ ദണ്ഡിയാത്രയ്ക്കായി സമര്‍പ്പിക്കപ്പെട്ട ദണ്ഡിമെമ്മോറിയലും,Statue of Unity Museum  ഉം ഉണ്ട്. എനിയ്ക്ക് ഇത് ഇവിടെ നിര്‍ത്തേണ്ടിവരുന്നു. എന്തെന്നാല്‍ രാജ്യത്തെ മുഴുവന്‍ മ്യൂസിയങ്ങളുടെയും വളരെ വലുതാണ്. ആദ്യമായി രാജ്യത്തെ മുഴുവന്‍ മ്യൂസിയങ്ങളെയുംപറ്റി ആവശ്യമായ അറിവുകളെ ക്രോഡീകരിച്ചിട്ടുണ്ട്. മ്യൂസിയം ഏത് details നെ ആധാരമാക്കിയാണ്, അവിടെ ഏതെല്ലാം തരത്തിലുള്ള വസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ട്, contact details എന്താണ് - ഇക്കാര്യങ്ങളെയെല്ലാം online directory ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എനിയ്ക്ക് നിങ്ങളോട് പറയാനുള്ളത് നിങ്ങള്‍ക്ക് സൗകര്യപ്പെടുമ്പോള്‍ നമ്മുടെ രാജ്യത്തെ ഈ മ്യൂസിയങ്ങള്‍ കാണാന്‍ തീര്‍ച്ചയായും പോകണമെന്നാണ്. നിങ്ങള്‍ അവിടുത്തെ ആകര്‍ഷകങ്ങളായ ചിത്രങ്ങള്‍ #  Museum Memorial ല്‍ share ചെയ്യാനും മറക്കരുത്. ഇതിലൂടെ നമ്മുടെ മഹത്തായ സംസ്‌ക്കാരത്തോടൊപ്പം നമ്മള്‍ ഭാരതീയരുടെ ഒരുമ കുറച്ചുകൂടി ദൃഢമാകും.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മളെല്ലാവരും ഒരു ചൊല്ല് പല പ്രാവശ്യം കേട്ടിട്ടുണ്ടാകും, ഒട്ടേറെ തവണ  കേട്ടിട്ടുണ്ടാകും - 'വെള്ളമാണെല്ലാം.' വെള്ളമില്ലെങ്കില്‍ ജീവിതം പ്രശ്‌നനിബിഡമാകും, വ്യക്തിയുടെയും രാഷ്ട്രത്തിന്റെയും വികസനം നിശ്ചലമാകും. ഭാവിയിലെ ഈ വെല്ലുവിളി മുന്നില്‍ കണ്ടുകൊണ്ട് ഇന്ന് രാജ്യത്തിന്റെ ഓരോ ജില്ലയിലും 75 അമൃതസരോവരങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ ഈ അമൃതസരോവരങ്ങള്‍ പ്രത്യേകതയുള്ളതാണ്, എന്തെന്നാല്‍ സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്താണ് ഇവ നിര്‍മ്മിക്കുന്നത്. ഈ നിര്‍മ്മാണത്തില്‍ ജനങ്ങളുടെ അമൃതപ്രയത്‌നം ചേരുന്നുണ്ട്. ഇതുവരെ 50,000 ലധികം അമൃതസരോവരങ്ങള്‍ നിര്‍മ്മിച്ചുകഴിഞ്ഞു എന്ന കാര്യം അറിയുമ്പോള്‍ നിങ്ങള്‍ക്ക് സന്തോഷമാകും. ഇത് ജലസംരക്ഷണകാര്യത്തില്‍ ഒരു വലിയ ചുവടുവയ്പ്പാണ്.

