പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാതന്ത്ര്യ സമര സേനാനി ശ്യാംജി കൃഷ്ണ വർമ്മയ്ക്ക് അദ്ദേഹത്തിന്റെ പുണ്യ തിഥിയിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു.
നമ്മുടെ സ്വാതന്ത്ര്യ സമരത്തിന് ശ്യാംജി കൃഷ്ണ വർമ്മ നൽകിയ മഹത്തായ സംഭാവനയിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ആ മഹാനായ സ്വാതന്ത്ര്യ സമര സേനാനിയുടെ ചിതാഭസ്മം 2003ൽ ജനീവയിൽ നിന്ന് തിരികെ കൊണ്ടുവന്നതും അദ്ദേഹം അനുസ്മരിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"ധീരനായ ശ്യാംജി കൃഷ്ണ വർമ്മയെ അദ്ദേഹത്തിന്റെ പുണ്യ തിഥിയിൽ സ്മരിക്കുന്നു. നമ്മുടെ സ്വാതന്ത്ര്യ സമരത്തിന് അദ്ദേഹം നൽകിയ മഹത്തായ സംഭാവനകളിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു. 2003-ൽ ജനീവയിൽ നിന്ന് അദ്ദേഹത്തിന്റെ ചിതാഭസ്മം തിരികെ കൊണ്ടുവരാൻ സാധിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും സവിശേഷമായ നിമിഷങ്ങളിൽ ഒന്നായി നിലനിൽക്കും."
Remembering the courageous Shyamji Krishna Varma on his Punya Tithi. Every Indian is proud of his monumental contribution to our freedom struggle. To be able to bring back his ashes from Geneva in 2003 will remain among the most special moments of my life. pic.twitter.com/RzBr41aIa1
— Narendra Modi (@narendramodi) March 30, 2022