India’s vibrant democracy and conducive ease of doing business environment make it an attractive investment destination: PM
India is playing the role of the pharmacy to the world. We’ve provided medicines to around 150 countries so far during this pandemic: PM
The Indian story is strong today and will be stronger tomorrow: PM Modi

കാനഡയിലെ ഇന്‍വെസ്റ്റ് ഇന്ത്യാ കോണ്‍ഫറന്‍സില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് മുഖ്യപ്രഭാഷണം നടത്തി.

രാഷ്ട്രീയ സ്ഥിരത, നിക്ഷേപ, വ്യാപാര സൗഹൃദം നയങ്ങള്‍, ഭരണസംവിധാനത്തിലെ സുതാര്യത, നൈപുണ്യമുള്ള പ്രതിഭകളുടെ കൂട്ടം, വലിയ വിപണി എന്നിങ്ങനെ എല്ലാ നിക്ഷേപസൗഹൃദ ഘടകങ്ങളിലും ഒരു തര്‍ക്കവുമില്ലാതെ തിളങ്ങി നില്‍ക്കുന്ന ഏക രാജ്യം ഇന്ത്യയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്ഥാപന നിക്ഷേപകര്‍, നിര്‍മ്മാതാക്കള്‍, നൂതനാശയ പരിസ്ഥിതികളെ പിന്തുണയ്ക്കുന്നവര്‍ പശ്ചാത്തലസൗകര്യ കമ്പനികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും അവിടെ അവസരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 

കോവിഡാനന്തര ലോകത്തില്‍ ഇന്ത്യ പ്രതിരോധം പ്രകടമാക്കുകയും ഉല്‍പ്പാദനം, വിതരണ ശൃംഖലകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധതരത്തിലുള്ള പ്രശ്‌നങ്ങള്‍ മറികടന്ന നാടായി ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു. ചരക്കുനീക്കം തടസപ്പെട്ടെങ്കിലും കര്‍ഷകരും, വനിതകളും പാവപ്പെട്ടവരും, ആവശ്യക്കാരായ ആളുകളും ഉള്‍പ്പെടെ 400 ദശലക്ഷം പേരുടെ അക്കൗണ്ടുകളിലേക്ക് ദിവസങ്ങള്‍ക്കുള്ളില്‍ നേരിട്ട് പണം എത്തിച്ചു. മഹാമാരിമൂലമുണ്ടായ തടസം മറികടക്കുന്നതിനായി സ്വീകരിച്ച വിവിധ മുന്‍കൈകള്‍ അദ്ദേഹം അക്കമിട്ട് ‌നിരത്തുകയും ഇത് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍കൊണ്ട് നിര്‍മ്മിച്ച ഭരണസംവിധാന ഘടനയുടെയും സംവിധാനത്തിന്റെയും കരുത്താണ് കാട്ടുന്നതെന്നതിന് ഊന്നല്‍ നല്‍കുകയും ചെയ്തു.

 

രാജ്യം മുഴുവനും അടച്ചിടലിലായിരുന്നപ്പോഴും ഇന്ത്യ 150 ല്‍പരം രാജ്യങ്ങള്‍ക്ക് മരുന്നുകള്‍ ലഭ്യമാക്കുകയും ലോകത്തിന്റെ ഫാര്‍മസിയുടെ പങ്കുവഹിക്കുകയും ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു. ഈ വര്‍ഷം മാര്‍ച്ച്-ജൂണ്‍ മാസത്തില്‍ കാര്‍ഷിക കയറ്റുമതി 23% മായി ഉയര്‍ന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാമാരിക്ക് മുമ്പ് ഇന്ത്യ പി.പി.ഇ കിറ്റുകള്‍ നിര്‍മ്മിച്ചിരുന്നില്ല, എന്നാല്‍ ഇന്ന് ഇന്ത്യ ഓരോ മാസവും ദശലക്ഷക്കണക്കിന് പി.പി.ഇ കിറ്റുകള്‍ നിര്‍മ്മിക്കുക മാത്രമല്ല, അവ കയറ്റുമതി ചെയ്യുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. കോവിഡ്-19ന്റെ പ്രതിരോധ കുത്തിവയ്പ്പിന്റെ നിര്‍മ്മാണത്തില്‍ ലോകത്തിനെയാകെ സഹായിക്കുന്നതിനും ഉല്‍പ്പാദനം ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രതിജ്ഞാബദ്ധതയും അദ്ദേഹം പ്രകടമാക്കി.

വ്യാപാര സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ഗവണ്‍മെന്റിന്റെ മുന്‍കൈകള്‍ അക്കമിട്ട് നിരത്തികൊണ്ട് ഇന്ത്യയുടെ നില ശക്തമായി വളരുകയാണെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. നേരിട്ടുള്ള വിദേശ നിക്ഷേപ ഭരണസംവിധാനം ഉദാരവല്‍ക്കരിച്ചതും, പരമാധികാര സമ്പത്തിനും പെന്‍ഷന്‍ ഫണ്ടിനും വേണ്ടി നികുതി സൗഹൃദ ഭരണക്രമം സൃഷ്ടിച്ചതും കരുത്തുറ്റ ബോണ്ട് വിപണി വികസിപ്പിക്കുന്നതിന് വേണ്ടി സവിശേഷമായ പരിഷ്‌ക്കരണങ്ങള്‍ കൊണ്ടുവന്നതും ചാമ്പ്യന്‍ മേഖലകള്‍ക്കുള്ള ആനുകൂല്യ പദ്ധതികളും ഉള്‍പ്പെടെയുള്ള മുന്‍കൈകള്‍ അദ്ദേഹം അക്കമിട്ട് നിരത്തി. 

 

ഫാര്‍മാ, മെഡിക്കല്‍ ഉപകരണങ്ങള്‍, ഇലക്‌ട്രോണിക്‌സ് നിര്‍മ്മാണം പോലുള്ള മേഖലകളിലെ പദ്ധതികള്‍ ഇപ്പോള്‍ തന്നെ പ്രവര്‍ത്തനനിരതമാമെന്ന് അദ്ദേഹം പറഞ്ഞു. നിക്ഷേപകര്‍ക്ക് ഉന്നതതല ശ്രദ്ധലഭ്യമാക്കുന്നതിനും കാര്യക്ഷമമായ സഹായത്തിനും മാര്‍ഗ്ഗദര്‍ശനവും ഉറപ്പുവരുത്തുന്നതിനുമായി സെക്രട്ടറിമാരുടെ ഒരു സമര്‍പ്പണ ഉന്നതതല സംഘം രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളങ്ങള്‍, റെയില്‍വേ, ഹൈവേകള്‍, ഊര്‍ജ്ജ വിതരണം തുടങ്ങിയ മേഖലകളിലെല്ലാം സജീവമായി ആസ്തികള്‍ പണമാക്കുന്നതിനുള്ള നടപടികള്‍ക്ക് അദ്ദേഹം ഊന്നല്‍ നല്‍കി. റിയല്‍ എസ്‌റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ്‌സിനേയും ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ്‌സിനെയും പൊതു സ്വകാര്യ ആസ്തികളെ പണമാക്കുന്നതിന് പൂര്‍ണ്ണമായും സജ്ജമാക്കി.

 

മനോനിലയിലും ഒപ്പം വിപണിയിലും ഇന്ത്യ അതിവേഗം മാറ്റത്തിന് വിധേയമായികൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കമ്പനി നിയമത്തിന്റെ കീഴിലുള്ള വിവിധ കുറ്റങ്ങളിലെ നിയമപരമായ വിലക്കുകള്‍ ഒഴിവാക്കുകയും അവയുടെ നിയന്ത്രണം എടുത്തുകളയുകയും ആരംഭിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ആഗോള ഇന്നോവേഷന്‍ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 81ല്‍ നിന്നും 48 ആയി ഉയര്‍ന്നുവെന്നും ലോകബാങ്കിന്റെ വ്യാപാരം സുഗമമാക്കല്‍ റാങ്കിംഗില്‍ ഇന്ത്യയുടെ സ്ഥാനം 142ല്‍ നിന്നും 63 ആയി ഉയര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.ഇത്തരം മെച്ചപ്പെടലുകള്‍ മൂലം 2019 ജനുവരിക്കും 2020 ജൂലൈയ്ക്കുമിടയില്‍ ഇന്ത്യയ്ക്ക് 70 ബില്യണ്‍ യു.എസ് ഡോളറിന്റെ സ്ഥാപന നിക്ഷേപങ്ങള്‍ ലഭിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. 2013 മുതല്‍ 2017 വരെയുള്ള നാലുവര്‍ഷം ലഭിച്ച നിക്ഷേപങ്ങളുടെ തുകയ്ക്ക് ഏകദേശം തുല്യമാണിത്. ആഗോളതലത്തില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം ഒരുശതമാനം ഇടിഞ്ഞപ്പോഴും ഇന്ത്യയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം 2019ല്‍ 20% ഉയര്‍ന്നത് ഇന്ത്യയോടുള്ള ആഗോള നിക്ഷേപക സമൂഹത്തിന്റെ വിശ്വാസം തുടരുന്നതുകൊണ്ടാണെന്നത് അദ്ദേഹം തറപ്പിച്ചുപറഞ്ഞു.

