പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യത്തുടനീളമുള്ള ഒരു കൂട്ടം ഡോക്ടർമാരുമായി വീഡിയോ കോൺഫറൻസിംഗ് വഴി കോവിഡുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ചർച്ച ചെയ്തു.
കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ അസാധാരണമായ സാഹചര്യങ്ങൾക്കെതിരെ അവർ പ്രകടിപ്പിച്ച മാതൃകാപരമായ പോരാട്ടത്തിന് മുഴുവൻ മെഡിക്കൽ സമൂഹത്തിനും പാരാമെഡിക്കൽ സ്റ്റാഫുകൾക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു, രാജ്യം മുഴുവൻ അവരോട് കടപ്പെട്ടിരിക്കുന്നു. പരിശോധന, മരുന്നുകളുടെ വിതരണം അല്ലെങ്കിൽ റെക്കോർഡ് സമയത്ത് പുതിയ അടിസ്ഥാനസൗകര്യങ്ങൾ സജ്ജമാക്കുക എന്നിങ്ങനെയുള്ളവയെല്ലാം അതിവേഗത്തിലാണ് നടക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഓക്സിജൻ ഉൽപാദനത്തിന്റെയും വിതരണത്തിന്റെയും നിരവധി വെല്ലുവിളികൾ മറികടക്കുന്നു. കോവിഡ് ചികിത്സയിൽ എംബിബിഎസ് വിദ്യാർത്ഥികളും ഗ്രാമീണ മേഖലയിലെ ആശാ, അംഗൻവാടി വർക്കർമാരും ഉൾപ്പെടെയുള്ള മാനവ വിഭവശേഷി വർദ്ധിപ്പിക്കുന്നതിന് രാജ്യം സ്വീകരിച്ച നടപടികൾ ആരോഗ്യ സംവിധാനത്തിന് അധിക പിന്തുണ നൽകി.
മുൻനിര യോദ്ധാക്കളുമായി വാക്സിനേഷൻ പരിപാടി ആരംഭിക്കുന്നതിനുള്ള തന്ത്രം രണ്ടാം തരംഗത്തിൽ മികച്ച ഫലം നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. രാജ്യത്തെ ആരോഗ്യ വിദഗ്ധരിൽ 90% പേരും ഇതിനകം തന്നെ ആദ്യത്തെ ഡോസ് എടുത്തിട്ടുണ്ട്. വാക്സിനുകൾ മിക്ക ഡോക്ടർമാരുടെയും സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.
ദൈനംദിന പരിശ്രമങ്ങളിൽ ഓക്സിജൻ ഓഡിറ്റ് ഉൾപ്പെടുത്തണമെന്ന് പ്രധാനമന്ത്രി ഡോക്ടർമാരോട് അഭ്യർത്ഥിച്ചു. ‘ഹോം ഐസോലേഷനിൽ’ ധാരാളം രോഗികൾ ചികിത്സയിലാണെന്ന കാര്യം ശ്രദ്ധയിൽപ്പെടുത്തിയ അദ്ദേഹം, ഓരോ രോഗിയുടെയും ഗാർഹിക പരിചരണം പൊതുവായ മാനദണ്ഡപ്രകാരമാണെന്ന് ഉറപ്പാക്കാൻ ഡോക്ടർമാരോട് അഭ്യർത്ഥിച്ചു. വീട്ടിലെ ഒറ്റപ്പെടലിൽ രോഗികലെ സഹായിക്കുന്നതിൽ ടെലിമെഡിസിൻ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും ഗ്രാമീണ മേഖലയിലും ഈ സേവനം വിപുലീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടീമുകൾ രൂപീകരിച്ച് ഗ്രാമങ്ങളിൽ ടെലിമെഡിസിൻ സേവനം നൽകുന്ന ഡോക്ടർമാരെ അദ്ദേഹം പ്രശംസിച്ചു. സമാനമായ ടീമുകൾ രൂപീകരിക്കാനും അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥികൾക്കും എംബിബിഎസ് ഇന്റേൺമാർക്കും പരിശീലനം നൽകാനും രാജ്യത്തെ എല്ലാ തഹസിൽ, ജില്ലകൾക്കും ടെലിമെഡിസിൻ സേവനം ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പ്രവർത്തിക്കാനും അദ്ദേഹം സംസ്ഥാനങ്ങളിലെ ഡോക്ടർമാരോട് അഭ്യർത്ഥിച്ചു.
മ്യൂക്കോർമൈക്കോസിസിന്റെ വെല്ലുവിളിയെക്കുറിച്ചും പ്രധാനമന്ത്രി ചർച്ച ചെയ്തു. സജീവമായ നടപടികൾ സ്വീകരിക്കുന്നതിനും അതിനെക്കുറിച്ച് അവബോധം വ്യാപിപ്പിക്കുന്നതിനും ഡോക്ടർമാർ കൂടുതൽ ശ്രമിക്കേണ്ടതുണ്ട്. ശാരീരിക പരിചരണത്തിന്റെ പ്രാധാന്യത്തോടൊപ്പം മാനസിക പരിചരണത്തിന്റെ പ്രാധാന്യവും അദ്ദേഹം അടിവരയിട്ടു. വൈറസിനെതിരായ ഈ നീണ്ട പോരാട്ടത്തിൽ തുടർച്ചയായി പോരാടുന്നത് മെഡിക്കൽ സമൂഹത്തിന് മാനസികമായി വെല്ലുവിളി നേരിടുന്നതായായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു, എന്നാൽ പൗരന്മാരുടെ വിശ്വാസത്തിന്റെ ശക്തി ഈ പോരാട്ടത്തിൽ അവരോടൊപ്പം നിൽക്കുന്നു.
