Quote'പ്രതിരോധ മേഖലയിലെ ആത്മനിര്‍ഭരത്വത്തിന് സമീപ വര്‍ഷങ്ങളിലെ ഊന്നല്‍ ബജറ്റില്‍ വ്യക്തം'
Quote'സ്വന്തം രാജ്യത്ത് ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കുമ്പോള്‍ മാത്രമേ അതുല്യതയും ആശ്ചര്യ ഘടകങ്ങളും ഉണ്ടാകൂ'
Quote'ഗവേഷണം, രൂപകല്‍പന, വികസനം മുതല്‍ രാജ്യത്തിനകത്ത് നിര്‍മ്മാണം വരെ ഊര്‍ജ്ജസ്വലമായ ഒരു ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിനുള്ള ഒരു രൂപരേഖ ഈ വര്‍ഷത്തെ ബജറ്റിലുണ്ട്'
Quoteആഭ്യന്തര സംഭരണത്തിനായി 54,000 കോടി രൂപയുടെ കരാര്‍ ഒപ്പിട്ടു. ഇതിനുപുറമെ, 4.5 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള ഉപകരണങ്ങളുടെ സംഭരണ നടപടികള്‍ വിവിധ ഘട്ടങ്ങളിലാണ്.
Quote'സുതാര്യവും സമയബന്ധിതവും പ്രായോഗികവും ന്യായവുമായ പരീക്ഷണം, പരിശോധന, സര്‍ട്ടിഫിക്കേഷന്‍ സംവിധാനങ്ങള്‍ എന്നിവ ഊര്‍ജ്ജസ്വലമായ ഒരു പ്രതിരോധ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്'

'പ്രതിരോധത്തില്‍ ആത്മനിര്‍ഭരത - പ്രവര്‍ത്തനത്തിനുള്ള ആഹ്വാനം' എന്ന തലക്കെട്ടില്‍ ബജറ്റിലെ പ്രഖ്യാപനങ്ങളെക്കുറിച്ച് നടന്ന ബജറ്റ് അനന്തര വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. പ്രതിരോധ മന്ത്രാലയമാണ് വെബിനാര്‍ സംഘടിപ്പിച്ചത്. പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്ന, ബജറ്റിന് ശേഷമുള്ള വെബിനാര്‍ പരമ്പരയിലെ നാലാമത്താണിത്.

'പ്രതിരോധത്തില്‍ ആത്മനിര്‍ഭരത - പ്രവര്‍ത്തനത്തിലേക്കുള്ള ആഹ്വാനം' എന്ന വെബിനാറിന്റെ പ്രമേയം രാജ്യത്തിന്റെ മനോഭാവം സൂചിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിരോധ മേഖലയില്‍ ആത്മനിര്‍ഭരതയെ ശക്തിപ്പെടുത്താനുള്ള സമീപ വര്‍ഷങ്ങളിലെ ശ്രമം ഈ വര്‍ഷത്തെ ബജറ്റില്‍ വ്യക്തമായി കാണാം. അടിമത്തത്തിന്റെ കാലത്തും സ്വാതന്ത്ര്യത്തിനു തൊട്ടുപിന്നാലെയും ഇന്ത്യയുടെ പ്രതിരോധ നിര്‍മ്മാണം വളരെ ശക്തമായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. രണ്ടാം ലോകമഹായുദ്ധസമയത്ത് ഇന്ത്യന്‍ നിര്‍മ്മിത ആയുധങ്ങള്‍ ഒരു പ്രധാന പങ്ക് വഹിച്ചു. 'പിന്നീടുള്ള വര്‍ഷങ്ങളില്‍, നമ്മുടെ ഈ കഴിവ് ക്ഷയിച്ചുവെങ്കിലും, കഴിവുകള്‍ക്ക് അന്ന് എന്നോ ഇപ്പോള്‍ എന്നോ ഇല്ലെന്ന് ഇത് കാണിക്കുന്നു,' അദ്ദേഹം പറഞ്ഞു.

