"ആരോഗ്യസംരക്ഷണ സംവിധാനത്തിൽ നാം ഒരു സമഗ്രമാ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത് . ഇന്ന് നമ്മുടെ ശ്രദ്ധ ആരോഗ്യത്തിൽ മാത്രമല്ല, സ്വാസ്ഥ്യത്തിലും തുല്യമാണ്"
"1.5 ലക്ഷം ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ഇതുവരെ 85000-ലധികം കേന്ദ്രങ്ങളിൽ പതിവ് പരിശോധന, വാക്സിനേഷൻ, ടെസ്റ്റുകൾ എന്നിവയ്ക്കുള്ള സൗകര്യമുണ്ട്."
"കോവിൻ പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഡിജിറ്റൽ ആരോഗ്യ പരിഹാരങ്ങളുമായി ബന്ധപ്പെട്ട് ലോകത്ത് ഇന്ത്യയുടെ പ്രശസ്തി വർധിപ്പിച്ചു
“ആയുഷ്മാൻ ഭാരത് ഡിജിറ്റൽ ഹെൽത്ത് മിഷൻ, ഗുണഭോക്താക്കളെയും ആരോഗ്യ സംരക്ഷണ ദാതാക്കളെയും തമ്മിൽ സുഗമമായി ബന്ധിപ്പിക്കുന്ന ഘടകമായതോടെ രാജ്യത്ത് ചികിൽസ നേടുന്നതും നൽകുന്നതും വളരെ എളുപ്പമാകും."
"വിദൂരസ്ഥ ആരോഗ്യ പരിചരണവും , ടെലിമെഡിസിനും ആരോഗ്യ സംവിധാനങ്ങളുടെ ലഭ്യതയിൽ ഇന്ത്യയിലെ നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള വിടവ് കുറയ്ക്കും "
"നമുക്കും ലോകത്തിനും വേണ്ടി ആയുഷിന്റെ മികച്ച പരിഹാരങ്ങൾ എങ്ങനെ സൃഷ്ടിക്കാം എന്നത് നമ്മുടെ ഓരോരുത്തരുടെയും ചുമതലയാണ്"

കേന്ദ്ര ബജറ്റിന് ശേഷമുള്ള , ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ  വെബിനാർ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.  ബജറ്റിന് ശേഷമുള്ള വെബിനാറുകളുടെ പരമ്പരയിൽ, പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്ന അഞ്ചാമത്തെ വെബിനാറാണിത്. കേന്ദ്രമന്ത്രിമാർ, പൊതു-സ്വകാര്യ മേഖലകളിലെ ആരോഗ്യപരിപാലന വിദഗ്ദ്ധർ , പാരാ-മെഡിക്കുകൾ, നഴ്‌സിംഗ്, ഹെൽത്ത് മാനേജ്‌മെന്റ്, ടെക്‌നോളജി, ഗവേഷണം  എന്നിവിടങ്ങളിൽ നിന്നുള്ള പ്രൊഫഷണലുകൾ തുടങ്ങിയവർ  ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യയുടെ ആരോഗ്യ പരിപാലന സംവിധാനത്തിന്റെ കാര്യക്ഷമതയും ദൗത്യം രൂപത്തിലുള്ള സ്വഭാവവും പ്രതിഫലിപ്പിച്ച ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ്പ്  പരിപാടി  വിജയകരമായി നടത്തിയതിന് പ്രധാനമന്ത്രി ആരോഗ്യമേഖലയെ തുടക്കത്തിൽ തന്നെ അഭിനന്ദിച്ചു.

  ആരോഗ്യ സംരക്ഷണ മേഖലയെ പരിഷ്കരിക്കുന്നതിനും പരിവർത്തനം ചെയ്യുന്നതിനും വേണ്ടി  കഴിഞ്ഞ 7 വർഷമായി ഏറ്റെടുത്തിട്ടുള്ള ശ്രമങ്ങളെ അടിസ്ഥാനമാക്കിയാണ് ബജറ്റ് തയ്യാറാക്കിയിട്ടുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. “ആരോഗ്യസംരക്ഷണ സംവിധാനത്തിൽ നാം  ഒരു സമഗ്രമാ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത് . ഇന്ന് നമ്മുടെ ശ്രദ്ധ ആരോഗ്യത്തിൽ മാത്രമല്ല, സ്വാസ്ഥ്യത്തിലും തുല്യമാണ്" അദ്ദേഹം ഊന്നിപ്പറഞ്ഞു.