സുഹൃത്തുക്കളേ, നാം  ഓരോ വേനല്‍ക്കാലത്തും ജലദൗര്‍ലഭ്യംമൂലമുള്ള വെല്ലുവിളികളെപറ്റി സംവദിക്കാറുണ്ട്. ഇപ്രാവശ്യവും നമ്മള്‍ ജലത്തെപ്പറ്റി ചര്‍ച്ചചെയ്യും. ചര്‍ച്ചാവിഷയം ജലസംരക്ഷണത്തിനുള്ള start ups നൈ പറ്റിയായിരിക്കും. ഒരു സ്റ്റാര്‍ട്ട് അപ് ആണ് FluxGen.  ഈ സ്റ്റാര്‍ട്ട് അപ് IOT യുടെ ടെക്‌നിക്കിലൂടെ Water management പോംവഴി ഉണ്ടാക്കുന്നു. ഈ ടെക്‌നോളജി ജലത്തിന്റെ ഉപയോഗത്തിന്റെ patterns പറഞ്ഞുതരുന്നു. അങ്ങനെ ജലത്തിന്റെ ഉചിതമായ ഉപയോഗത്തിന് സഹായകമാകുന്നു. മറ്റൊരു സ്റ്റാര്‍ട്ട് അപ്പാണ് LivNSense ഇത് Artificial Intelligence, Machine Learning  ഇവയില്‍ അധിഷ്ഠിതമായ പ്ലാറ്റ്‌ഫോം ആണ്. ഇതിന്റെ സഹായത്താല്‍ Water distribution ഫലപ്രദമായി നിരീക്ഷിക്കാനാകും. ഇതിലൂടെ എവിടെ, എത്ര വെള്ളം നഷ്ടമാകുന്നു എന്ന് മനസ്സിലാക്കാനാകും. മറ്റൊരു സ്റ്റാര്‍ട്ടപ്പാണ് 'കുംഭികാഗസ്'. 'കുംഭികാഗസ്' സ്റ്റാര്‍ട്ട് അപ്പ് ഒരു പ്രത്യേക തൊഴില്‍ തുടങ്ങിയിട്ടുണ്ട്. അവര്‍ 'ജലകുംഭി' (ജലസസ്യം)ല്‍നിന്ന് കടലാസ് നിര്‍മ്മിക്കുന്ന ജോലി ചെയ്യുന്നു. അതായത് പലപ്പോഴും ജലസ്‌ത്രോതസ്സുകള്‍ക്ക് പ്രശ്‌നമായി തീരാറുള്ള 'ജലകുംഭി'യില്‍നിന്ന് ഇപ്പോള്‍ കടലാസ്സ് നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നു. 