|

പ്രതിരോധ സംവിധാനങ്ങളെ ഏകീകൃതവും സവിശേഷവുമാക്കുന്നതിന്റെ പ്രാധാന്യവും എതിരാളികളെ വിസ്മയിപ്പിക്കുന്ന ഘടകവും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. സ്വന്തം രാജ്യത്ത് ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കുമ്പോള്‍ മാത്രമേ അതുല്യതയും അതിശയിപ്പിക്കുന്ന ഘടകങ്ങളും സംഭവിക്കൂ, അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ ബജറ്റില്‍ ഗവേഷണം, രൂപകല്‍പന, വികസനം മുതല്‍ രാജ്യത്തിനകത്തെ ഉല്‍പ്പാദനം വരെ ഊര്‍ജ്ജസ്വലമായ ഒരു ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിനുള്ള ഒരു രൂപരേഖയുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രതിരോധ ബജറ്റിന്റെ 70 ശതമാനവും ആഭ്യന്തര വ്യവസായത്തിന് മാത്രമായി നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിരോധ മന്ത്രാലയം ഇതുവരെ 200-ലധികം പ്രതിരോധ പ്ലാറ്റ്ഫോമുകളുടെയും ഉപകരണങ്ങളുടെയും സ്വദേശിവല്‍ക്കരണ പട്ടിക പുറത്തിറക്കിയിട്ടുണ്ട്. ഈ പ്രഖ്യാപനത്തിന് ശേഷം ആഭ്യന്തര സംഭരണത്തിനായി 54,000 കോടി രൂപയുടെ കരാര്‍ ഒപ്പിട്ടതായി പ്രധാനമന്ത്രി അറിയിച്ചു. ഇതിനുപുറമെ, 4.5 ലക്ഷം കോടിയിലധികം രൂപയുടെ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ വിവിധ ഘട്ടങ്ങളിലാണ്. മൂന്നാമത്തെ പട്ടിക ഉടന്‍ പ്രതീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആയുധങ്ങള്‍ കമ്മീഷന്‍ ചെയ്യുമ്പോഴേക്കും കാലഹരണപ്പെട്ടേക്കാവുന്ന ഒരു സാഹചര്യത്തിലേക്ക് നയിക്കുന്ന ആയുധ സംഭരണത്തിന്റെ ദീര്‍ഘകാല പ്രക്രിയയില്‍ പ്രധാനമന്ത്രി ഖേദിച്ചു. ഇതിനുള്ള പരിഹാരം 'ആത്മനിര്‍ഭര്‍ ഭാരത്', 'ഇന്ത്യയില്‍ നിര്‍മിക്കുക' എന്നിവയിലുണ്ട്,' അദ്ദേഹം ഊന്നിപ്പറഞ്ഞു. ആത്മനിര്‍ഭരതയുടെ പ്രാധാന്യം മനസ്സില്‍ വെച്ചുകൊണ്ട് തീരുമാനങ്ങള്‍ കൈക്കൊണ്ട സായുധ സേനയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും കാര്യത്തില്‍ ജവാന്മാരുടെ അഭിമാനവും വികാരവും കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഈ മേഖലകളില്‍ നാം ആത്മനിര്‍ഭരം ആയിരിക്കുമ്പോള്‍ മാത്രമേ ഇത് സാധ്യമാകൂ, അദ്ദേഹം പറഞ്ഞു.

 

|

സൈബര്‍ സുരക്ഷ ഡിജിറ്റല്‍ ലോകത്ത് മാത്രം ഒതുങ്ങുന്നതല്ലെന്നും അത് ദേശീയ സുരക്ഷയുടെ വിഷയമായി മാറിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 'പ്രതിരോധ മേഖലയില്‍ നമ്മുടെ ശക്തമായ ഐടി ശക്തി വിന്യസിക്കുമ്പോള്‍, നമ്മുടെ സുരക്ഷയെക്കുറിച്ച് നമുക്ക് കൂടുതല്‍ ആത്മവിശ്വാസമുണ്ടാകും', അദ്ദേഹം പറഞ്ഞു.

കരാറുകള്‍ക്കായി പ്രതിരോധ ഉല്‍പ്പന്ന നിര്‍മ്മാതാക്കള്‍ തമ്മിലുള്ള മത്സരം ശ്രദ്ധയില്‍പ്പെട്ട പ്രധാനമന്ത്രി, ഇത് പലപ്പോഴും പണം കേന്ദ്രീകരിക്കുന്നതിലേക്കും അഴിമതിയിലേക്കും നയിച്ചതായി പറഞ്ഞു. ആയുധങ്ങളുടെ ഗുണനിലവാരവും അഭികാമ്യതയും സംബന്ധിച്ച് ധാരാളം ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ ഈ പ്രശ്‌നവും കൈകാര്യം ചെയ്യുകയാണ്, അദ്ദേഹം പറഞ്ഞു.