ആരോഗ്യമേഖലയെ സമഗ്രവും ഏവരെയും ഉൾക്കൊള്ളുന്നതുമാക്കാനുള്ള  ശ്രമങ്ങൾക്ക് അടിവരയിടുന്ന മൂന്ന് ഘടകങ്ങളെ കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. ഒന്നാമതായി, ആധുനിക വൈദ്യശാസ്ത്രവുമായി  ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുടെയും മനുഷ്യവിഭവശേഷിയുടെയും വിപുലീകരണം. രണ്ടാമതായി, ആയുഷ് പോലുള്ള പരമ്പരാഗത ഇന്ത്യൻ മെഡിക്കൽ സംവിധാനങ്ങളിലെ ഗവേഷണത്തെ പ്രോത്സാഹിപ്പിക്കലും ആരോഗ്യസംരക്ഷണ സംവിധാനത്തിൽ അവരുടെ സജീവമായ ഇടപെടലും. മൂന്നാമതായി, ആധുനികവും ഭാവിയുക്തവുമായ സാങ്കേതികവിദ്യയിലൂടെ രാജ്യത്തെ എല്ലാ പൗരന്മാർക്കും എല്ലാ പ്രദേശങ്ങൾക്കും താങ്ങാനാവുന്ന ആരോഗ്യപരിരക്ഷ നൽകുന്നു. “നിർണ്ണായകമായ ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ ബ്ലോക്ക് തലത്തിലും ജില്ലാ തലത്തിലും ഗ്രാമങ്ങൾക്ക് സമീപവും ആയിരിക്കണം എന്നതാണ് ഞങ്ങളുടെ ശ്രമം. ഈ അടിസ്ഥാന സൗകര്യങ്ങൾ കാലാകാലങ്ങളിൽ പരിപാലിക്കുകയും നവീകരിക്കുകയും വേണം. ഇതിനായി സ്വകാര്യമേഖലയും മറ്റ് മേഖലകളും കൂടുതൽ ഊർജ്ജിതമായി  മുന്നോട്ടുവരേണ്ടതുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രാഥമിക ആരോഗ്യ സംരക്ഷണ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി ഒന്നര ലക്ഷം ആരോഗ്യ-സ്വാസ്ഥ്യ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളും ദ്രുതഗതിയിൽ പുരോഗമിക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചു. ഇതുവരെ 85000-ലധികം കേന്ദ്രങ്ങളിൽ പതിവ് പരിശോധന, വാക്‌സിനേഷൻ, പരിശോധനകൾ  എന്നിവയ്ക്കുള്ള സൗകര്യം ലഭ്യമാക്കുന്നുണ്ട്. ഈ ബജറ്റിൽ മാനസികാരോഗ്യ സംരക്ഷണത്തിനുള്ള സൗകര്യവും  ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യരംഗത്തെ മനുഷ്യ വിഭവ ശേഷി  വർധിപ്പിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു, “ആരോഗ്യ സേവനങ്ങളുടെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, അതിനനുസരിച്ച് വിദഗ്ധരായ ആരോഗ്യ പ്രൊഫെഷനലുകളെ സൃഷ്ടിക്കാനും നാം  ശ്രമിക്കുന്നു. അതിനാൽ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആരോഗ്യ വിദ്യാഭ്യാസത്തിനും ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട മാനവ വിഭവശേഷി വികസനത്തിനും ബജറ്റിൽ ഗണ്യമായ വർദ്ധന വരുത്തിയിട്ടുണ്ട്." മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലും അത് കൂടുതൽ ഉൾക്കൊള്ളുന്നതും താങ്ങാനാവുന്നതുമാക്കി മാറ്റുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച്,  സാങ്കേതികവിദ്യയുടെ സഹായത്തോടെ ഈ പരിഷ്‌കാരങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ദൗത്യത്തിൽ ഒരു നിശ്ചിത സമയപരിധിയോടെ പ്രവർത്തിക്കാൻ പ്രധാനമന്ത്രി ആരോഗ്യ പരിപാലന സമൂഹത്തോട് ആഹ്വാനം ചെയ്തു.