സുഹൃത്തുക്കളേ, പല യുവാക്കളും innovation നും technology യും മുഖേനയുള്ള ജോലികള്‍ ചെയ്യുമ്പോള്‍, ഛത്തീസ്ഗഢിലെ ബാലോദ് ജില്ലയിലെ യുവാക്കളെപ്പോലെ നമ്മുടെ സമൂഹത്തെ ജാഗരൂകരാക്കുന്ന മഹത്തായ യത്‌നത്തില്‍ മുഴുകുന്ന ഒട്ടേറെ യുവാക്കളും നമുക്കിടയിലുണ്ട്. ഇവിടുത്തെ യുവാക്കള്‍ ജലസംരക്ഷണത്തിനായി ഒരു പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇവര്‍ വീടുവീടാന്തരം കയറിയിറങ്ങി ജനങ്ങളെ ജലസംരക്ഷണത്തിനായി ബോധവല്ക്കരിക്കുന്നു. വിവാഹംപോലുള്ള ചടങ്ങുകള്‍ നടക്കുന്നിടങ്ങളില്‍പോയി യുവാക്കളുടെ സംഘം ജലത്തിന്റെ ദുരുപയോഗം എങ്ങനെ തടയാനാകുമെന്നുള്ള അറിവ് പകര്‍ന്നുനല്കുന്നു.ജാര്‍ഖണ്ഡിലെ ഖൂണ്‍ട്ടി ജില്ലയിലും ജലത്തിന്റെ സദുപയോഗത്തിന് പ്രേരണ നല്‍കുന്ന പ്രവര്‍ത്തനം നടക്കുന്നു. ഖൂണ്‍ട്ടിയില്‍ ജലത്തിന്റെ ബുദ്ധിമുട്ട് പരിഹരിക്കാനായി ബോരിഅണക്കെട്ട് നിര്‍മ്മിച്ചു. ബോരിഅണക്കെട്ടില്‍ നിന്നും ജലം സംഭരിക്കുന്നതു കാരണം ഇവിടെ പച്ചക്കറികളും സസ്യജാലങ്ങളും ഉണ്ടായിത്തുടങ്ങി. അതിനില്‍നിന്ന് ആളുകളുടെ ആദായവും വര്‍ദ്ധിച്ചിട്ടുണ്ട്. ആ പ്രദേശത്തെ ആവശ്യങ്ങളുടെ പൂര്‍ത്തീകരണവും അതോടെ സാധിതമായിട്ടുണ്ട്. ജനപങ്കാളിത്തത്തിന്റെ പരിശ്രമങ്ങള്‍ അനേകം പരിവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്നു എന്നുള്ളതിന്റെ ആകര്‍ഷകമായ ഉദാഹരണമാണ് ഖൂണ്‍ട്ടി. ഇവിടത്തെ ആളുകളെ ഈ സദുദ്യമത്തിന്റെ പേരില്‍ ഞാന്‍ അഭിനന്ദിച്ചുകൊള്ളുന്നു.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, 1965 ലെ യുദ്ധകാലത്ത് നമ്മുടെ മുന്‍പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിജി 'ജയ് ജവാന്‍ ജയ് കിസാന്‍' എന്ന മുദ്രാവാക്യം അവതരിപ്പിച്ചു. അതിനുശേഷം അടല്‍ജി അതില്‍ 'ജയ് കിസാന്‍' എന്ന മുദ്രാവാക്യം അവതരിപ്പിച്ചു. അതിനുശേഷം അടല്‍ജി അതില്‍ 'ജയ് വിജ്ഞാന്‍' എന്നുകൂടി ചേര്‍ത്തു. കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ്, രാജ്യത്തിലെ ശാസ്ത്രജ്ഞരുമായി സംവദിക്കുമ്പോള്‍ ഞാന്‍ 'ജയ് അനുസന്ധാ'നെക്കുറിച്ചു സംസാരിച്ചു. 'മന്‍ കി ബാത്ത്'ലിന്ന് ജയ് ജവാന്‍, ജയ് കിസാന്‍, ജയ് വിജ്ഞാന്‍, ജയ് അനുസന്ധാന്‍ ഇവയ്ക്ക് നാലിനും പ്രതീകമായ ഒരു വ്യക്തിയേയും സ്ഥാപനത്തെക്കുറിച്ചും പറയാം. മഹാരാഷ്ട്രക്കാരനായ ശിവാജി ശാമറാവ് ഡോലെയാണ് ആ നല്ല വ്യക്തി. ശിവാജി ഡോലെ നാസിക്ക് ജില്ലയിലെ ഒരു കൊച്ചുഗ്രാമത്തിലെ താമസക്കാരനാണ്. ഒരു ദരിദ്ര ആദിവാസി കര്‍ഷകകുടുംബത്തില്‍ നിന്ന് വരുന്ന ആളാണ്, ഒരു മുന്‍ സൈനികനുമാണ്. സൈന്യത്തിലായിരിക്കുമ്പോള്‍ അദ്ദേഹം തന്റെ ജീവിതം രാജ്യത്തിനുവേണ്ടി വിനിയോഗിച്ചു. റിട്ടയര്‍ ചെയ്തശേഷം പുതുതായി എന്തെങ്കിലും പഠിക്കാന്‍ തീരുമാനം എടുത്തു. അഗ്രികള്‍ച്ചറില്‍ ഡിപ്ലോമ കരസ്ഥമാക്കി. അതായത് അദ്ദേഹം ജയ് ജവാനില്‍ നിന്ന് ജയ് കിസാനിലേയ്ക്ക് പ്രവേശിച്ചു. കാര്‍ഷികമേഖലയില്‍ ഏറ്റവും അധികം തന്റേതായ സംഭാവന നല്‍കുന്നതിലാണ് ഓരോ നിമിഷവും അദ്ദേഹത്തിന്റെ യജ്ഞം. ഈ യജ്ഞത്തില്‍ ശിവാജി ഡോലെ 20 ആളുകളുടെ ഒരു ചെറിയ സംഘമുണ്ടാക്കി കുറച്ച് മുന്‍സൈനികരെയും ഇതില്‍ ഉള്‍പ്പെടുത്തി. അതിനുശേഷം അദ്ദേഹത്തിന്റെ ഈ സംഘം വെങ്കടേശ്വര കോര്‍പ്പറേറ്റീവ് പവര്‍ ആന്റ് ആഗ്രോ പ്രൊസസിംഗ് ലിമിറ്റഡ് എന്ന പേരില്‍ ഒരു സഹകരണസ്ഥാപനത്തിന്റെ മാനേജ്‌മെന്റും ഏറ്റെടുത്തു. നിഷ്‌ക്രിയമായി കിടക്കുകയായിരുന്ന ഈ സഹകരണസംഘത്തെ പുന:രുജ്ജീവിപ്പിക്കാനുള്ള ചുമതല അദ്ദേഹം ഏറ്റെടുത്തു. വളരെവേഗം വെങ്കടേശ്വര കോ-ഓപ്പറേറ്റീവിന്റെ പ്രവര്‍ത്തനം അനേകം ജില്ലകളില്‍ വ്യാപിച്ചു. ഇന്ന് ഈ സംഘം മഹാരാഷ്ട്രയിലും കര്‍ണാടകയിലും പ്രവര്‍ത്തിച്ചുവരുന്നു. ഏകദേശം പതിനെട്ടായിരം ആള്‍ക്കാര്‍ ഈ സംഘത്തില്‍ ചേര്‍ന്നിട്ടുണ്ട്. അവയില്‍ ധാരാളംപേര്‍ നമ്മുടെവിമുക്ത ഭടന്മാരാണ് . നാസിക്കിലെ മാലേഗാവില്‍ ഈ സംഘത്തിലെ അംഗങ്ങള്‍ 500 ഏക്കറിലധികം ഭൂമിയില്‍ Agro farming നടത്തിവരുന്നു. ഈ സംഘം ജലസംരക്ഷണത്തിനായി അനേകം ജലാശയങ്ങള്‍ നിര്‍മ്മിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ഇവര്‍ ജൈവ കൃഷിയും  ഡയറിയും ആരംഭിച്ചിട്ടുണ്ട് എന്നുള്ളതും പ്രത്യേകം എടുത്തുപറയേണ്ട കാര്യമാണ്. ഇപ്പോള്‍ അവര്‍ വിളയിക്കുന്ന മുന്തിരിപ്പഴങ്ങള്‍ യൂറോപ്പിലേയ്ക്കും കയറ്റി അയയ്ക്കുന്നു. ഈ സംഘത്തിന്റെ ജയ് വിജ്ഞാന്‍, ജയ് അനുസന്ധാന്‍ എന്നീ രണ്ട് വലിയ വിശേഷതകള്‍ എന്റെ ശ്രദ്ധ ആകര്‍ഷിച്ചു. ഇതിലെ അംഗങ്ങള്‍ ടെക്‌നോളജിയും മോഡേണ്‍ ആഗ്രോ പ്രാക്ടീസസ്സും ധാരാളം ഉപയോഗിച്ച് വരുന്നു. ഇവര്‍  കയറ്റുമതിക്കായി  ആവശ്യമുള്ള പലതരം സര്‍ട്ടിഫിക്കേഷന്‍സിലും  ശ്രദ്ധ കേന്ദ്രീകരിക്കുന്നു  എന്നതാണ് മറ്റൊരു പ്രത്യേകത. സഹകരണത്തിലൂടെ സമൃദ്ധി എന്ന സങ്കല്‍പത്തിലൂടെ പ്രവര്‍ത്തിക്കുന്ന ഈ സംഘത്തെ ഞാന്‍ പ്രശംസിക്കുന്നു. ഈ പ്രയത്‌നത്തിലൂടെ വലിയ അളവില്‍ ആളുകളുടെ ശാക്തീകരണം നടന്നു എന്നു മാത്രമല്ല, ജീവിതമാര്‍ഗ്ഗത്തിന് അനേകം വഴികളുമുണ്ടായി. ഈ പ്രയത്‌നം മന്‍ കി ബാത്തിലെ ഓരോ ശ്രോതാവിനും പ്രേരണയാകുമെന്നാണ് എന്റെ പ്രതീക്ഷ.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്ന് മെയ് 28, മഹാനായ സ്വാതന്ത്ര്യസമരസേനാനി വീര്‍ സാവര്‍ക്കറിന്റെ ജയന്തിയാണ്. അദ്ദേഹത്തിന്റെ ത്യാഗത്തിന്റെയും സാഹസത്തിന്റെയും  സങ്കല്പശക്തിയുടെയും ഗാഥകള്‍ ഇന്നും നമുക്കേവര്‍ക്കും പ്രചോദനമേകുന്നു. ആന്‍ഡമാനില്‍ വീര്‍ സാവര്‍ക്കര്‍ നാടുകടത്തല്‍ ശിക്ഷ അനുഭവിച്ച മുറി സന്ദര്‍ശിച്ച ആ ദിവസം എനിയ്ക്ക് മറക്കാന്‍ കഴിയില്ല. വീര്‍ സാവര്‍ക്കറിന്റെ വ്യക്തിത്വം ദൃഢതയും വിശാലതയും നിറഞ്ഞതായിരുന്നു. അദ്ദേഹത്തിന്റെ നിര്‍ഭീകവും സ്വാഭിമാനം നിറഞ്ഞതുമായ സ്വഭാവത്തിന് അടിമത്തത്തിന്റെ മാനസികാവസ്ഥ ഉള്‍ക്കൊള്ളാനായില്ല. സ്വാതന്ത്ര്യസമരത്തിനുവേണ്ടി മാത്രമല്ല, സാമൂഹ്യഐക്യത്തിനും സാമൂഹ്യന്യായത്തിനുംവേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങള്‍ ഇന്നും സ്മരിക്കപ്പെടുന്നു.