നിശ്ചയദാര്‍ഢ്യത്തോടെയുള്ള പുരോഗതിയുടെ ഉജ്ജ്വലമായ ഉദാഹരണമാണ് ഓര്‍ഡനന്‍സ് ഫാക്ടറികളെന്നു പ്രധാനമന്ത്രി അഭിനന്ദിച്ചു. കഴിഞ്ഞ വര്‍ഷം സംയോജിപ്പിച്ച 7 പുതിയ പ്രതിരോധ സംരംഭങ്ങള്‍ അതിവേഗം തങ്ങളുടെ വ്യവസായം വിപുലീകരിക്കുകയും പുതിയ വിപണികളിലെത്തുകയും ചെയ്യുന്നതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ''കഴിഞ്ഞ 5-6 വര്‍ഷത്തിനിടെ നാം പ്രതിരോധ കയറ്റുമതി 6 മടങ്ങ് വര്‍ധിപ്പിച്ചു. ഇന്ന് 75-ലധികം രാജ്യങ്ങള്‍ക്ക് ഇന്ത്യയില്‍ നിര്‍മ്മിച്ച പ്രതിരോധ ഉപകരണങ്ങളും സേവനങ്ങളും നല്‍കുന്നുണ്ട്,' പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ നിര്‍മിക്കുന്നതിനു ഗവണ്‍മെന്റ് നല്‍കിയ പ്രോത്സാഹനത്തിന്റെ ഫലമായി, കഴിഞ്ഞ 7 വര്‍ഷത്തിനിടെ 350-ലധികം പുതിയ വ്യാവസായിക ലൈസന്‍സുകള്‍ പ്രതിരോധ ഉല്‍പ്പാദനത്തിനായി അനുവദിച്ചതായി പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. 2001 മുതല്‍ 2014 വരെയുള്ള പതിനാല് വര്‍ഷത്തിനിടെ 200 ലൈസന്‍സുകള്‍ മാത്രമാണ് നല്‍കിയത്. ഡിആര്‍ഡിഒ, പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് തുല്യമായി സ്വകാര്യമേഖലയും വരണമെന്നും അതിനാല്‍ പ്രതിരോധ ഗവേഷണ-വികസന ബജറ്റിന്റെ 25% വ്യവസായം, സ്റ്റാര്‍ട്ടപ്പുകള്‍, അക്കാദമിക് എന്നിവയ്ക്കായി നീക്കിവച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രത്യേകോദ്ദേശ്യ കമ്പനി (എസ്പിവി) മാതൃകയും ബജറ്റില്‍ ഒരുക്കിയിട്ടുണ്ട്. വെണ്ടര്‍ അല്ലെങ്കില്‍ വിതരണക്കാരന്‍ എന്നതിലുപരി സ്വകാര്യവ്യവസായത്തിന്റെ പങ്കാളിത്തം ഇത് സ്ഥാപിക്കും,'. അദ്ദേഹം പറഞ്ഞു.

|

സുതാര്യവും സമയബന്ധിതവും പ്രായോഗികവും നീതിയുക്തവുമായ പരീക്ഷണം, പരിശോധന, സര്‍ട്ടിഫിക്കേഷന്‍ സംവിധാനങ്ങള്‍ എന്നിവ ഊര്‍ജ്ജസ്വലമായ ഒരു പ്രതിരോധ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്, ശ്രീ മോദി അഭിപ്രായപ്പെട്ടു. ഇതിനായുള്ള ഒരു സ്വതന്ത്ര സംവിധാനം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഉപയോഗപ്രദമാണെന്ന് തെളിയിക്കാനാകും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബജറ്റ് വ്യവസ്ഥകള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിന് പുതിയ ആശയങ്ങളുമായി മുന്നോട്ട് വരാന്‍ പ്രധാനമന്ത്രി ബന്ധപ്പെട്ടവരെ ഉദ്ബോധിപ്പിച്ചു. സമീപ വര്‍ഷങ്ങളില്‍ ബജറ്റ് തീയതി ഒരു മാസം മുമ്പേ തീരുമാനിക്കുന്നതിന്റെ ഗുണഫലം പൂര്‍ണമായി പ്രയോജനപ്പെടുത്താനും ബജറ്റ് നടപ്പാക്കുന്ന തീയതി വരുമ്പോള്‍ സ്വസ്ഥമായി നില്‍ക്കാനും അദ്ദേഹം അവരോട് ആവശ്യപ്പെട്ടു.

 

 

 

 

 

 

 

 

 

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Khadi products witnessed sale of Rs 12.02 cr at Maha Kumbh: KVIC chairman

Media Coverage

Khadi products witnessed sale of Rs 12.02 cr at Maha Kumbh: KVIC chairman
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
India will always be at the forefront of protecting animals: PM Modi
March 09, 2025

Prime Minister Shri Narendra Modi stated that India is blessed with wildlife diversity and a culture that celebrates wildlife. "We will always be at the forefront of protecting animals and contributing to a sustainable planet", Shri Modi added.

The Prime Minister posted on X:

"Amazing news for wildlife lovers! India is blessed with wildlife diversity and a culture that celebrates wildlife. We will always be at the forefront of protecting animals and contributing to a sustainable planet."