ജില്ലാ തലത്തിൽ മതിയായ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക: പ്രധാനമന്ത്രി
ദൗത്യ രൂപത്തിൽ കൗമാരക്കാർക്കുള്ള വാക്സിൻ ഡ്രൈവ് ത്വരിതപ്പെടുത്തുക: പ്രധാനമന്ത്രി
വൈറസ് തുടർച്ചയായി പരിണമിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, പരിശോധന, വാക്സിനുകൾ, ജീനോം സീക്വൻസിങ് ഉൾപ്പെടെയുള്ള ഫാർമക്കോളജിക്കൽ ഇടപെടലുകൾ എന്നിവയിൽ തുടർച്ചയായ ശാസ്ത്രീയ ഗവേഷണം ആവശ്യമാണ്: പ്രധാനമന്ത്രി
വിദൂര, ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾക്ക് ആരോഗ്യ സംബന്ധിയായ മാർഗ്ഗനിർദ്ദേശങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ, കോവിഡ് ഇതര ആരോഗ്യ സേവനങ്ങളുടെ തുടർച്ചയും ടെലിമെഡിസിനും പ്രയോജനപ്പെടുത്തുക: പ്രധാനമന്ത്രി
സംസ്ഥാന-സവിശേഷ സാഹചര്യങ്ങളും മികച്ച സമ്പ്രദായങ്ങളും പൊതുജനാരോഗ്യ പ്രതികരണവും ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുമായി യോഗം വിളിക്കും: പ്രധാനമന്ത്രി
തുടരുന്ന അഹുജന പ്രസ്ഥാനം , കോവിഡ്-19 നെതിരായ നമ്മുടെ പോരാട്ടത്തിൽ നിർണായകമായ കോവിഡ് ഉചിതമായ പെരുമാറ്റത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു: പ്രധാനമന്ത്രി

രാജ്യത്തെ കോവിഡ്-19 പകർച്ചവ്യാധി സാഹചര്യം, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളുടെയും ലോജിസ്റ്റിക്സിന്റെയും നിലവിലുള്ള തയ്യാറെടുപ്പ്, രാജ്യത്തെ വാക്സിനേഷൻ കാമ്പയിന്റെ സ്ഥിതി, പുതിയ കോവിഡ്-19 വേരിയന്റായ ഒമൈക്രോണിന്റെ ആവിർഭാവം എന്നിവ വിലയിരുത്തുന്നതിനും രാജ്യത്തെ പൊതുജനാരോഗ്യ പ്രത്യാഘാതങ്ങളും ചർച്ച ചെയ്യാനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ  ഞായറാഴ്ച  ഒരു ഉന്നതതല യോഗം  ചേർന്നു. 

നിലവിൽ ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ വർദ്ധന  എടുത്തുകാണിക്കുന്ന വിശദമായ അവതരണം ആരോഗ്യ സെക്രട്ടറി  നൽകി. കേസുകളുടെ കുതിച്ചുചാട്ടവും ഉയർന്ന പോസിറ്റീവിറ്റി റിപ്പോർട്ട് ചെയ്യപ്പെടുന്നതും അടിസ്ഥാനമാക്കി, ആശങ്കാജനകമായ വിവിധ സംസ്ഥാനങ്ങളെയും ജില്ലകളെയും ഉയർത്തിക്കാട്ടുന്ന രാജ്യത്തെ  കോവിഡ് -19 ന്റെ സ്ഥിതിയെ തുടർന്നാണിത്. കൂടാതെ, വരാനിരിക്കുന്ന വെല്ലുവിളി കൈകാര്യം ചെയ്യാൻ സംസ്ഥാനങ്ങളെ പിന്തുണയ്ക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ എടുത്തിട്ടുള്ള വിവിധ ശ്രമങ്ങൾ എടുത്തുകാണിച്ചു.  കേസുകളുടെ  വർധന സംബന്ധിച്ച  വിവിധ പ്രവചന സാധ്യതകളും  അവതരിപ്പിച്ചു.

എമർജൻസി കോവിഡ് റെസ്‌പോൺസ് പാക്കേജിന് (ECRP-II) കീഴിൽ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ, ടെസ്റ്റിംഗ് കപ്പാസിറ്റി, ഓക്‌സിജൻ, ഐസിയു കിടക്കകളുടെ ലഭ്യത, കൊവിഡ് അവശ്യ മരുന്നുകളുടെ ബഫർ സ്റ്റോക്ക് എന്നിവ നവീകരിക്കുന്നതിനുള്ള സംസ്ഥാനങ്ങൾക്കുള്ള പിന്തുണ തുടങ്ങിയവയും അവതരിപ്പിച്ചു. ജില്ലാ തലത്തിൽ മതിയായ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളുമായി ഏകോപനം നിലനിർത്താൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

15-18 വയസ് പ്രായമുള്ള 31% കൗമാരക്കാർക്ക്  ഇതുവരെ 7 ദിവസത്തിനുള്ളിൽ  ആദ്യ  ഡോസ് നൽകി, വാക്സിനേഷൻ പ്രചരണത്തിനുള്ള  ഇന്ത്യയുടെ സ്ഥിരമായ ശ്രമങ്ങളിലേയ്ക്കും  അവതരണം വെളിച്ചം വീശി . പ്രധാനമന്ത്രി ഈ നേട്ടം ചൂണ്ടിക്കാട്ടുകയും   കൗമാരക്കാർക്കുള്ള വാക്സിൻ യജ്ഞം ദൗത്യ രൂപത്തിൽ  കൂടുതൽ ത്വരിതപ്പെടുത്താൻ അഭ്യർത്ഥിക്കുകയും ചെയ്തു.