 

ആഗോളതലത്തില്‍ കോവിഡ് 19 അതിന്റെ ഏറ്റവും വലിയ മൂര്‍ദ്ധന്യാവസ്ഥയിലായിരുന്ന ഈ വര്‍ഷത്തെ ആദ്യത്തെ ആറുമാസത്തിനുള്ളില്‍ ഇന്ത്യയ്ക്ക് 20 ബില്യണ്‍ യു.എസ്. ഡോളര്‍ ലഭിച്ചുകഴിഞ്ഞുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് 19 ഉണ്ടാക്കിയ അവസ്ഥയില്‍ ഇന്ത്യ സവിശേഷമായ ഒരു സമീപനമാണ് സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവര്‍ക്കും ചെറിയ വ്യാപാരികള്‍ക്കും ഉത്തേജനപാക്കേജുകള്‍ നല്‍കുന്നതിനോടൊപ്പം കുടുതല്‍ ഉല്‍പ്പാദനക്ഷമതയും അഭിവൃദ്ധിയും ഉറപ്പാക്കുന്നതിന് വേണ്ട ഘടനാപരമായ പരിഷ്‌ക്കാരങ്ങളും ഈ അവസരത്തില്‍ ഏറ്റെടുത്തു.

 

കാര്‍ഷിക, തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ ഇന്ത്യ പരിഷ്‌ക്കാരത്തിന്റെ ത്രിത്വം ഏറ്റെടുത്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇവയൊരുമിച്ച് മിക്കവാറും എല്ലാ ഇന്ത്യാക്കാര്‍ക്കും നേട്ടമുണ്ടാക്കും. കാര്‍ഷിക, തൊഴില്‍ മേഖലകളില്‍ പഴയനിയമങ്ങളുടെ പരിഷ്‌ക്കരണം ഉറപ്പാക്കിയെന്ന് അമദ്ദഹം പറഞ്ഞു.അവ സ്വകാര്യമേഖലയുടെ വലിയതോതിലുള്ള പങ്കാളിത്തം ഉറപ്പാക്കുകയും അതോടൊപ്പം ഗവണ്‍മെന്റിന്റെ സുരക്ഷാവലയങ്ങള്‍ ശക്തിപ്പെടുത്തുകയും സംരംഭകര്‍ക്കും ഒപ്പം നമ്മുടെ കഠിനപ്രയത്‌നരായ ജനങ്ങള്‍ക്കും ഒരുപോലെ ഗുണകരമായി തീരുകയും ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസമേഖലയിലെ പരിഷ്‌ക്കാരങ്ങള്‍ നമ്മുടെ പ്രതിഭകളെ കൂടുതല്‍ ഉദ്യുക്തരാക്കുകയും കുടുതല്‍ വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ വരുന്നതിനുള്ള സാഹചര്യം ഒരുക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തൊഴില്‍ നിയമങ്ങളിലെ പരിഷ്‌ക്കാരങ്ങള്‍ വലിയതോതില്‍ തൊഴില്‍ നിയമങ്ങളുടെ എണ്ണങ്ങളില്‍ കുറവുവരുത്തുകയും തൊഴിലാളി തൊഴില്‍ദാതാ സൗഹൃദമാകുകയും അത് വ്യാപാരം സുഗമമാക്കല്‍ കുടുതല്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയിലെ പരിഷ്‌ക്കാരങ്ങള്‍ ദൂരവ്യാപകമായതും കര്‍ഷകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിനോടൊപ്പം അവ കയറ്റുമതി വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പരിഷ്‌ക്കാരങ്ങള്‍ ആത്മനിര്‍ഭര്‍ ഭാരത് അല്ലെങ്കില്‍ സ്വാശ്രയ ഇന്ത്യ കെട്ടിപ്പെടുക്കാനുള്ള നമ്മുടെ പ്രയത്‌നങ്ങളെ സഹായിക്കുകയും സ്വാശ്രയത്തിലേക്കുള്ള പ്രവര്‍ത്തനത്തിലൂടെ നമ്മള്‍ ആഗോള നന്മയ്ക്കും അഭിവൃദ്ധിക്കും വേണ്ട സംഭാവനയ്ക്കായി നമ്മള്‍ ശ്രമിക്കുകയും ചെയ്യും. വിദ്യാഭ്യാസമേഖലയില്‍ പങ്കാളികളാകാനും നിര്‍മ്മാണ അല്ലെങ്കില്‍ സേവന മേഖലകളില്‍ നിക്ഷേപം നടത്താനും കാര്‍ഷിക രംഗത്ത് സഹകരിക്കാനും കഴിയുന്ന സ്ഥലമാണ് ഇന്ത്യയെന്ന് അദ്ദേഹം ഉയര്‍ത്തിക്കാട്ടി.

