എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍.
നമസ്‌കാരം!
മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ കിരണ്‍ റിജിജു ജീ, മുരളീധരന്‍ ജീ, ആഗോള ആയുര്‍വേദ ഉല്‍സവം സെക്രട്ടറി ജനറല്‍ ഡോ. ഗംഗാധരന്‍ ജീ, ഫിക്കി അധ്യക്ഷന്‍ ഉദയ് ശങ്കര്‍ ജീ, ഡോ. സംഗീത റെഡ്ഡി ജീ,
പ്രിയപ്പെട്ട സുഹൃത്തുക്കളെ,
നാലാമത്തെ ആഗോള ആയുര്‍വേദ ഉത്സവത്തില്‍ സംസാരിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. പല വിദഗ്ധരും അവരുടെ കാഴ്ചപ്പാടുകളും അനുഭവങ്ങളും പങ്കിടാന്‍ പോകുന്നു എന്നത് ശ്രദ്ധേയമാണ്. പ്രതിനിധാനം ചെയ്യപ്പെടുന്ന രാജ്യങ്ങളുടെ എണ്ണം 25ന് മുകളിലാണ്. ഇവ മികച്ച ലക്ഷണങ്ങളാണ്. ആയുര്‍വേദത്തോടും പരമ്പരാഗത വൈദ്യശാസ്ത്രത്തോടും ഉള്ള താല്‍പര്യമാണ് ഇത് കാണിക്കുന്നത്. ലോകമെമ്പാടും ആയുര്‍വേദ രംഗത്തു പ്രവര്‍ത്തിക്കുന്ന എല്ലാവരുടെയും ശ്രമങ്ങളെ ഞാന്‍ ഈ ഫോറത്തില്‍വെച്ച് അഭിനന്ദിക്കുകയാണ്. അവരുടെ അഭിനിവേശവും സ്ഥിരോത്സാഹവും മുഴുവന്‍ മനുഷ്യവര്‍ഗത്തിനും ഗുണം ചെയ്യും.
സുഹൃത്തുക്കളെ,
ആയുര്‍വേദം ഇന്ത്യന്‍ സംസ്‌കാരം പ്രകൃതിക്കും പരിസ്ഥിതിക്കും നല്‍കിവരുന്ന ആദരവിനോട് ചേര്‍ന്നുനില്‍ക്കുന്നു. ---------------എന്നതിലൂടെ നമ്മുടെ ഗ്രന്ഥങ്ങള്‍ ആയുര്‍വേദത്തെ സമര്‍ഥമായി വിശദീകരിച്ചിട്ടുണ്ട്. ആയുര്‍വേദം പല കാര്യങ്ങള്‍ക്കും പരിഹാരമാണ്. അത് ആരോഗ്യവും ദീര്‍ഘായുസ്സും ഉറപ്പാക്കുന്നു. അതിനെ സമഗ്ര ശാസ്ത്രമെന്നു വിളിക്കാവുന്നതാണ്. ചെടികള്‍ മുതല്‍ ഭക്ഷണ പാത്രങ്ങള്‍ വരെ, ഭൗതിക ശക്തിയുള്ള വസ്തുക്കള്‍ മുതല്‍ മാനസിക ക്ഷേമം വരെ, ആയുര്‍വേദത്തിന്റെയും പരമ്പരാഗത ഔഷധത്തിന്റെയും ഫലവും സ്വാധീനവും അളവറ്റതാണ്.
സുഹൃത്തുക്കളെ,
-------------------- എന്നാണു പറയപ്പെടുന്നത്. ഇപ്പോഴുള്ള രോഗങ്ങളെ ഭേദമാക്കുന്നതോടൊപ്പം ആയുര്‍വേദം ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു എന്നാണ് അര്‍ഥം. രോഗത്തിലുപരി, ആയുര്‍വേദം നിരോഗത്തെക്കുറിച്ചും പറയുന്നു. വൈദ്യന്റെ അടുക്കല്‍ ചെല്ലുന്ന വ്യക്തിക്കു മരുന്നു മാത്രമല്ല, -------------- എന്നതുപോലുള്ള ഏതാനും മന്ത്രങ്ങളും ലഭിക്കും. അതിന്റെ അര്‍ഥം സമ്മര്‍ദങ്ങളില്ലാതെ നിങ്ങളുടെ ഭക്ഷണം ആസ്വദിക്കുക. ഓരോ വായ ഭക്ഷണവും സ്വാദറിഞ്ഞു കഴിക്കുക, ക്ഷമാപൂര്‍വം ചവയ്ക്കുക. എങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും വീട്ടിലേക്കു വൈദ്യരാജനെ വിളിക്കേണ്ടിവരില്ല.
