"റൊട്ടേറിയൻമാർ വിജയത്തിന്റെയും സേവനത്തിന്റെയും യഥാർത്ഥ മിശ്രിതമാണ്"
മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നത് എന്താണെന്ന് പ്രവൃത്തിയിലൂടെ കാണിച്ചു തന്ന ബുദ്ധന്റെയും മഹാത്മാഗാന്ധിയുടെയും നാടാണ് നമ്മുടേത്
"പ്രകൃതിയുമായി ഇണങ്ങി ജീവിക്കാനുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള നമ്മുടെ ധർമചിന്തയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, 1.4 ബില്യൺ ഇന്ത്യക്കാർ നമ്മുടെ ഭൂമിയെ ശുദ്ധവും ഹരിതാഭവുമാക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നു"

ലോകമെമ്പാടു നിന്നുമുള്ള റൊട്ടേറിയന്‍മാരുടെ വലിയ കുടുംബങ്ങളേ , പ്രിയ സുഹൃത്തുക്കളെ, നമസ്‌തേ! റോട്ടറി അന്താരാഷ്ട്ര കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്യുന്നതില്‍ എനിക്ക് സന്തോഷമുണ്ട്, ഈ ആളവിലുള്ള ഓരോ റോട്ടറിയുടെയും കൂടിച്ചേരല്‍ ഒരു ഒരു ചെറിയ ആഗോള  സഭ  പോലെയാണ്. ഇവിടെ വൈവിദ്ധ്യവും ചടുലതയും ഉണ്ട്. റോട്ടേറിയന്‍മാരായ നിങ്ങള്‍ എല്ലാവരും സ്വന്തം മേഖലകളില്‍ വിജയിച്ചവരാണ്. എന്നിട്ടും, നിങ്ങള്‍ നിങ്ങളെ ജോലിയില്‍ മാത്രമായി പരിമിതപ്പെടുത്തുന്നില്ല. നമ്മുടെ ഗ്രഹത്തെ മികച്ചതാക്കാനുള്ള നിങ്ങളുടെ ആഗ്രഹമാണ് നിങ്ങളെ ഒരുമിച്ച് ഈ വേദിയില്‍ കൊണ്ടുവന്നിരിക്കുന്നത്. ഇത് വിജയത്തിന്റെയും സേവനത്തിന്റെയും യഥാര്‍ത്ഥ മിശ്രിതമാണ്.
സുഹൃത്തുക്കളെ,
ഈ സംഘടനയ്ക്ക് രണ്ട് പ്രധാന മുദ്രാവാക്യങ്ങളുണ്ട്. ആദ്യത്തേത് - "തനിക്കും മുകളിലുള്ള സേവനം". രണ്ടാമത്തേത് - "ആരാണോ ഏറ്റവും നന്നായി സേവിക്കുന്നത്, അവർക്കാണ് ഏറ്റവും വലിയ ലാഭം ". മനുഷ്യരാശിയുടെ മുഴുവന്‍ ക്ഷേമത്തിനായുള്ള സുപ്രധാന തത്വങ്ങളാണിവ. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മുടെ സന്യാസിമാരും ഋഷിമാരും നമുക്ക് ശക്തമായ ഒരു പ്രാര്‍ത്ഥന നല്‍കി -
സര്‍വേ ഭവന്തു സുഖിനഃ,
സര്‍വേ സന്തു നിരാമയഃ.
('सर्वे भवन्तु सुखिनः,

सर्वे सन्तु निरामयः'।)

എല്ലാ ജീവജാലങ്ങളും സന്തുഷ്ടരായിരിക്കട്ടെയെന്നും, എല്ലാ ജീവജാലങ്ങളും ആരോഗ്യകരമായ ജീവിതം നയിക്കട്ടെയെന്നുമാണ് ഇതിന്റെ അര്‍ത്ഥം.
നമ്മുടെ സംസ്‌കാരത്തിലും ഇത് പറയുന്നുണ്ട് -
പരോപകാരായ സതാം വിഭൂതയഃ. (''परोपकाराय सताम् विभूतयः''।)