വിശദമായ ചർച്ചയ്ക്ക് ശേഷം, ഉയർന്ന കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ക്ലസ്റ്ററുകളിൽ തീവ്രമായ നിയന്ത്രണവും സജീവ നിരീക്ഷണവും തുടരണമെന്നും നിലവിൽ ഉയർന്ന കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങൾക്ക് ആവശ്യമായ സാങ്കേതിക പിന്തുണ നൽകണമെന്നും  പ്രധാനമന്ത്രി നിർദ്ദേശിച്ചു. വ്യാപനം നിയന്ത്രിക്കുന്നതിന് മാസ്കുകളുടെ ഫലപ്രദമായ ഉപയോഗവും ശാരീരിക അകലം പാലിക്കൽ നടപടികളും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു. നേരിയ/ലക്ഷണങ്ങളില്ലാത്ത കേസുകളിൽ ഹോം ഐസൊലേഷൻ ഫലപ്രദമായി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും സമൂഹത്തിൽ വസ്തുതാപരമായ വിവരങ്ങൾ പ്രചരിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും  പ്രധാനമന്ത്രി  ഉദ്ബോധിപ്പിച്ചു.
സംസ്ഥാനിങ്ങളിലെ  നിർദ്ദിഷ്‌ട സാഹചര്യങ്ങളും മികച്ച രീതികളും പൊതുജനാരോഗ്യ പ്രതികരണവും ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുമായി ഒരു യോഗം വിളിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

നിലവിൽ കൊവിഡ് കേസുകൾ കൈകാര്യം ചെയ്യുമ്പോൾ കൊവിഡ് ഇതര ആരോഗ്യ സേവനങ്ങളുടെ തുടർച്ച ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു. വിദൂര, ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾക്ക് ആരോഗ്യ സംബന്ധിയായ മാർഗനിർദേശങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ ടെലിമെഡിസിൻ പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ഇതുവരെ കോവിഡ്-19 കൈകാര്യം ചെയ്യുന്നതിൽ ആരോഗ്യ പ്രവർത്തകർ നൽകിയ നിരന്തര സേവനങ്ങൾക്ക് നന്ദി അറിയിക്കുന്നതോടൊപ്പം, ആരോഗ്യ പ്രവർത്തകർക്കും മുൻനിര പ്രവർത്തകർക്കും മുൻകരുതൽ ഡോസിലൂടെയുള്ള വാക്സിനേഷൻ കവറേജ് ദൗത്യ രൂപത്തിൽ  ഏറ്റെടുക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

വൈറസ് തുടർച്ചയായി പരിണമിച്ച് കൊണ്ടിരിക്കുന്നതിനാൽ പരിശോധന, വാക്സിനുകൾ, ജീനോം സീക്വൻസിങ് ഉൾപ്പെടെയുള്ള ഫാർമക്കോളജിക്കൽ ഇടപെടലുകൾ എന്നിവയിൽ തുടർച്ചയായ ശാസ്ത്രീയ ഗവേഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.

യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷാ, ആരോഗ്യ കുടുംബക്ഷേമ മന്ത്രി  ഡോ. മൻസുഖ് മാണ്ഡവ്യ, ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി  ശ്രീമതി. ഭാരതി പ്രവീൺ പവാർ, നിതി ആയോഗ് അംഗം (ആരോഗ്യം)  ഡോ. വി കെ പോൾ, കാബിനറ്റ് സെക്രട്ടറി ശ്രീ. രാജീവ് ഗൗബ, ആഭ്യന്തര സെക്രട്ടറി ശ്രീ. എ.കെ. ഭല്ല,  ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറി  ശ്രീ. രാജേഷ് ഭൂഷൺ, ബയോടെക്‌നോളജി സെക്രട്ടറി രാജേഷ് ഗോഖലെ,    ഐസിഎംആർ ഡിജി ഡോ. ബൽറാം ഭാർഗവ,  എൻഎച്ച്എ സിഇഒ ശ്രീ. ആർ.എസ്. ശർമ്മ  , സിവിൽ ഏവിയേഷൻ, വിദേശകാര്യ സെക്രെട്ടറിമാർ , എൻഡിഎംഎ അംഗം  എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi