ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്‌സോതാകിസ് 2023 ഓഗസ്റ്റ് 25ന് ഏഥൻസിൽ ഒരുക്കിയ വ്യാവസായിക മധ്യാഹ്നവിരുന്നിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.
ഷിപ്പിങ്, അടിസ്ഥാനസൗകര്യം, ഊർജം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ ഇന്ത്യൻ-ഗ്രീക്ക് സിഇഒമാർ വിരുന്നിൽ പങ്കെടുത്തു.
പുനരുൽപ്പാദക ഊർജം, സ്റ്റാർട്ടപ്പുകൾ, ഔഷധമേഖല, ഐടി, ഡിജിറ്റൽ പണമിടപാട്, അടിസ്ഥാനസൗകര്യം തുടങ്ങിയ മേഖലകളിലെ ഇന്ത്യയുടെ പുരോഗതിയെക്കുറിച്ചും വ്യവസായ നടത്തിപ്പ് സുഗമമാക്കുന്നിനായി സ്വീകരിച്ച വിവിധ സംരംഭങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. ഇന്ത്യയും ഗ്രീസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിലും സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കുന്നതിലും ഈ വ്യവസായ പ്രമുഖർ വഹിച്ച പങ്കിനെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെ നിക്ഷേപ അവസരങ്ങൾ പ്രയോജനപ്പെടുത്താനും ഇന്ത്യയുടെ വളർച്ചാഗാഥയുടെ ഭാഗമാകാനും പ്രധാനമന്ത്രി വ്യവസായ പ്രമുഖരെ പ്രചോദിപ്പിച്ചു.
പരിപാടിയിൽ പങ്കെടുത്ത സിഇഒമാർ:
ക്രമനമ്പർ |
കമ്പനി |
പ്രതിനിധി |
---|---|---|
1. |
എൽപെൻ |
തിയോഡോർ ഇ ട്രൈഫോൺ, CO/CEO |
2. |
ഗെക്ക് ടെർന ഗ്രൂപ്പ് |
ജോർജിയോസ് പെരിസ്റ്ററിസ്, BoD ചെയർമാൻ |
3. |
നെപ്ട്യൂൺസ് ലൈൻസ് ഷിപ്പിങ് ആൻഡ് മാനേജിങ് എന്റർപ്രൈസസ് എസ്.എ. |
മെലീന ട്രാവ്‌ലോ, BoD ചെയർ |
4. |
ചിപിത എസ്.എ. |
സ്പൈറോസ് തിയോഡോറോപൗലോസ്, സ്ഥാപകൻ |
5. |
യൂറോബാങ്ക് എസ്.എ. |
ഫോകിയോൺ കരവിയാസ്, സിഇഒ |
6. |
ടെംസ് എസ്.എ. |
അക്കില്ലസ് കോൺസ്റ്റന്റാകോപൗലോസ്, ചെയർമാനും സിഇഒയും |
7. |
മൈറ്റിലിയോസ് ഗ്രൂപ്പ് |
ഇവാഞ്ചലോസ് മൈറ്റിലിയോസ് ചെയർമാനും സിഇഒയും |
8. |
ടൈറ്റൻ സിമന്റ് ഗ്രൂപ്പ് |
ദിമിത്രി പാപ്പാലെക്‌സോപൗലോസ്, BoD ചെയർമാൻ |
9. |
ഇന്റാസ് ഫാർമസ്യൂട്ടിക്കൽസ് |
ബിനിഷ് ചുഡ്ഗർ, വൈസ് ചെയർമാൻ |
10. |
ഇഇപിസി |
ശ്രീ. അരുൺ ഗരോഡിയ, ചെയർമാൻ |
11. |
എംക്യൂർ ഫാർമസ്യൂട്ടിക്കൽസ് |
സമിത് മേത്ത, എംഡിയും സിഇഒയും |
12. |
ജിഎംആർ ഗ്രൂപ്പ് |
ശ്രീനിവാസ് ബൊമ്മിദാല, ഗ്രൂപ്പ് ഡയറക്ടർ |
13. |
ഐടിസി |
സഞ്ജീവ് പുരി, ചെയർമാനും എംഡി |
14. |
യുപിഎൽ |
വിക്രം ഷ്രോഫ്, ഡയറക്ടർ |
15. |
ഷാഹി എക്സ്പോർട്ട്സ് |
ഹരീഷ് അഹൂജ, എം.ഡി |