മഹാത്മാക്കള്‍ മറ്റുള്ളവരുടെ ക്ഷേമത്തിനായി മാത്രം പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്യുന്നുവെന്നതാണ് ഇതിന്റെ അര്‍ത്ഥം. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുന്നത് എന്താണെന്ന് പ്രവര്‍ത്തിയിലൂടെ കാണിച്ചു തന്ന ബുദ്ധന്റെയും മഹാത്മാഗാന്ധിയുടെയും നാടാണ് നമ്മുടേത്.
സുഹൃത്തുക്കളെ,
പരസ്പരാശ്രിതവും പരസ്പരബന്ധിതവും പരസ്പരം  കൂട്ടിയിണക്കപ്പെട്ടതുമായ  ഒരു ലോകത്തിലാണ് നാമെല്ലാവരും നിലനില്‍ക്കുന്നത്. സ്വാമി വിവേകാനന്ദന്‍ ഇത് വളരെ നന്നായി പ്രകടിപ്പിച്ചിട്ടുണ്ട്; അദ്ദേഹം പറഞ്ഞത് ഞാന്‍ ഉദ്ധരിക്കുന്നു:
'' ലോകത്തെ മുഴുവന്‍ വലിച്ചിഴക്കാതെ ഈ പ്രപഞ്ചത്തിലെ ഒരു ആറ്റത്തിന് ചലിക്കാന്‍ കഴിയില്ല''. അതുകൊണ്ട് , നമ്മുടെ ഗ്രഹത്തെ കൂടുതല്‍ സമൃദ്ധവും സുസ്ഥിരവുമാക്കാന്‍ വ്യക്തികളും സംഘടനകളും ഗവണ്‍മെന്റുകളും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് പ്രധാനമാണ്. ഭൂമിയില്‍ ഗുണപരമായ നേട്ടങ്ങള്‍ ഉണ്ടാക്കുന്ന നിരവധി കാര്യങ്ങളില്‍ റോട്ടറി ഇന്റര്‍നാഷണല്‍ കഠിനാധ്വാനം ചെയ്യുുന്നുവെന്ന് കാണുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഉദാഹരണത്തിന് പരിസ്ഥിതി സംരക്ഷണം എടുക്കാം. സുസ്ഥിര വികസനം കാലഘട്ടത്തിന്റെ ആവശ്യമാണ്. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുകയെന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള നമ്മുടെ ധാര്‍മ്മികതയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, നമ്മുടെ ഭൂമിയെ ശുചിത്വവും ഹരിതാഭവുമാക്കാന്‍ 1.4 ബില്യണ്‍ ഇന്ത്യക്കാര്‍ സാദ്ധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നു. ഇന്ത്യയില്‍ വളരുന്ന ഒരു മേഖലയാണ് പുനരുപയോഗ ഊര്‍ജം. ആഗോളതലത്തില്‍ അന്താരാഷ്ട്ര സൗരോര്‍ജ്ജ കൂട്ടായ്മ രൂപീകരിക്കുന്നതില്‍ ഇന്ത്യ നേതൃത്വമെടുത്തു. ഒരു സൂര്യന്‍, ഒരു ലോകം, ഒരു ഗ്രിഡ് എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. അടുത്തിടെ  ഗ്ലാസ്‌ഗോയില്‍ നടന്ന കോപ്-26 (സി.ഒ.പി-26) ഉച്ചകോടിയില്‍ ലൈഫ് - ലൈഫ്‌സ്‌റ്റൈല്‍ ഫോര്‍ എന്‍വയോണ്‍മെന്റി(പ്രകൃതിക്ക് വേണ്ട ജീവചര്യ)യെ ക്കുറിച്ച് ഞാന്‍ സംസാരിച്ചു. പരിസ്ഥിതി ബോധമുള്ള ജീവിതം നയിക്കുന്ന ഓരോ മനുഷ്യനെയും ഇത് പരാമര്‍ശിക്കുന്നു. 2070-ഓടെ നെറ്റ് സീറോക്കുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെയും ലോക സമൂഹം അഭിനന്ദിച്ചു.