മെഡിക്കൽ രംഗത്തെ ആധുനികവും ഭാവിയുക്തവുമായ സാങ്കേതികവിദ്യകളുടെ ഘടകത്തെക്കുറിച്ച്പ രാമര്ശിക്കവെ, ഡിജിറ്റൽ ആരോഗ്യ പരിഹാരങ്ങളുമായി ബന്ധപ്പെട്ട് ലോകത്ത് ഇന്ത്യയുടെ പ്രശസ്തി വർധിപ്പിച്ച  കോവിൻ പോലുള്ള പ്ലാറ്റ്‌ഫോമുകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. അതുപോലെ, ആയുഷ്മാൻ ഭാരത് ഡിജിറ്റൽ ഹെൽത്ത് മിഷൻ ഉപഭോക്താക്കൾക്കും ആരോഗ്യ സംരക്ഷണ ദാതാക്കൾക്കുമിടയിൽ സുഗമമായ ബന്ധപ്പെടൽ  പ്രദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. “ഇതോടെ, രാജ്യത്ത് ചികിത്സ നേടുന്നതും നൽകുന്നതും വളരെ എളുപ്പമാകും. ഇത് മാത്രമല്ല, ഇന്ത്യയുടെ ഗുണനിലവാരമുള്ളതും താങ്ങാനാവുന്നതുമായ ആരോഗ്യ പരിരക്ഷാ സംവിധാനത്തിലേക്കുള്ള ആഗോള പ്രവേശനം ഇത് സുഗമമാക്കും”, ആയുഷ്മാൻ ഭാരത് ഡിജിറ്റൽ ഹെൽത്ത് മിഷന്റെ നേട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു.

മഹാമാരിയുടെ  സമയത്തു്  വിദൂരസ്ഥ ആരോഗ്യ പരിചരണത്തിന്റെയും,    ടെലിമെഡിസിൻ്റെയും ഗുണപരമായ  പങ്കിനെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. ആരോഗ്യ സൗകര്യങ്ങളുടെ കാര്യത്തിൽ നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള വിടവ്  കുറയ്ക്കുന്നതിൽ ഈ സാങ്കേതികവിദ്യകളുടെ പങ്ക് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഓരോ ഗ്രാമത്തിലും  വരാനിരിക്കുന്ന 5G നെറ്റ്‌വർക്കിനെയും ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്ക് പദ്ധതിയെയും  പരാമർശിച്ച പ്രധാനമന്ത്രി, സ്വകാര്യ മേഖലയോട് തങ്ങളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന്  മുന്നോട്ട് വരാൻ ആവശ്യപ്പെട്ടു. മെഡിക്കൽ ആവശ്യങ്ങൾക്കായി ഡ്രോൺ സാങ്കേതികവിദ്യയ്ക്ക് നൽകുന്ന  പ്രോത്സാഹനത്തെയും അദ്ദേഹം എടുത്തു പറഞ്ഞു. 

ആയുഷിന് ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന സ്വീകാര്യത ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ലോകാരോഗ്യ സംഘടന ഇന്ത്യയിൽ പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ ഏക ആഗോള കേന്ദ്രം ആരംഭിക്കാൻ പോകുന്നതിൽ അഭിമാനം പ്രകടിപ്പിക്കുകയും ചെയ്തു. “ഇപ്പോൾ നമുക്കും ലോകത്തിനുമായി ആയുഷിന്റെ മികച്ച പരിഹാരങ്ങൾ എങ്ങനെ സൃഷ്ടിക്കാമെന്നത് നമുക്കെല്ലാവരുടെയും ഉത്തരവാദിത്തമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ആയുഷിന് ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന സ്വീകാര്യത ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ലോകാരോഗ്യ സംഘടന ഇന്ത്യയിൽ പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ ഏക ആഗോള കേന്ദ്രം ആരംഭിക്കാൻ പോകുന്നതിൽ അഭിമാനം പ്രകടിപ്പിക്കുകയും ചെയ്തു. “ഇപ്പോൾ നമുക്കും ലോകത്തിനുമായി ആയുഷിന്റെ മികച്ച പരിഹാരങ്ങൾ എങ്ങനെ സൃഷ്ടിക്കാമെന്നത് നമ്മുടെയെല്ലാവരുടെയും  ഉത്തരവാദിത്തമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 

 

 

 

 

 

 

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet extends One-Time Special Package for DAP fertilisers to farmers

Media Coverage

Cabinet extends One-Time Special Package for DAP fertilisers to farmers
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജനുവരി 2
January 02, 2025

Citizens Appreciate India's Strategic Transformation under PM Modi: Economic, Technological, and Social Milestones