സുഹൃത്തുക്കളെ,
2020 ജൂണില്‍ ഫിനാന്‍ഷ്യല്‍ ടൈംസിലെ ഒരു ലേഖനം ഞാന്‍ കണ്ടു. തലക്കെട്ട് ഇതായിരുന്നു - കൊറോണ വൈറസ് 'ഹെല്‍ത്ത് ഹാലോ' ഉല്‍പ്പന്നങ്ങള്‍ക്ക് ഉത്തേജനം നല്‍കുന്നു. കോവിഡ്-19 ആഗോള മഹാവ്യാധിയുടെ പശ്ചാത്തലത്തില്‍ മഞ്ഞള്‍, ഇഞ്ചി, മറ്റ് സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ ആവശ്യകത സ്ഥിരമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോഴത്തെ സാഹചര്യം ആയുര്‍വേദത്തിനും പരമ്പരാഗത മരുന്നുകള്‍ക്കും ആഗോളതലത്തില്‍ കൂടുതല്‍ പ്രചാരം നേടാനുള്ള ശരിയായ സമയം സമ്മാനിക്കുന്നു. അവയോടുള്ള താല്‍പര്യം വര്‍ധിക്കുന്നു. ആധുനികവും പരമ്പരാഗതവുമായ മരുന്നുകള്‍ ഒരുപോലെ ആരോഗ്യത്തിന് എങ്ങനെ പ്രധാനമാണെന്ന് ലോകം കാണുന്നു. ആയുര്‍വേദത്തിന്റെ ഗുണങ്ങളും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ അതിന്റെ പങ്കും ആളുകള്‍ മനസ്സിലാക്കുന്നു. ആളുകള്‍ കാധ, തുളസി, കുരുമുളക് എന്നിവ ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളാക്കിമാറ്റുന്നു.
സുഹൃത്തുക്കളെ,
വിനോദസഞ്ചാരത്തിന്റെ പല മേന്‍മകളും ഇന്ന് ഉണ്ട്. പക്ഷേ, ഇന്ത്യ നിങ്ങള്‍ക്ക് പ്രത്യേകമായി വാഗ്ദാനം ചെയ്യുന്നത് ആരോഗ്യ ടൂറിസമാണ്, ഞാന്‍ ആവര്‍ത്തിക്കുകയാണ്: ആരോഗ്യ ടൂറിസം. ആരോഗ്യ ടൂറിസത്തിന്റെ പ്രധാന ഭാഗം രോഗം ചികില്‍സിക്കലും തുടര്‍ന്നുള്ള ക്ഷേമവുമാണ്. ആരോഗ്യ ടൂറിസത്തെക്കുറിച്ച് പറയുമ്പോള്‍ അതിന്റെ ഏറ്റവും ശക്തമായ സ്തംഭം ആയുര്‍വേദവും പരമ്പരാഗത വൈദ്യവുമാണ്. മനോഹരമായ സംസ്ഥാനമായ കേരളത്തില്‍ പച്ചനിറത്തിലുള്ള ചുറ്റുപാടുകളില്‍ സ്വയം വിഷമുക്തമാവാന്‍ സാധിക്കുന്നുവെന്ന് സങ്കല്‍പ്പിക്കുക. ഉത്തരാഖണ്ഡിലെ പര്‍വതക്കാറ്റിലൂടെ ഒരു നദിക്കരികില്‍ നിങ്ങള്‍ യോഗ ചെയ്യുന്നത് സങ്കല്‍പ്പിക്കുക. വടക്കുകിഴക്കന്‍ പ്രദേശത്തെ പച്ചപ്പ് നിറഞ്ഞ വനങ്ങളുടെ മധ്യത്തില്‍ നിങ്ങള്‍ നിലകൊള്ളുന്നതു സ്വയം സങ്കല്‍പ്പിക്കുക. നിങ്ങളുടെ ജീവിതത്തിലെ സമയപരിധികളും സമയക്രമങ്ങളും പുറംതള്ളുന്നുവെങ്കില്‍, ഇന്ത്യയുടെ കാലാതീതമായ സംസ്‌കാരത്തിലേക്ക് മാറേണ്ട സമയമാണിത്. നിങ്ങളുടെ ശരീരത്തെ ചികിത്സിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ, അല്ലെങ്കില്‍ നിങ്ങളുടെ മനസ്സിനു പിന്‍മാറ്റം ആവശ്യമാണോ, ഇന്ത്യയിലേക്ക് വരിക.
സുഹൃത്തുക്കളെ,
ആയുര്‍വേദത്തിനുള്ള പ്രചാരം നിമിത്തം നമ്മെ നല്ല അവസരം കാത്തിരിക്കുകയാണ്. ആ അവസരം നാം നഷ്ടപ്പെടുത്തരുത്. പാരമ്പര്യത്തെ ആധുനികതയുമായി സംയോജിപ്പിച്ച് ധാരാളം നേട്ടങ്ങള്‍ നേടിയിട്ടുണ്ട്. യുവാക്കള്‍ ധാരാളം ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നു. ആയുര്‍വേദത്തെ തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള വൈദ്യശാസ്ത്രവുമായി സമന്വയിപ്പിക്കാനുള്ള ബോധം വളരുകയാണ്. അതുപോലെ, ജനപ്രിയമാകുന്ന മറ്റ് കാര്യങ്ങള്‍ ഇവയാണ്: ആയുര്‍വേദ സപ്ലിമെന്റുകള്‍. ആയുര്‍വേദത്തെ കേന്ദ്രീകരിച്ചുള്ള വ്യക്തിഗത പരിചരണ ഉല്‍പ്പന്നങ്ങള്‍. ഉല്‍പ്പന്നങ്ങളുടെ പാക്കേജിംഗ് വളരെയധികം മെച്ചപ്പെടുത്തി. ആയുര്‍വേദത്തെയും പരമ്പരാഗത വൈദ്യശാസ്ത്രത്തെയും കുറിച്ചുള്ള ഗവേഷണങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കാന്‍ ഞാന്‍ നമ്മുടെ അക്കാദമിക വിദഗ്ധരോട് ആവശ്യപ്പെടുന്നു. ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ പ്രത്യേകമായി നിരീക്ഷിക്കാന്‍ നമ്മുടെ ഊര്‍ജ്ജസ്വലമായ സ്റ്റാര്‍ട്ടപ്പ് സമൂഹത്തോടു ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. യുവാക്കളെ പ്രത്യേകം വിലമതിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നത് എന്തെന്നാല്‍ അവര്‍ ആഗോളതലത്തില്‍ മനസ്സിലാക്കാവുന്ന ഒരു ഭാഷയില്‍ നമ്മുടെ പരമ്പരാഗത ചികില്‍സാ സമ്പ്രദായങ്ങളെ അവതരിപ്പിക്കാന്‍ നേതൃത്വം നല്‍കിയതാണ്. നമ്മുടെ രാജ്യത്തിന്റെ ധാര്‍മ്മികതയ്ക്കും നമ്മുടെ യുവാക്കളുടെ സംരംഭകത്വ ഊര്‍ജത്തിനും അത്ഭുതങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് എനിക്ക് ശക്തമായി തോന്നുന്നതില്‍ അതിശയിക്കാനില്ല.
സുഹൃത്തുക്കള്‍,
ഗവണ്‍മെന്റിന്റെ പേരില്‍ ഞാന്‍ ആയുര്‍വേദ ലോകത്തിന് പൂര്‍ണ്ണ പിന്തുണ ഉറപ്പ് നല്‍കുന്നു. ഇന്ത്യ ദേശീയ ആയുഷ് മിഷന്‍ രൂപീകരിച്ചു. ചെലവ് കുറഞ്ഞ ആയുഷ് സേവനങ്ങളിലൂടെ ആയുഷ് വൈദ്യ സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയ ആയുഷ് മിഷന്‍ ആരംഭിച്ചു. വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഇത് പ്രവര്‍ത്തിക്കുന്നു. ആയുര്‍വേദം, സിദ്ധ യുനാനി, ഹോമിയോപ്പതി മരുന്നുകളുടെ ഗുണനിലവാര നിയന്ത്രണം നടപ്പിലാക്കുന്നതിനും അസംസ്‌കൃത വസ്തുക്കളുടെ സുസ്ഥിര ലഭ്യത ഉറപ്പാക്കുന്നതിനും ഇത് സഹായിക്കുന്നു. വിവിധ ഗുണനിലവാര നിയന്ത്രണ നടപടികളും ഗവണ്‍മെന്റ് ഏറ്റെടുക്കുന്നു. ആയുര്‍വേദത്തെയും മറ്റ് ഇന്ത്യന്‍ വൈദ്യശാസ്ത്ര സംവിധാനങ്ങളെയും കുറിച്ചുള്ള നമ്മുടെ നയം ഇതിനകം ലോകാരോഗ്യ സംഘടനയുടെ പരമ്പരാഗത മെഡിസിന്‍ സ്ട്രാറ്റജി 2014-2023 മായി യോജിപ്പിച്ചിരിക്കുന്നു. പരമ്പരാഗത ചികില്‍സയ്ക്കായുള്ള ആഗോള കേന്ദ്രം ഇന്ത്യയില്‍ ആരംഭിക്കുന്നതായും ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. ഈ നടപടിയെ നാം സ്വാഗതം ചെയ്യുന്നു. ആയുര്‍വേദത്തെക്കുറിച്ചും പരമ്പരാഗത മരുന്നുകളെക്കുറിച്ചും പഠിക്കാന്‍ ഇതിനകം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് വരുന്നുണ്ടെന്ന് അറിയുമ്പോള്‍ നിങ്ങള്‍ക്ക് സന്തോഷം തോന്നുന്നുണ്ടാവും. ലോകമെമ്പാടുമുള്ള ക്ഷേമത്തെക്കുറിച്ച് ചിന്തിക്കാന്‍ പറ്റിയ സമയമാണിത്. ഒരുപക്ഷേ ഈ വിഷയത്തില്‍ ഒരു ആഗോള ഉച്ചകോടി സംഘടിപ്പിക്കാം. വരും കാലങ്ങളില്‍ ആയുര്‍വേദത്തെയും ഭക്ഷണത്തെയും കുറിച്ച് ചിന്തിക്കണം. ആയുര്‍വേദവുമായി ബന്ധപ്പെട്ട ഭക്ഷ്യവസ്തുക്കളും ആരോഗ്യത്തെ കൂടുതല്‍ മെച്ചപ്പെടുത്തുന്ന ഭക്ഷ്യവസ്തുക്കളും. കുറച്ചുനാള്‍ മുമ്പ് ഐക്യരാഷ്ട്രസഭ 2023 നെ ധാന്യങ്ങളുടെ അന്താരാഷ്ട്ര വര്‍ഷമായി പ്രഖ്യാപിച്ചുവെന്ന് നിങ്ങളില്‍ പലര്‍ക്കും അറിയാമായിരിക്കും. ധാന്യങ്ങള്‍കൊണ്ടുള്ള പ്രയോജനത്തെക്കുറിച്ച് നമുക്ക് അവബോധം പകരാം.
സുഹൃത്തുക്കളെ,
മഹാത്മാഗാന്ധിയുടെ ഉദ്ധരണിയോടെ ഞാന്‍ അവസാനിപ്പിക്കാം. ഞാന്‍ ഉദ്ധരിക്കുന്നു: 'ആയുര്‍വേദത്തിനു ഞാന്‍ വളരെയധികം പ്രാധാന്യം കല്‍പിക്കുന്നു. ആയിരക്കണക്കിന് ഗ്രാമങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകളുടെ ആരോഗ്യം ഉറപ്പാക്കുന്ന ഇന്ത്യയിലെ പുരാതന ശാസ്ത്രങ്ങളിലൊന്നാണിത്. ആയുര്‍വേദ തത്വങ്ങള്‍ക്കനുസൃതമായി ജീവിതം നയിക്കാന്‍ ഞാന്‍ ഓരോ പൗരനെയും ഉപദേശിക്കുന്നു. ഫാര്‍മസി, ഡിസ്‌പെന്‍സറി, വൈദ്യരാജ് എന്നിവയ്ക്കെല്ലാം ആയുര്‍വേദത്തിന് സാധ്യമായ ഏറ്റവും മികച്ച സേവനം നല്‍കാന്‍ പ്രാപ്തമാകുന്നതിന് എന്റെ അനുഗ്രഹമുണ്ട്.' മഹാത്മാഗാന്ധി ഇത് നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ വികാരം ഇപ്പോള്‍ പോലും ആപേക്ഷികമാണ്. ആയുര്‍വേദത്തിലെ നമ്മുടെ നേട്ടങ്ങള്‍ മെച്ചപ്പെടുത്താം. ലോകത്തെ നമ്മുടെ ദേശത്തേക്ക് എത്തിക്കുന്ന ഒരു ചാലകശക്തിയായി ആയുര്‍വേദം ഉണ്ടാകട്ടെ. ഇത് നമ്മുടെ യുവാക്കള്‍ക്ക് അഭിവൃദ്ധി സൃഷ്ടിക്കട്ടെ. ഈ സമ്മേളനത്തിന് എല്ലാ വിജയങ്ങളും നേരുന്നു. പങ്കെടുത്ത എല്ലാവര്‍ക്കും എന്റെ ആശംസകള്‍.
നന്ദി.
വളരെ നന്ദി.