അടുത്തിടെ , കേസുകൾ വർദ്ധിച്ച സമയത്ത് പ്രധാനമന്ത്രിയുടെ മാർഗനിർദേശത്തിനും നേതൃത്വത്തിനും ഡോക്ടർമാർ നന്ദി പറഞ്ഞു. പ്രതിരോധ കുത്തിവയ്പ്പിന് ആരോഗ്യ പ്രവർത്തകർക്ക് മുൻഗണന നൽകിയതിന് ഡോക്ടർമാർ പ്രധാനമന്ത്രിയെ നന്ദി അറിയിച്ചു . കോവിഡിന്റെ ആദ്യ തരംഗത്തിനുശേഷം അവർ തയ്യാറായതിനെക്കുറിച്ചും രണ്ടാം തരംഗത്തിൽ അവർ നേരിട്ട വെല്ലുവിളികളെക്കുറിച്ചും അവർ പ്രധാനമന്ത്രിയെ അറിയിച്ചു. ഡോക്ടർമാർ തങ്ങളുടെ അനുഭവങ്ങളും മികച്ച പരിശീലനങ്ങളും നൂതന ഉദ്യമങ്ങളും പങ്കിട്ടു. കോവിഡിനെതിരായ പോരാട്ടത്തിൽ, കോവിഡ് ഇതര രോഗികളെ ശരിയായ രീതിയിൽ പരിപാലിക്കാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് അവർ അറിയിച്ചു. മരുന്നുകളുടെ അനുചിതമായ ഉപയോഗത്തിനെതിരെ രോഗികളെ സംവേദനക്ഷമമാക്കുന്നതുൾപ്പെടെ പൊതുജനങ്ങളിൽ അവബോധം വർദ്ധിപ്പിക്കുന്നതിന്റെ അനുഭവങ്ങളും അവർ പങ്കുവെച്ചു.
യോഗത്തിൽ നിതി ആയോഗ് (ആരോഗ്യ) അംഗം, കേന്ദ്ര ആരോഗ്യ സെക്രട്ടറി, ഫാർമസ്യൂട്ടിക്കൽ സെക്രട്ടറി, പ്രധാനമന്ത്രിയുടെ ഓഫീസ് , കേന്ദ്ര ഗവണ്മെന്റിന്റെ മന്ത്രാലയങ്ങൾ, വകുപ്പുകൾ എന്നിവയിലെ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
हमारे देश में जितने जिले हैं, उतनी ही अलग-अलग चुनौतियाँ हैं।
— PMO India (@PMOIndia) May 18, 2021
एक तरह से हर जिले के अपने अलग challenges हैं।
आप अपने जिले के challenges को बहुत बेहतर तरीके से समझते हैं। इसलिए जब आपका जिला जीतता है, तो देश जीतता है।
जब आपका जिला कोरोना को हराता है, तो देश कोरोना को हराता है: PM
कोरोना के खिलाफ इस युद्ध में आप सब लोग एक बहुत महत्वपूर्ण भूमिका में है।
— PMO India (@PMOIndia) May 18, 2021
आप एक तरह से इस युद्ध के field commander हैं: PM @narendramodi
इस वायरस के खिलाफ हमारे हथियार क्या हैं?
— PMO India (@PMOIndia) May 18, 2021
हमारे हथियार हैं- Local containment zones, aggressive testing और लोगों तक सही और पूरी जानकारी: PM @narendramodi
इस समय, कई राज्यों में कोरोना संक्रमण के आंकड़े कम हो रहे हैं, कई राज्यों में बढ़ रहे हैं।
— PMO India (@PMOIndia) May 18, 2021
कम होते आंकड़ों के बीच हमें ज्यादा सतर्क रहने की ज़रूरत है।
बीते एक साल में करीब-करीब हर मीटिंग में मेरा यही आग्रह रहा है कि हमारी लड़ाई एक एक जीवन बचाने की है: PM @narendramodi
Testing, Tracking, Treatment और Covid appropriate behavior, इस पर लगातार बल देते रहना जरूरी है।
— PMO India (@PMOIndia) May 18, 2021
कोरोना की इस दूसरी वेव में, अभी ग्रामीण और दुर्गम क्षेत्रों में हमें बहुत ध्यान देना है" PM @narendramodi
कोविड के अलावा आपको अपने जिले के हर एक नागरिक की ‘Ease of Living’ का भी ध्यान रखना है।
— PMO India (@PMOIndia) May 18, 2021
हमें संक्रमण को भी रोकना है और दैनिक जीवन से जुड़ी ज़रूरी सप्लाई को भी बेरोकटोक चलाना है: PM @narendramodi
पीएम केयर्स के माध्यम से देश के हर जिले के अस्पतालों में ऑक्सीजन प्लांट्स लगाने पर तेज़ी से काम किया जा रहा है।
— PMO India (@PMOIndia) May 18, 2021
कई अस्पतालों में ये प्लांट काम करना शुरु भी कर चुके हैं: PM @narendramodi
टीकाकरण कोविड से लड़ाई का एक सशक्त माध्यम है, इसलिए इससे जुड़े हर भ्रम को हमें मिलकर करना है।
— PMO India (@PMOIndia) May 18, 2021
कोरोना के टीके की सप्लाई को बहुत बड़े स्तर पर बढ़ाने के निरंतर प्रयास किए जा रहे हैं।
वैक्सीनेशन को लेकर व्यवस्थाओं और प्रक्रियाओं को हेल्थ मिनिस्ट्री लगातार स्ट्रीमलाइन कर रही है: PM