ശ്രേഷ്ഠരെ ,
'ഇൻഫ്രാസ്ട്രക്ചർ ഫോർ റെസിലന്റ് ഐലന്റ് സ്റ്റേറ്റ്‌സ്' -ഐ ആർ ഐ എസ് -ന്റെ സമാരംഭം ഒരു പുതിയ പ്രതീക്ഷയും പുതിയ ആത്മവിശ്വാസവും നൽകുന്നു. ഏറ്റവും ദുർബലമായ രാജ്യങ്ങൾക്കായി എന്തെങ്കിലും ചെയ്യുന്നതിന്റെ സംതൃപ്തി ഇത് നൽകുന്നു.
ഇതിനായി ഞാൻ കൊയലിഷൻ ഫോർ ഡിസാസ്റ്റർ റെസിലന്റ് ഇൻഫ്രാസ്ട്രക്ചറിനെ (സിഡിആർഐ) അഭിനന്ദിക്കുന്നു.
ഈ സുപ്രധാന ഫോറത്തിൽ, ഓസ്‌ട്രേലിയ, യുകെ എന്നിവയുൾപ്പെടെ എല്ലാ സഖ്യ രാജ്യങ്ങളിലെയും പ്രത്യേകിച്ച് മൗറീഷ്യസും ജമൈക്കയും ഉൾപ്പെടെയുള്ള ചെറിയ ദ്വീപ് ഗ്രൂപ്പുകളിൽ നിന്നുള്ള എല്ലാ നേതാക്കൾക്കും ഞാൻ എന്റെ ഊഷ്മളമായ നന്ദി അറിയിക്കുന്നു.
ഈ സംരംഭത്തിനായി തന്റെ വിലപ്പെട്ട സമയം ചെലവഴിച്ചതിന് യുഎൻ സെക്രട്ടറി ജനറലിനോടും ഞാൻ നന്ദി പറയുന്നു.
ശ്രേഷ്ഠരെ ,
കാലാവസ്ഥാ വ്യതിയാനത്തിന്റെ രോഷം തൊട്ടുതീണ്ടിയിട്ടില്ലാത്ത ആരുമില്ലെന്ന് കഴിഞ്ഞ ഏതാനും ദശകങ്ങൾ തെളിയിച്ചു. അവ വികസിത രാജ്യങ്ങളായാലും പ്രകൃതിവിഭവങ്ങളാൽ സമ്പന്നമായ രാജ്യങ്ങളായാലും, ഇത് എല്ലാവർക്കും വലിയ ഭീഷണിയാണ്.
എന്നാൽ ഇവിടെയും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും വലിയ ഭീഷണി 'ചെറു ദ്വീപ് രാഷ്ട്രങ്ങൾക്കാണ്. . അത് അവർക്ക് ജീവന്റെയും മരണത്തിന്റെയും പ്രശ്നമാണ്; അത് അവരുടെ നിലനിൽപ്പിന് വെല്ലുവിളിയാണ്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങൾ അക്ഷരാർത്ഥത്തിൽ അവർക്ക് ദുരന്തത്തിന്റെ രൂപമെടുക്കാം.
അത്തരം രാജ്യങ്ങളിൽ, കാലാവസ്ഥാ വ്യതിയാനം അവരുടെ ജീവിത സുരക്ഷയ്ക്ക് മാത്രമല്ല, അവരുടെ സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ വെല്ലുവിളിയാണ്.
ഇത്തരം രാജ്യങ്ങൾ വിനോദസഞ്ചാരത്തെ ഏറെ ആശ്രയിക്കുന്നുണ്ടെങ്കിലും പ്രകൃതിക്ഷോഭം മൂലം വിനോദസഞ്ചാരികൾ പോലും അവിടേക്ക് വരാൻ ഭയപ്പെടുന്നു.
സുഹൃത്തുക്കളെ,
ചെറു ദ്വീപ് രാജ്യങ്ങൾ നൂറ്റാണ്ടുകളായി പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതിനാൽ സ്വാഭാവിക ചക്രങ്ങളുമായി എങ്ങനെ പൊരുത്തപ്പെടണമെന്ന് അവർക്ക് അറിയാം.
എന്നാൽ കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി കാണിക്കുന്ന സ്വാർത്ഥ സ്വഭാവം കാരണം, പ്രകൃതിയുടെ അസ്വാഭാവിക രൂപം മുന്നിൽ വന്നിട്ടുണ്ട്, അതിന്റെ ഫലം ഇന്ന് നിരപരാധികളായ ചെറുദ്വീപ് സംസ്ഥാനങ്ങൾ അഭിമുഖീകരിക്കുന്നു.
അതിനാൽ, എന്നെ സംബന്ധിച്ചിടത്തോളം, സി ഡി ആർ ഐ I അല്ലെങ്കിൽ ഐ ആർ ഐ എസ് അടിസ്ഥാന സൗകര്യങ്ങളുടെ മാത്രം കാര്യമല്ല, മറിച്ച് അത് മനുഷ്യ ക്ഷേമത്തിന്റെ ഏറ്റവും സംവേദനക്ഷമമായ ഉത്തരവാദിത്തത്തിന്റെ ഭാഗമാണ്.
മനുഷ്യരാശിയോടുള്ള നമ്മുടെ എല്ലാവരുടെയും കൂട്ടുത്തരവാദിത്വമാണ്.
സുഹൃത്തുക്കളെ
സിഡിആർഐ ഒരു സെമിനാറിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു ഫാന്റസിയല്ല, എന്നാൽ സിഡിആർഐയുടെ പിറവി വർഷങ്ങളുടെ മസ്തിഷ്കപ്രക്ഷോഭത്തിന്റെയും അനുഭവത്തിന്റെയും ഫലമാണ്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീഷണി ചെറു ദ്വീപ് രാജ്യങ്ങളിൽ ഉയർന്നുവരുന്നതായി മനസ്സിലാക്കിയ ഇന്ത്യ, പസഫിക് ദ്വീപുകളുമായും കാരികോം രാജ്യങ്ങളുമായും സഹകരിക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
ഞങ്ങൾ അവരുടെ പൗരന്മാരെ സൗരോർജ്ജ സാങ്കേതികവിദ്യകളിൽ പരിശീലിപ്പിക്കുകയും അവിടെ അടിസ്ഥാന സൗകര്യ വികസനത്തിന് തുടർച്ചയായി സംഭാവന നൽകുകയും ചെയ്തു.
തുടർച്ചയായി, ഇന്ന്, ഈ പ്ലാറ്റ്‌ഫോമിൽ നിന്ന് ഞാൻ ഇന്ത്യയിൽ നിന്നുള്ള മറ്റൊരു പുതിയ സംരംഭം പ്രഖ്യാപിക്കുകയാണ്.
ഇന്ത്യയുടെ ബഹിരാകാശ ഏജൻസിയായ ഐ എസ ആർ ഓ എസ് ഐ ഡി എസ് നായി ഒരു പ്രത്യേക ഡാറ്റ വിൻഡോ നിർമ്മിക്കും.
ഇതോടെ, ചുഴലിക്കാറ്റുകൾ, പവിഴപ്പുറ്റുകളുടെ നിരീക്ഷണം, തീരദേശ നിരീക്ഷണം മുതലായവയെക്കുറിച്ചുള്ള വിവരങ്ങൾ എസ് ഐ ഡി എസ് -ന് ഉപഗ്രഹത്തിലൂടെ യഥാസമയം ലഭിക്കുന്നത് തുടരും.
ഇത് ഒരു വിധത്തിൽ നമ്മുടെ പാപങ്ങൾക്കുള്ള ഒരു സാധാരണ പ്രായശ്ചിത്തമാണ്.
സുഹൃത്തുക്കളെ
സിഡിആർഐയും എസ്‌ഐഡിഎസും ഐറിസ് സാക്ഷാത്കരിക്കാൻ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട് - സഹ-സൃഷ്ടിയുടെയും സഹ-പ്രയോജനങ്ങളുടെയും മികച്ച ഉദാഹരണം.
അതുകൊണ്ടാണ് ഇന്ന് ഐറിസിന്റെ വിക്ഷേപണം വളരെ പ്രധാനപ്പെട്ടതായി ഞാൻ കണക്കാക്കുന്നത്.
ഐ ആർ ഐ എസ് വഴി, സാങ്കേതികവിദ്യയും സാമ്പത്തികവും ആവശ്യമായ വിവരങ്ങളും സമാഹരിക്കുന്നത് എസ് ഐ ഡി എസിന് എളുപ്പവും വേഗത്തിലുമാകും ചെറിയ ദ്വീപ് സംസ്ഥാനങ്ങളിൽ ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് അവിടത്തെ ജീവിതങ്ങൾക്കും ഉപജീവനമാർഗങ്ങൾക്കും ഗുണം ചെയ്യും.
ഈ രാജ്യങ്ങളെ ജനസാന്ദ്രത കുറഞ്ഞ ചെറിയ ദ്വീപുകളായിട്ടാണ് ലോകം കണക്കാക്കുന്നതെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു, എന്നാൽ ഈ രാജ്യങ്ങളെ ഞാൻ വലിയ സമുദ്ര രാജ്യങ്ങങ്ങളായിട്ടാണ് കാണുന്നത്. കടലിൽ നിന്നുള്ള മുത്തുകളുടെ മാല എല്ലാവരെയും അലങ്കരിക്കുന്നതുപോലെ, കടൽത്തീരത്തുള്ള എസ ഐ ഡി എസ് ലോകത്തെ അലങ്കരിക്കുന്നു.
ഈ പുതിയ പദ്ധതിക്ക് ഇന്ത്യ പൂർണ പിന്തുണ നൽകുമെന്നും അതിന്റെ വിജയത്തിനായി സിഡിആർഐ, മറ്റ് പങ്കാളി രാജ്യങ്ങൾ, ഐക്യരാഷ്ട്രസഭ എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു.
ഈ പുതിയ സംരംഭത്തിന് സി ഡി ആർ ഐയ്ക്കും യ്ക്കും എല്ലാ ചെറിയ ദ്വീപ് ഗ്രൂപ്പുകൾക്കും ആശംസകളും നന്മകളും നേരുന്നു.