അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡി.സിയില്‍ നടന്ന ക്വാഡ് നേതാക്കളുടെ ഉച്ചകോടിക്കിടെ 2021 സെപ്റ്റംബര്‍ 23 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.
കോവിഡ് മഹാമാരിക്ക് ശേഷമുള്ള കാലത്ത് , ഇരു നേതാക്കളും തമ്മിലുള്ള ആദ്യ നേരിട്ടുള്ള കൂടിക്കാഴ്ചയായിരുന്നു ഇത്. 2020ജൂണ്‍ 4 ന് നടന്ന ലീഡേഴ്‌സ് വെര്‍ച്വല്‍ ഉച്ചകോടിയിലായിരുന്നു പ്രധാനമന്ത്രി മോദിയും പ്രധാനമന്ത്രി മോറിസണും തമ്മിലുള്ള അവസാന ഉഭയകക്ഷി കൂടിക്കാഴ്ച, അന്നാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയര്‍ത്തപ്പെട്ടത്.
ഉഭയകക്ഷി, മേഖലാ , ആഗോള തലങ്ങളിൽ പ്രാധാന്യമുള്ള വിശാലമായ വിഷയങ്ങള്‍
കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രിമാര്‍ ചര്‍ച്ച ചെയ്തു. അടുത്തിടെ നടന്ന ആദ്യ ഇന്ത്യ-ഓസ്‌ട്രേലിയ വിദേശ, പ്രതിരോധ മന്ത്രിമാരുടെ ടു പ്ലസ് ടു ഡയലോഗ് ഉള്‍പ്പെടെ, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉയര്‍ന്ന തലത്തിലുള്ള ഇടപഴകലുകളില്‍ അവര്‍ സംതൃപ്തി രേഖപ്പെടുത്തി.
2020 ജൂണിലെ ലീഡേഴ്‌സ് വെര്‍ച്വല്‍ ഉച്ചകോടിമുതല്‍ സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തിന്‍ കീഴില്‍ കൈവരിച്ച പുരോഗതി പ്രധാനമന്ത്രിമാര്‍ അവലോകനം ചെയ്യുകയും പരസ്പര ക്ഷേമത്തിനായി അടുത്ത സഹകരണം തുടരാനും പങ്കാളിത്ത ലക്ഷ്യമായ തുറന്നതും സ്വതന്ത്രവും സമൃദ്ധവും നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതുമായ ഇന്‍ഡോ-പസഫിക് മേഖല എന്നതിലേക്ക് മുന്നേറാനും തീരുമാനിച്ചു.
ഉഭയകക്ഷി സമഗ്ര സാമ്പത്തിക സഹകരണ ഉടമ്പടിയില്‍ (സി.ഇ.സി.എ) നടക്കുന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ അവര്‍ സംതൃപ്തി രേഖപ്പെടുത്തി. ആ പശ്ചാത്തലത്തില്‍, മുന്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ പ്രത്യേക വ്യാപാര പ്രതിനിധിയായി ഇന്ത്യ സന്ദര്‍ശിച്ചതിനെ അവര്‍ സ്വാഗതം ചെയ്യുകയും 2021 ഡിസംബറോടെ ഇരു രാജ്യങ്ങളും തമ്മില്‍ ചില ചരക്കുകളിലെ താരിഫ് ഇളവില്‍(എയര്‍ലി ഹാര്‍വെസ്റ്റ് അനൗണ്‍സ്‌മെന്റ്) ഒരു ഇടക്കാല ഉടമ്പടി 2021 ഡിസംബറോടെ എത്തുന്നതിനുള്ള ഇരുപക്ഷത്തിന്റെയും പ്രതിബദ്ധത ചൂണ്ടിക്കാട്ടുകയും ചെയ്തു.
അന്താരാഷ്ട്ര സമൂഹം കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രശ്‌നം അടിയന്തിരമായി അഭിസംബോധനചെയ്യേണ്ടതിന്റെ ആവശ്യകതയില്‍ പ്രധാനമന്ത്രിമാര്‍ അടിവരയിട്ടു. ഇക്കാര്യത്തില്‍, പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വിശാലമായ സംഭാഷണത്തിന്റെ ആവശ്യകത പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. ശുദ്ധമായ സാങ്കേതികവിദ്യകള്‍ ലഭ്യമാക്കുന്നതിനുള്ള സാദ്ധ്യതകളെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
മേഖലയിലെ രണ്ട് ഊര്‍ജ്ജസ്വലരായ ജനാധിപത്യ രാജ്യങ്ങള്‍ എന്ന നിലയില്‍, മഹാമാരിക്ക് ശേഷമുള്ള ലോകത്തിലെ വെല്ലുവിളികളെ മറികടക്കാന്‍ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും മറ്റുപലതിനുമൊപ്പം പ്രതിരോധശേഷിയുള്ള ഒരു വിതരണശൃംഖല വര്‍ദ്ധിപ്പിക്കണമെന്നും പ്രധാനമന്ത്രിമാര്‍ സമ്മതിച്ചു.
ഓസ്‌ട്രേലിയയുടെ സമ്പദ്‌വ്യവസ്ഥയ്ക്കും സമൂഹത്തിനും ഇന്ത്യന്‍ പ്രവാസികള്‍ നല്‍കുന്ന മഹത്തായ സംഭാവനകളെ ഇരു നേതാക്കളും പ്രശംസിക്കുകയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള മാർഗ്ഗങ്ങളും ചര്‍ച്ച ചെയ്തു.
ഇന്ത്യ സന്ദര്‍ശിക്കാനുള്ള പ്രധാനമന്ത്രി മോറിസണിനുള്ള ക്ഷണം പ്രധാനമന്ത്രി മോദി പുതുക്കുകയും ചെയ്തു.
Advancing friendship with Australia.
— PMO India (@PMOIndia) September 23, 2021
PM @ScottMorrisonMP held talks with PM @narendramodi. They discussed a wide range of subjects aimed at deepening economic and people-to-people linkages between India and Australia. pic.twitter.com/zTcB00Kb6q