സുഹൃത്തുക്കളേ, കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍ ജൂണ്‍ 4 ന് സന്ത് കബീര്‍ദാസിന്റെ ജയന്തിയാണ്. കബീര്‍ദാസ് നമുക്ക് കാണിച്ചുതന്ന കാര്യങ്ങള്‍ ഇന്നും അത്രത്തോളംതന്നെ പ്രസക്തമാണ്. അദ്ദേഹം പറഞ്ഞിട്ടുണ്ട്, 

''കബീരാ കുആം ഏക് ഹെ, പാനി ഭരെ അനേക് ക
ബര്‍ത്തന്‍ മെം ഹീ ഭേദ് ഹെ, പാനി സബ് മെം ഏക് കക''
(കിണര്‍ ഒന്ന്, വെള്ളം കോരുന്നവര്‍ പലര്‍
പാത്രങ്ങള്‍ പലത്, വെള്ളം എല്ലാത്തിലും ഒന്ന്.)

അതായത് പലതരം ആളുകള്‍ കിണറ്റില്‍നിന്ന് വെള്ളം കോരുന്നതിന് വരുന്നു. എന്നാല്‍ കിണറിന് എല്ലാവരും ഒരുപോലെയാണ്. വെള്ളം എല്ലാ പാത്രങ്ങളിലും ഒന്നുതന്നെയാണ്. സന്ത് കബീര്‍ സമൂഹത്തിലെ എല്ലാ വിവേചനപരമായ ദുരാചാരങ്ങളെയും എതിര്‍ത്തു. സമൂഹത്തിനെ ഉണര്‍ത്തുന്നതിന് അദ്ദേഹം യത്‌നിച്ചു. ഇന്ന് രാജ്യം വികസനം എന്ന ലക്ഷ്യത്തോടെ മുന്നേറുകയാണ്. നാം കബീറില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് സമൂഹത്തെ ശക്തമാക്കാന്‍ ഇനിയും യത്‌നിക്കണം.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇപ്പോള്‍ ഞാന്‍ രാജ്യത്തിലെ ഒരു മഹാനായ വ്യക്തിയെക്കുറിച്ച് പറയാന്‍ പോകുകയാണ്. അദ്ദേഹം രാഷ്ട്രീയത്തിലും, സിനിമാലോകത്തും തന്റെ അത്ഭുതപ്രതിഭയുടെ ബലത്തില്‍ അനശ്വരനായ വ്യക്തിയാണ്. ഈ മഹാത്മാവിന്റെ പേരാണ് എന്‍. ടി. രാമറാവു. അദ്ദേഹം എന്‍.ടി.ആര്‍. എന്ന പേരിലും നമ്മുടെ ഇടയില്‍ അറിയപ്പെടുന്നു. ഇന്ന് എന്‍.ടി.ആറിന്റെ 100-ാം ജയന്തിയാണ്. തന്റെ ബഹുമുഖപ്രതിഭമൂലം അദ്ദേഹം തെലുങ്ക് സിനിമയിലെ മഹാനായകനായി എന്നു മാത്രമല്ല, കോടിക്കണക്കിന് ആളുകളുടെ ആരാധനാപാത്രവുമായി. അദ്ദേഹം 300ല്‍പരം സിനിമകളില്‍ അഭിനയിച്ചിട്ടുള്ളകാര്യം നിങ്ങള്‍ക്കറിയാമോ. അദ്ദേഹം അനേകം ചരിത്രപുരുഷന്മാര്‍ക്ക് തന്റെ അഭിനയമികവിലൂടെ ജീവനേകി. ഭഗവാന്‍ കൃഷ്ണന്‍, രാമന്‍ ഇങ്ങനെയുള്ള അനേകം റോളുകളില്‍ എന്‍.ടി.ആറിന്റെ അഭിനയം പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടതുമൂലം അദ്ദേഹം ഇന്നും ഓര്‍മ്മിക്കപ്പെടുന്നു. എന്‍.ടി.ആര്‍. സിനിമാലോകത്തോടൊപ്പം രാഷ്ട്രീയത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്. രാഷ്ട്രീയത്തിലും ആദ്ദേഹത്തിന് ജനങ്ങളുടെ സ്‌നേഹാശീര്‍വാദങ്ങള്‍ വേണ്ടുവോളം ലഭിച്ചു. രാജ്യത്തിലും, ലോകത്തിലും ലക്ഷക്കണക്കിനാളുകളുടെ മനസ്സുകളില്‍ കുടികൊള്ളുന്ന എന്‍.ടി.രാമറാവുവിന് ഞാന്‍ എന്റെ വീനീതമായ ആദരാഞ്ജലി അര്‍പ്പിക്കുന്നു. 

