സുഹൃത്തുക്കളെ,
കൊറോണാ പ്രതിസന്ധിയെക്കുറിച്ച് നമ്മള്‍ ചര്‍ച്ച ചെയ്യുന്ന ഇന്നത്തെ ദിവസം രാജ്യത്തിന്റെ ആരോഗ്യചരിത്രത്തിലെ ഒരു സുപ്രധാനദിനമാണെന്നത് ആകസ്മികമാണ്.
രണ്ടുവര്‍ഷം മുമ്പ് ഈ ദിവസമാണ് ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യയോജനയ്ക്ക് സമാരംഭം കുറിച്ചത്.
ഈ രണ്ടുവര്‍ഷത്തിനുള്ളില്‍ 1.25 കോടി പാവപ്പെട്ട രോഗികള്‍ക്ക് ഈ പദ്ധതിക്ക് കീഴില്‍ സൗജന്യ ചികിത്സ ലഭിച്ചു. എല്ലാ ഡോക്ടര്‍മാരെയും മെഡിക്കല്‍ സ്റ്റാഫുകളെയും പ്രത്യേകിച്ച് ആയുഷ്മാന്‍ ഭാരത് യോജനയിലൂടെ പാവങ്ങളെ സേവിക്കുന്നവരെ പ്രചോദിപ്പിക്കാനാണ് ഞാന്‍ ഈ അവസരം ഉപയോഗിക്കുന്നത്.
സുഹൃത്തുക്കളെ,
ഇന്നത്തെ നമ്മുടെ ചര്‍ച്ചയില്‍ നിരവധി വിഷയങ്ങള്‍ ഉയര്‍ന്നുവന്നു; അവയെല്ലാം ഭാവി തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുന്നതിന് നമ്മെ സഹായിക്കും.
ഇന്ത്യയില്‍ രോഗബാധയുള്ളവരുടെ എണ്ണം സ്ഥായിയായി വര്‍ദ്ധിച്ചുവരുന്നുവെന്നത് സത്യമാണ്. എന്നാല്‍ ഇന്ന് നമ്മള്‍ പത്തുലക്ഷത്തിലധികം പരിശോധനകള്‍ നടത്തുന്നുണ്ട്, രോഗവിമുക്തരാകുന്നവരുടെ എണ്ണവും ദ്രുതഗതിയില്‍ വര്‍ദ്ധിക്കുകയാണ്.
മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പല സംസ്ഥാനങ്ങളും സംസ്ഥാനങ്ങളിലെ പ്രാദേശികതലങ്ങളിലും സാക്ഷ്യം വഹിച്ചിക്കുന്നുണ്ട്.
ഈ അനുഭവങ്ങള്‍ നമ്മള്‍ പ്രോത്സാഹിപ്പിക്കണം.
സുഹൃത്തുക്കളെ,
കൊറോണാ ചികിത്സയ്ക്കായി കഴിഞ്ഞ കുറച്ചുമാസങ്ങളായി നമ്മള്‍ വികസിപ്പിച്ച സൗകര്യങ്ങളാണ് കൊറോണയ്ക്ക് എതിരെയുള്ള പോരാട്ടത്തിന് നമ്മെ വലിയതോതില്‍ സഹായിക്കുന്നത്.
ഒരുവശത്ത് കൊറോണയുമായി ബന്ധപ്പെട്ട പശ്ചാത്തലസൗകര്യങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമ്പോള്‍ പിന്തുടരുന്നതിനും കണ്ടെത്തുന്നതിനും (ട്രാക്കിംഗ് ആന്റ് ട്രെയിസിംഗ്)മുള്ള ശൃംഖല കൂടുതല്‍ മെച്ചപ്പെടുത്തുകയും മികച്ച പരിശീലനം ഉറപ്പുവരുത്തുകയും വേണം. കൊറോണയ്ക്ക് വേണ്ടിയുള്ള പശ്ചാത്തലസൗകര്യങ്ങള്‍ക്കായി സംസ്ഥാന ദുരന്തപ്രതിരോധ നിധി (എസ്.ഡി.ആര്‍.എഫ്) ഉപയോഗിക്കുന്നതിനുള്ള സുപ്രധാനമായ ഒരു തീരുമാനം ഇന്ന് എടുത്തിട്ടുണ്ട്.
ഇക്കാര്യത്തില്‍ നിരവധി സംസ്ഥാനങ്ങള്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
എസ്.ഡി.ആര്‍.എഫിന്റെ ഉപയോഗം 35%ല്‍ നിന്നും 50%മാക്കി ഉയര്‍ത്തുന്നതിന് ഇപ്പോള്‍ തീരുമാനിച്ചിട്ടുണ്ട്.
ഈ തീരുമാനം കൊറോണയ്ക്ക് എതിരായ പോരാട്ടത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സമ്പത്ത് ലഭ്യമാക്കും.
നിങ്ങളോട് മറ്റൊരു പ്രധാനകാര്യവും കൂടി പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.
കൊറോണയെ തടയുന്നതിനായി ഒന്ന് രണ്ടുദിവസത്തെ പ്രാദേശിക അടച്ചിടല്‍ ഫലവത്താകുമോയെന്ന് എല്ലാ സംസ്ഥാനങ്ങളും വിശകലനം നടത്തണം. ഇതുമൂലം നിങ്ങള്‍ക്ക് നിങ്ങളുടെ സംസ്ഥാനങ്ങളില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് പ്രശ്‌നങ്ങള്‍ അഭിമുഖികരിക്കേണ്ടിവരില്ലല്ലോ? എല്ലാ സംസ്ഥാനങ്ങളും ഇതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കണമെന്നതാണ് എന്റെ അഭ്യര്‍ത്ഥന.
സുഹൃത്തുക്കളെ,
കാര്യക്ഷമമായ പരിശോധന, കണ്ടെത്തല്‍, ചികിത്സ, നീരീക്ഷണം വ്യക്തമായ സന്ദേശം നല്‍കല്‍ എന്നിവയിലെ ശ്രദ്ധ നമ്മള്‍ വര്‍ദ്ധിപ്പിക്കേണ്ടിയിരിക്കുന്നു. മിക്കവാറുമുള്ള രോഗബാധ ലക്ഷണരഹിതമായതുകൊണ്ട് അത് അഭ്യൂഹങ്ങള്‍ പരത്തും. അതുകൊണ്ട് വ്യക്തമായ സന്ദേശം നല്‍കേണ്ടത് അനിവാര്യമാണ്. പരിശോധന തെറ്റാണോയെന്ന സംശയം സാധാരണക്കാരില്‍ പടര്‍ന്നുകയറും. അത് മാത്രമല്ല, രോഗബാധയുടെ ഗൗരവത്തെ കുറച്ചുകണ്ടുകൊണ്ട് തെറ്റുകര്‍ വരുത്തുന്നതിനുള്ള പ്രവണത ജനങ്ങളിലുണ്ടാകും.
രോഗബാധയെ തടയുന്നതിന് മുഖാവരണം വളരെ സുപ്രധാനമായ പങ്ക് വഹിക്കുന്നതിനായി നിരവധി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്്. മുഖാവരണത്തിന്റെ ശീലം വികസിപ്പിച്ചെടുക്കുകയെന്നത് വലിയ ബുദ്ധിമുട്ടുള്ളതാണ്, എന്നാല്‍ അത് നമ്മുടെ നിത്യജിവിതത്തിന്റെ ഏറ്റവും അനിവാര്യമായ ഭാഗമാക്കിയില്ലെങ്കില്‍ നമുക്ക് അര്‍ത്ഥപൂര്‍ണ്ണമായ ഒരു ഫലം ലഭിക്കില്ല.
സുഹൃത്തുക്കളെ,
അനുഭവങ്ങളില്‍ നിന്ന് കാണാന്‍ കഴിഞ്ഞ മൂന്നാമത്തെ കാര്യം എന്തെന്നാല്‍, ഒരു സംസ്ഥാനത്തുനിന്നും മറ്റൊരുസംസ്ഥാനത്തേയ്ക്കുള്ള സേവനങ്ങളുടെയും ചരക്കുകളുടെയും സഞ്ചാരം തടസപ്പെടുന്നത് അനാവശ്യമായ ദുരിതം സാധാരണ പൗരന്മാരിലുണ്ടാക്കും.
അത് സാധാരണ ജീവിതത്തെയൂം ഉപജീവനത്തെയൂം ബാധിക്കും.
ഉദാഹരണത്തിന്, ചില സംസ്ഥാനങ്ങള്‍ ഓക്‌സിജന്‍ വിതരണത്തിനായി സംഭരിക്കുന്നതിന് അടുത്തിടെ ചില ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിച്ചു.
ജീവന്‍രക്ഷാ ഓക്‌സിജന്റെ തടസരഹിതമായ വിതരണത്തിനുള്ള എല്ലാ അനിവാര്യമായ നടപടികളും നമ്മള്‍ ഉറപ്പാക്കണം.
ബുദ്ധിമുട്ടേറിയ കാലത്തുപോലൂം ലോകത്തിനാകെ അങ്ങോളമിങ്ങോളം ജീവന്‍രക്ഷാ മരുന്നുകളുടെ വിതരണം ഇന്ത്യ ഉറപ്പാക്കി. രാജ്യത്ത് അങ്ങോളമിങ്ങോളം മരുന്നുകളുടെ സുഗമമായ വിതരണം നമ്മള്‍ ഉറപ്പാക്കണം.
സുഹൃത്തുക്കളെ,
ഈ കൊറോണാ കാലത്ത് രാജ്യം പ്രകടിപ്പിച്ച സഹകരണം സംയമനത്തോടെയും അനുകമ്പയോടെയും സംഭാഷണങ്ങളിലൂടെയും നമുക്ക് തുടരേണ്ടതുണ്ട്.
രോഗത്തിനെതിരായ പോരാട്ടത്തിനൊപ്പം ഇപ്പോള്‍ സാമ്പത്തികരംഗത്തും നമ്മള്‍ പൂര്‍ണ്ണ ശക്തിയോടെ മുന്നോട്ടുപോകുകയാണ്.
നമ്മുടെ സംയുക്ത പരിശ്രമം ഒരു വിജയമാകട്ടെ എന്ന ആഗ്രഹത്തോടെ, നിങ്ങള്‍ക്കെല്ലാം വളരെയധികം നന്ദി.