 

പങ്കാളിത്ത ജനാധിപത്യ മൂല്യങ്ങളിലും നിരവധി പൊതു താല്‍പര്യങ്ങളുമാണ് ഇന്ത്യ-കാനഡ ഉഭയകക്ഷി ബന്ധത്തെ മുന്നോട്ടുനയിക്കുന്നത്. നമ്മുടെ ബഹുമുഖ ബന്ധത്തിന്റെ അവിഭാജ്യഘടകമാണ് വ്യാപാര നിക്ഷേപ ബന്ധങ്ങള്‍ എന്ന് അദ്ദേഹം പറഞ്ഞു. വമ്പന്മാരും ഏറ്റവും പരിചയസമ്പന്നരുമായ ചില പശ്ചാത്തല വികസന നിക്ഷേപകരുടെ നാടാണ് കാനഡയെന്ന് അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു. കനേഡിയന്‍ പെന്‍ഷന്‍ ഫണ്ടാണ് ആദ്യമായി ഇന്ത്യയില്‍ നേരിട്ടുള്ള നിക്ഷേപം ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഹൈവേകള്‍, വിമാനത്താവളങ്ങള്‍, ലോജിസ്റ്റിക്‌സ്, ടെലികോം, റിയല്‍ എസ്‌റ്റേറ്റ് എന്നീ മേഖലകളില്‍ അവയെല്ലാം ഇതിനകം തന്നെ വലിയ അവസരങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു. നിരവധി വര്‍ഷങ്ങളായി ഇന്ത്യയിലുള്ള മുതിര്‍ന്ന കനേഡിയന്‍ നിക്ഷേപകര്‍ക്കാണ് ഇനി നമ്മുടെ ഏറ്റവും മികച്ച ബ്രാന്‍ഡ് അംബാസിഡര്‍മാരാകാന്‍ കഴിയുകയുകയെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ പരിചയം, വികസനത്തിനും വൈവിദ്ധ്യവല്‍ക്കരണത്തിനുമുള്ള അവരുടെ പദ്ധതികള്‍ എന്നിവയെല്ലാമായിരിക്കും ഇവിടെ വരുന്ന മറ്റ് കനേഡിന്‍ നിക്ഷേപകര്‍ക്കുള്ള ഏറ്റവും വിശ്വസനീയമായ തെളിവുകള്‍. കനേഡിയന്‍ നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ ഒരു തടസവുമുണ്ടാകില്ലെന്ന ഉറപ്പും അദ്ദേഹം നല്‍കി.  

Click here to read PM's speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi