ഓക്സിജന്റെ ലഭ്യതയും ലഭ്യതയും വർദ്ധിപ്പിക്കുന്നതിനുള്ള നൂതന മാർഗങ്ങൾ ആരായുന്നതിനുള്ള തന്റെ നിർദ്ദേശത്തിന് അനുസൃതമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് വാതക ഓക്സിജന്റെ ഉപയോഗം അവലോകനം ചെയ്യുന്നതിനുള്ള യോഗത്തിൽ അധ്യക്ഷത വഹിച്ചു.
സ്റ്റീൽ പ്ലാന്റുകൾ, പെട്രോകെമിക്കൽ യൂണിറ്റുകളുള്ള റിഫൈനറികൾ, സമ്പുഷ്‌ടമായ ജ്വലന പ്രക്രിയ ഉപയോഗിക്കുന്ന വ്യവസായങ്ങൾ, പവർ പ്ലാന്റുകൾ തുടങ്ങിയ നിരവധി വ്യവസായങ്ങൾക്ക് ഓക്സിജൻ പ്ലാന്റുകൾ ഉണ്ട്. മെഡിക്കൽ ഉപയോഗത്തിനായി ഈ ഓക്സിജൻ വിനിയോഗിക്കാം.
ആവശ്യമായ ശുദ്ധ വാതക ഓക്സിജൻ ഉത്പാദിപ്പിക്കുന്ന വ്യാവസായിക യൂണിറ്റുകൾ കണ്ടെത്തി നഗരങ്ങൾ / ഇടതൂർന്ന പ്രദേശങ്ങൾ / ഡിമാൻഡ് സെന്ററുകൾ എന്നിവയോട് അടുത്തുള്ളവയെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുക, ആ ഉറവിടത്തിനടുത്ത് ഓക്സിജൻ ഉള്ള കിടക്കകളുള്ള താൽക്കാലിക കോവിഡ് കെയർ സെന്ററുകൾ സ്ഥാപിക്കുക എന്നതാണ് തന്ത്രം. അത്തരം അഞ്ചു് സൗകര്യങ്ങൾക്കായി ഒരു പൈലറ്റ് ഇതിനകം ആരംഭിച്ചിരുന്നു, ഇതിൽ നല്ല പുരോഗതി ഉണ്ട്. കേന്ദ്ര, സംസ്ഥാന ഗവണ്മെന്റുകളുടെ പ്ലാന്റുകളുടെ പ്രവർത്തനവും ഏകോപനവും നടത്തുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ അല്ലെങ്കിൽ സ്വകാര്യ വ്യവസായങ്ങൾ വഴിയാണ് ഇത് നടപ്പാക്കുന്നത്.
അത്തരം പ്ലാന്റുകൾക്ക് സമീപം താൽക്കാലിക ആശുപത്രികൾ സ്ഥാപിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ പതിനായിരത്തോളം ഓക്സിജൻ കിടക്കകൾ ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പകർച്ചവ്യാധിയെ നേരിടാൻ ഓക്സിജൻ കിടക്കകളുമായി ഇത്തരം കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാന ഗവണ്മെന്റുകളെ പ്രോത്സാഹിപ്പിക്കുന്നു.
പിഎസ്‌എ പ്ലാന്റുകൾ സ്ഥാപിക്കുന്നതിലെ പുരോഗതിയും പ്രധാനമന്ത്രി അവലോകനം ചെയ്തു. പിഎം കെയേഴ്സ്, പൊതുമേഖലാ സ്ഥാപനങ്ങൾ, മറ്റുള്ളവരുടെ സംഭാവന എന്നിവയിലൂടെ 1500 ഓളം പിഎസ്‌എ പ്ലാന്റുകൾ ആരംഭിക്കുന്നതായി അദ്ദേഹത്തെ അറിയിച്ചു. ഈ പ്ലാന്റുകൾ വേഗത്തിൽ പൂർത്തീകരിക്കുന്നത് ഉറപ്പാക്കാൻപ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.
.
പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, റോഡ് ഗതാഗത, ദേശീയപാത സെക്രട്ടറി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.