രാജ്യം ഇന്ന് 'വിഭജൻ വിഭിഷിക സ്മൃതി ദിവസ്' ആചരിക്കുമ്പോൾ, രാജ്യവിഭജനത്തിൽ ജീവൻ നഷ്ടപ്പെട്ട ഇരകളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു. ശ്രീ മോദി അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും സ്വന്തം വീടുകളിൽ നിന്ന് പിഴുതെറിയപ്പെട്ടവരുടെ പോരാട്ടങ്ങളെ അനുസ്മരിക്കുകയും ചെയ്തു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
“രാജ്യ വിഭജനത്തിൽ ജീവൻ ബലിയർപ്പിച്ച ഇന്ത്യക്കാരെ ആദരവോടെ സ്മരിക്കാനുള്ള അവസരമാണ് വിഭജന വിഭിഷിക അനുസ്മരണ ദിനം. ഇതോടൊപ്പം, കുടിയിറക്കലിന്റെ ആഘാതം ഏറ്റുവാങ്ങാൻ നിർബന്ധിതരായവരുടെ കഷ്ടപ്പാടുകളും പോരാട്ടങ്ങളും ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. അത്തരത്തിലുള്ള എല്ലാവരെയും ഞാൻ നമിക്കുന്നു."
विभाजन विभीषिका स्मृति दिवस उन भारतवासियों को श्रद्धापूर्वक स्मरण करने का अवसर है, जिनका जीवन देश के बंटवारे की बलि चढ़ गया। इसके साथ ही यह दिन उन लोगों के कष्ट और संघर्ष की भी याद दिलाता है, जिन्हें विस्थापन का दंश झेलने को मजबूर होना पड़ा। ऐसे सभी लोगों को मेरा शत-शत नमन।
— Narendra Modi (@narendramodi) August 14, 2023