ബഹുമാന്യരേ, നിങ്ങളുടെ സമയത്തിനും ആശയങ്ങള്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി. ഇന്നു നമുക്കു വളരെ സൃഷ്ടിപരവും ഉല്‍പാദനപരവുമായ ചര്‍ച്ച നടത്താന്‍ സാധിച്ചു. ഇത്തരം വെല്ലുവിളികളെ നേരിടുന്നതിനു പൊതു തന്ത്രം രൂപീകരിക്കേണ്ടതുണ്ട് എന്നതില്‍ പരസ്പരം യോജിക്കാന്‍ നമുക്കു സാധിച്ചു. സഹകരണപരമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതില്‍ നാം പരസ്പരം യോജിച്ചു. നാം വിജ്ഞാനവും മികച്ച പ്രവര്‍ത്തനവും ശേഷികളും വിഭവങ്ങളും പങ്കുവെക്കും. മരുന്ന്, സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടെ സംബന്ധിച്ചു ചില പ്രത്യേക അഭ്യര്‍ഥനകള്‍ ചില പങ്കാളികള്‍ മുന്നോട്ടുവെച്ചു. ഇവയെ കുറിച്ചു നമ്മുടെ സംഘാംഗങ്ങള്‍ ശ്രദ്ധാപൂര്‍വമായ കുറിപ്പുകള്‍ തയ്യാറാക്കിയിട്ടുണ്ട്. നമ്മുടെ അയല്‍ക്കാര്‍ക്കായി ഏറ്റവും മികച്ച കാര്യങ്ങള്‍ ചെയ്യാമെന്നു ഞാന്‍ ഉറപ്പുനല്‍കുന്നു. പങ്കാളിത്തവും ഒരുമിച്ചു പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയുമായി അടുത്ത ബന്ധം നിലനിര്‍ത്താനും പൊതു തന്ത്രം വികസിപ്പിക്കാനും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ നമ്മുടെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടാം. എല്ലാ രാജ്യങ്ങളിലുമുള്ള ബന്ധപ്പെട്ട വിദഗ്ധരെ കണ്ടെത്തുകയും ഇന്നത്തെ ചര്‍ച്ച തുടരാനായി ഇന്നു മുതല്‍ ഒരാഴ്ചത്തേക്കു സമാനമായ വീഡിയോ കോണ്‍ഫറന്‍സ് നടത്തുകയും ചെയ്യാം.
ബഹുമാനപ്പെട്ടവരേ, ഈ യുദ്ധം നമുക്ക് ഒരുമിച്ചു പൊരുതുകയും ഒരുമിച്ചു ജയിക്കുകയും വേണം. അയല്‍പക്കവുമായുള്ള നമ്മുടെ സഹകരണം ലോകത്തിനു മാതൃകയായിരിക്കണം. നമ്മുടെ പൗരന്‍മാര്‍ക്കെല്ലാം നല്ല ആരോഗ്യവും ഈ മേഖലയിലെ മഹാവ്യാധിയെ നേരിടാനുള്ള ഏകീകൃത ശ്രമത്തില്‍ വിജയവും ആശംസിക്കട്ടെ. നന്ദി. വളരെയധികം നന്ദി.