സുഹൃത്തുക്കളെ,
ശുദ്ധമായ കുടിവെള്ളവും ശുചിത്വവും ആരോഗ്യസംരക്ഷണവും ലഭ്യമാക്കുന്നതിന് റോട്ടറി ഇന്റര്‍നാഷണല്‍ സജീവമായി പ്രവര്‍ത്തിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.
. ഇന്ത്യയില്‍, ഞങ്ങള്‍ 2014-ല്‍ സ്വച്ഛ് ഭാരത് മിഷന്‍ അല്ലെങ്കില്‍ ക്ളീൻ  ഇന്ത്യ പ്രസ്ഥാനം ആരംഭിച്ചു. അഞ്ച് വര്‍ഷം കൊണ്ട് ഞങ്ങള്‍ ഏകദേശം സമ്പൂര്‍ണ ശുചിത്വ പരിധി കൈവരിക്കുകയും ചെയ്തു. ഇത് പ്രത്യേകിച്ചും ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്കും സ്ത്രീകള്‍ക്കും ഗുണകരമായി. നിലവില്‍ കോളനി ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ചിതിന്റെ 75-ാം വര്‍ഷം ഇന്ത്യ അടയാളപ്പെടുത്തുകയാണ്. ജലസംരക്ഷണത്തിനായി ഒരു പുതിയ കൂട്ടായ പ്രസ്ഥാനം രൂപപ്പെട്ടിരിക്കുന്നു. ഇതില്‍ ജലസംരക്ഷണത്തിനായുള്ള നമ്മുടെ പുരാതന സമ്പ്രദായങ്ങളില്‍ നിന്ന് പ്രചോദനം കൊണ്ട ഈ പ്രസ്ഥാനത്തോടൊപ്പം നമ്മുടെ ആധുനിക പരിഹാരങ്ങളും കൂട്ടിയോജിപ്പിക്കപ്പെട്ടിരിക്കുന്നു.
സുഹൃത്തുക്കളെ,
നിങ്ങളുടെ മറ്റ് പ്രധാന കാരണങ്ങളിലൊന്ന്; കോവിഡാനന്തരലോകത്ത് പ്രാദേശിക സമ്പദ്ഘടനകളുടെ വളര്‍ച്ച വളരെ പ്രസക്തമാണെന്നതാണ്. ആത്മനിര്‍ഭര്‍ ഭാരത് പ്രസ്ഥാനം ഇന്ത്യയില്‍ രൂപപ്പെട്ടുവരികയാണ്. ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതിനോടൊപ്പം ആഗോള അഭിവൃദ്ധിക്ക് സംഭാവന നല്‍കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ലോകത്തിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥകളില്‍ ഒന്നാണ് ഇന്ത്യ എന്ന കാര്യവും ഞാന്‍ പങ്കുവയ്ക്കണം. ഈ സ്റ്റാര്‍ട്ടപ്പുകളില്‍ പലതും ആഗോള വെല്ലുവിളികള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുകയുമാണ്.
സുഹൃത്തുക്കളെ,
ആഗോളതലത്തിലെ മികച്ച സമ്പ്രദായങ്ങളില്‍ നിന്ന് പഠിക്കാനും നമ്മുടേത് മറ്റുള്ളവരുമായി പങ്കിടാനും ഇവിടെ ഇന്ത്യയ്ക്ക് തുറന്നമനസാണ്. മനുഷ്യരാശിയുടെ ഏഴിലൊന്ന് വസിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ ഏതൊരു നേട്ടവും ലോകത്തില്‍ നല്ല സ്വാധീനം ചെലുത്തു അതാണ് നമ്മുടെ വലുപ്പം. കോവിഡ്-19 വാക്‌സിനേഷന്റെ ഉദാഹരണം ഞാന്‍ പങ്കുവയ്ക്കട്ടെ. നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം വരാവുന്ന കോവിഡ്-19 എന്ന മഹാമാരി വന്നപ്പോള്‍ ഇത്രയും വലിയ ജനസംഖ്യയുള്ള ഇന്ത്യ, മഹാമാരിക്കെതിരായ പോരാട്ടത്തില്‍ അത്ര വിജയിക്കില്ല എന്ന് ജനങ്ങള്‍ ചിന്തിച്ചു. അത് തെറ്റാണെന്ന് ഇന്ത്യയിലെ ജനങ്ങള്‍ തെളിയിച്ചു. ഏകദേശം 2 ബില്യണ്‍ ഡോസുകള്‍ ഇന്ത്യ നമ്മുടെ ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. അതുപോലെ, 2025 ഓടെ ക്ഷയം (ടി.ബി) നിര്‍മ്മാര്‍ജ്ജനം ചെയ്യാനും ഇന്ത്യ പ്രവര്‍ത്തിക്കുകയാണ്. ഇത് 2030 എന്ന ആഗോള ലക്ഷ്യത്തിനും 5 വര്‍ഷം മുമ്പാണ്. ഞാന്‍ കുറച്ച് ഉദാഹരണങ്ങള്‍ മാത്രമാണ് നല്‍കിയത്. ഈ ശ്രമങ്ങളെ അടിത്തട്ടില്‍ പിന്തുണയ്ക്കാന്‍ റോട്ടറി കുടുംബത്തെ ഞാന്‍ ക്ഷണിക്കുന്നു.
സുഹൃത്തുക്കളെ,
ഞാന്‍ ഉപസംഹരിക്കുന്നതിന് മുമ്പ് മുഴുവന്‍ റോട്ടറി കുടുംബത്തോടും ഞാന്‍ ഒരു അഭ്യര്‍ത്ഥന നടത്തുകയാണ്. ഏകദേശം രണ്ടാഴ്ചയ്ക്കുള്ളില്‍, ജൂണ്‍ 21 ന് ലോകം അന്താരാഷ്ട്ര യോഗ ദിനം ആചരിക്കും. നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, യോഗ, മാനസികവും ശാരീരികവും ബൗദ്ധികവും ആത്മീയവുമായ സൗഖ്യത്തിലേക്കുള്ള ഫലപ്രദമായ പാസ്‌പോര്‍ട്ടാണ്. റോട്ടറി കുടുംബത്തിന് ലോകമെമ്പാടും വലിയ തോതില്‍ യോഗ ദിനം ആചരിക്കാന്‍ കഴിയുമോ? റോട്ടറി കുടുംബത്തിന് അതിലെ അംഗങ്ങള്‍ക്കിടയില്‍ യോഗ സ്ഥിരമായി പരിശീലിക്കുന്നത് പ്രോത്സാഹിപ്പിക്കാനുമാകുമോ? അങ്ങനെ ചെയ്യുന്നതിന്റെ ഗുണങ്ങള്‍ നിങ്ങള്‍ കാണാനാകും.
ഈ സമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ എന്നെ ക്ഷണിച്ചതിന് ഞാന്‍ ഒരിക്കല്‍ കൂടി നന്ദി പറയുന്നു. മുഴുവന്‍ റോട്ടറി ഇന്റര്‍നാഷണല്‍ കുടുംബത്തിനും എന്റെ ആശംസകള്‍. നന്ദി! വളരെയധികം നന്ദി!

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PLI, Make in India schemes attracting foreign investors to India: CII

Media Coverage

PLI, Make in India schemes attracting foreign investors to India: CII
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 നവംബർ 21
November 21, 2024

PM Modi's International Accolades: A Reflection of India's Growing Influence on the World Stage