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, 'മന്‍ കി ബാത്ത്'ല്‍ ഇപ്രാവശ്യം ഇത്രമാത്രം. അടുത്തപ്രാവശ്യം കുറച്ചു പുതിയ വിഷയങ്ങളുമായി നിങ്ങളുടെ അടുത്തെത്താം. അപ്പോഴേയ്ക്കും ചില പ്രദേശങ്ങളില്‍ ചൂടു കുറേയധികം വര്‍ദ്ധിച്ചിട്ടുണ്ടാകും. ചിലയിടങ്ങളില്‍ മഴയും ആരംഭിയ്ക്കും. കാലാവസ്ഥയിലെ ഏത് പരിതസ്ഥിതിയിലും നിങ്ങള്‍ സ്വന്തം ആരോഗ്യം ശ്രദ്ധിയ്ക്കണം. ജൂണ്‍ 21 ന് നാം അന്താരാഷ്ട്രാ യോഗാദിനം ആചരിക്കും. അതിനായുള്ള തയ്യാറെടുപ്പുകള്‍ ദേശവിദേശങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നു. ഈ തയ്യാറെടുപ്പുകളെക്കുറിച്ച് സ്വന്തം 'മന്‍ കി ബാത്ത്', നിങ്ങളുടെ മനസ്സ് പറയുന്നത് എന്നെ എഴുതി അറിയിക്കുക. മറ്റേതെങ്കിലും വിഷയത്തെക്കുറിച്ചും എന്തെങ്കിലും അറിവ് നിങ്ങള്‍ക്ക് കിട്ടുകയാണെങ്കില്‍ അത് എന്നെ അറിയിക്കുക. കൂടുതല്‍ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ 'മന്‍ കി ബാത്ത്'ല്‍ സ്വീകരിക്കാനായിരിക്കും എന്റെ ശ്രമം. ഒരിക്കല്‍ക്കൂടി നിങ്ങള്‍ക്കേവര്‍ക്കും നന്ദി. ഇനി അടുത്തമാസം കാണാം. അതുവരെ വിട. നമസ്‌ക്കാരം.

 

 

 

 

 

 

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
When PM Modi Fulfilled A Special Request From 101-Year-Old IFS Officer’s Kin In Kuwait

Media Coverage

When PM Modi Fulfilled A Special Request From 101-Year-Old IFS Officer’s Kin In Kuwait
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Under Rozgar Mela, PM to distribute more than 71,000 appointment letters to newly appointed recruits
December 22, 2024

Prime Minister Shri Narendra Modi will distribute more than 71,000 appointment letters to newly appointed recruits on 23rd December at around 10:30 AM through video conferencing. He will also address the gathering on the occasion.

Rozgar Mela is a step towards fulfilment of the commitment of the Prime Minister to accord highest priority to employment generation. It will provide meaningful opportunities to the youth for their participation in nation building and self empowerment.

Rozgar Mela will be held at 45 locations across the country. The recruitments are taking place for various Ministries and Departments of the Central Government. The new recruits, selected from across the country will be joining various Ministries/Departments including Ministry of Home Affairs, Department of Posts, Department of Higher Education, Ministry of Health and Family Welfare, Department of Financial Services, among others.