മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിനെക്കുറിച്ച് ഇന്ത്യയിലെ ജാപ്പനീസ് എംബസി ട്വീറ്റ് ചെയ്തു. 'മൻ കി ബാത്ത്: എ സോഷ്യൽ റെവല്യൂഷൻ ഓൺ റേഡിയോ' എന്ന പുസ്തകത്തിന്റെ മുഖവുരയിൽ അന്തരിച്ച ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ സന്ദേശം എംബസി അനുസ്മരിച്ചു.
ഏഷ്യൻ രാജ്യങ്ങളിൽ മഹാഭാരതവും രാമായണവും അവതരിപ്പിക്കുന്ന ജാപ്പനീസ് കലാകാരന്മാരെ ഉദ്ധരിച്ച് പ്രധാനമന്ത്രി മോദി ഇന്ത്യ-ജപ്പാൻ സാംസ്കാരിക ബന്ധത്തെ പ്രശംസിച്ച മൻ കി ബാത്തിന്റെ 89-ാം എപ്പിസോഡും എംബസി അനുസ്മരിച്ചു.
ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"ദയയുള്ള വാക്കുകൾക്കും എന്റെ സുഹൃത്ത്, അന്തരിച്ച ഷിൻസോ ആബെയെ ഓർത്തതിനും നന്ദി."
Thank you for the kind words and for also remembering my friend, late Mr. Shinzo Abe. #MannKiBaat https://t.co/qmf4hNvfVv
— Narendra Modi (@narendramodi) May 3, 2023