Quoteസംസ്ഥാനത്തെ ജനങ്ങളുടെ ഐക്യത്തെയും കൂട്ടായ പരിശ്രമത്തെയും പ്രശംസിച്ചു.
Quoteഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റിന്റെ അശ്രാന്ത പരിശ്രമത്തിലൂടെ ത്രിപുര അവസരങ്ങളുടെ നാടായി മാറുന്നു.
Quote'കണക്ടിവിറ്റി അടിസ്ഥാനസൗകര്യ നിര്‍മ്മാണത്തിലൂടെ, സംസ്ഥാനം അതിവേഗം വ്യാപാര ഇടനാഴിയുടെ കേന്ദ്രമായി മാറുകയാണ്'


ത്രിപുരയുടെ സ്ഥാപനത്തിനും വികസനത്തിനും സംഭാവന നല്‍കിയ ജനങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരിച്ചു. മാണിക്യ രാജവംശത്തിന്റെ കാലഘട്ടം മുതല്‍ സംസ്ഥാനത്തിന്റെ അന്തസ്സിനു നല്‍കിയ സംഭാവനയും അദ്ദേഹം ഓര്‍മിച്ചു. സംസ്ഥാനത്തെ ജനങ്ങളുടെ ഐക്യത്തെയും കൂട്ടായ പ്രവര്‍ത്തനത്തെയും പ്രശംസിക്കുകയും ചെയ്തു. ഇന്ന് ത്രിപുരയുടെ 50-ാം സംസ്ഥാന രൂപീകരണ ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്ന് വര്‍ഷത്തെ അര്‍ത്ഥവത്തായ വികസനത്തിന് അടിവരയിട്ട പ്രധാനമന്ത്രി, ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റിന്റെ അശ്രാന്ത പരിശ്രമത്തിന് കീഴില്‍ ത്രിപുര അവസരങ്ങളുടെ നാടായി മാറുകയാണെന്നും പറഞ്ഞു. പല വികസന മാനദണ്ഡങ്ങളിലും സംസ്ഥാനത്തിന്റെ മികച്ച പ്രകടനം എടുത്തുകാട്ടി, കണക്റ്റിവിറ്റി അടിസ്ഥാന സൗകര്യത്തിന്റെ നിര്‍മ്മാണത്തിലൂടെ സംസ്ഥാനം അതിവേഗം വ്യാപാര ഇടനാഴിയുടെ കേന്ദ്രമായി മാറുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന്, റോഡുകള്‍ക്കൊപ്പം, റെയില്‍പ്പാതകളും, വായു, ഉള്‍നാടന്‍ ജലപാതകളും ത്രിപുരയെ ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു. ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് ത്രിപുരയുടെ ദീര്‍ഘകാല ആവശ്യം നിറവേറ്റുകയും ബംഗ്ലാദേശിലെ ചിറ്റഗോംഗ് തുറമുഖത്തേക്ക് പ്രവേശനം നേടുകയും ചെയ്തു. 2020-ല്‍ അഖൗറ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് വഴി ബംഗ്ലാദേശില്‍ നിന്ന് സംസ്ഥാനത്തിന് ആദ്യത്തെ കാര്‍ഗോ ലഭിച്ചു. മഹാരാജ ബിര്‍ ബിക്രം വിമാനത്താവളത്തിന്റെ സമീപകാല വിപുലീകരണവും പ്രധാനമന്ത്രി പരാമര്‍ശിച്ചു.

|

പാവപ്പെട്ടവര്‍ക്ക് അടച്ചുറപ്പുള്ള വീടുകള്‍ നല്‍കുന്നതിലും ഭവന നിര്‍മ്മാണത്തില്‍ പുതിയ സാങ്കേതിക വിദ്യയുടെ ഉപയോഗം സംബന്ധിച്ചും സംസ്ഥാനത്തെ മികച്ച പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. ഈ ഭവന പദ്ധതികള്‍ (എല്‍എച്ച്പി) ആറ് സംസ്ഥാനങ്ങളില്‍ നടക്കുന്നുണ്ട്, അതിലൊന്നാണ് ത്രിപുര. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഒരു തുടക്കം മാത്രമാണെന്നും ത്രിപുരയുടെ യഥാര്‍ത്ഥ സാധ്യതകള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തിലെ സുതാര്യത മുതല്‍ അടിസ്ഥാന സൗകര്യ വികസനം വരെയുള്ള മേഖലകളിലെ നടപടികള്‍ വരും ദശകങ്ങളില്‍ സംസ്ഥാനത്തെ ഒരുക്കും. എല്ലാ ഗ്രാമങ്ങളിലെയും ആനുകൂല്യങ്ങളുടെയും സൗകര്യങ്ങളുടെയും സാച്ചുറേഷന്‍ പോലുള്ള പ്രചാരണങ്ങള്‍ ത്രിപുരയിലെ ജനങ്ങളുടെ ജീവിതം എളുപ്പവും മികച്ചതുമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

|

ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം തികയുമ്പോള്‍ ത്രിപുര സംസ്ഥാന പദവിയുടെ 75 വര്‍ഷം പൂര്‍ത്തിയാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 'പുതിയ തീരുമാനങ്ങള്‍ക്കും പുതിയ അവസരങ്ങള്‍ക്കുമുള്ള മികച്ച കാലഘട്ടമാണിത്', പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India’s Average Electricity Supply Rises: 22.6 Hours In Rural Areas, 23.4 Hours in Urban Areas

Media Coverage

India’s Average Electricity Supply Rises: 22.6 Hours In Rural Areas, 23.4 Hours in Urban Areas
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഫെബ്രുവരി 22
February 22, 2025

Citizens Appreciate PM Modi's Efforts to Support Global South Development