19,500 കോടിയിലേറെ രൂപ 9.75 കോടി ഗുണഭോക്തൃ കര്‍ഷക കുടുംബങ്ങളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറി
രാജ്യം സ്വാതന്ത്ര്യം നേടി 100 വര്‍ഷം പൂര്‍ത്തിയാകുന്ന 2047 -ല്‍ ഇന്ത്യയുടെ അവസ്ഥ നിര്‍ണയിക്കുന്നതില്‍ നമ്മുടെ കൃഷിക്കും കര്‍ഷകര്‍ക്കും വലിയ പങ്കുണ്ട്: പ്രധാനമന്ത്രി
താങ്ങുവിലയില്‍ കര്‍ഷകരില്‍ നിന്നുള്ള ഏറ്റവും വലിയ വാങ്ങല്‍, 1,70,000 കോടി രൂപ നേരിട്ട് നെല്‍കര്‍ഷകരുടെ അക്കൗണ്ടുകളില്‍ എത്തിയിട്ടുണ്ട്. ഗോതമ്പ് കര്‍ഷകര്‍ക്ക് 85,000 കോടിയും: പ്രധാനമന്ത്രി
കഴിഞ്ഞ 50 വര്‍ഷത്തെ പയര്‍വര്‍ഗ്ഗങ്ങളുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചതിന് കര്‍ഷകര്‍ക്ക് നന്ദി
ദേശീയ ഭക്ഷ്യ ദൗത്യത്തിലൂടെ , ഭക്ഷ്യ എണ്ണയില്‍ സ്വാശ്രയത്വത്തിന് രാജ്യം പ്രതിജ്ഞയെടുത്തു, പാചക എണ്ണ യ്ക്കായി 11,000 കോടിയിലധികം രൂപ നിക്ഷേപിക്കും: പ്രധാനമന്ത്രി
കാര്‍ഷിക കയറ്റുമതിയുടെ കാര്യത്തില്‍ ഇന്ത്യ ആദ്യമായി ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ എത്തി: പ്രധാനമന്ത്രി
രാജ്യത്തെ കാര്‍ഷിക നയങ്ങളില്‍ ചെറുകിട കര്‍ഷകര്‍ക്ക് ഇപ്പോള്‍ ഏറ്റവുംവലിയ മുന്‍ഗണന നല്‍കുന്നു: പ്രധാനമന്ത്രി

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ (പിഎം-കിസാന്‍) കീഴിലുള്ള സാമ്പത്തിക ആനുകൂല്യത്തിന്റെ അടുത്ത ഗഡു വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി അനുവദിച്ചു. പരിപാടിയില്‍ പ്രധാനമന്ത്രി കര്‍ഷക ഗുണഭോക്താക്കളുമായി സംവദിക്കുകയും ചെയ്തു. ഇത് 9.75 കോടിയിലധികം ഗുണഭോക്തൃ കര്‍ഷക കുടുംബങ്ങള്‍ക്ക് 19,500കോടിയിലേറെ രൂപയുടെ കൈമാറ്റം സാദ്ധ്യമാക്കി. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ (പിഎം-കിസാന്‍) കീഴിലുള്ള സാമ്പത്തിക ആനുകൂല്യത്തിന്റെ 9-ാമത്തെ ഗഡുവാണിത്.

സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി വിതയുടെ കാലത്തെക്കുറിച്ച് സംസാരിക്കുകയും ഇന്ന് ലഭിച്ച തുക കര്‍ഷകരെ സഹായിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. 1 ലക്ഷം കോടി രൂപയുടെയുള്ള കിസാന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് പദ്ധതിയും ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാക്കുകയാണെന്നും അദ്ദേഹം പരാമര്‍ശിച്ചു. മിഷന്‍ ഹണി-ബീ, ജമ്മു കശ്മീരില്‍ നിന്നുള്ള കുങ്കുമം നാഫെഡ് ഷോപ്പുകളില്‍ തുടങ്ങിയ സംരംഭങ്ങളെ പ്രധാനമന്ത്രി സ്പര്‍ശിക്കുകയും ചെയ്തു. തേന്‍ ദൗത്യം 700 ആയിരം കോടിയുടെ തേന്‍ കയറ്റുമതിയിലേക്ക് നയിച്ചു, ഇത് കര്‍ഷകര്‍ക്ക് അധിക വരുമാനമുണ്ടാക്കി.

അഭിമാനത്തിനുള്ള ഒരു അവസരമെന്നതിനു പുറമെ, പുതിയ പ്രതിജ്ഞകള്‍ക്കുള്ള അവസരം കൂടിയാണെന്ന് വരാനിരിക്കുന്ന 75 -ാമത് സ്വാതന്ത്ര്യദിനത്തെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. വരുന്ന 25 വര്‍ഷങ്ങളില്‍ ഇന്ത്യയെ എവിടെയാണ് കാണേണ്ടതെന്ന് നമ്മള്‍ തീരുമാനിക്കുന്നതിന് ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യം സ്വാതന്ത്ര്യം നേടി 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന 2047 -ല്‍ ഇന്ത്യയുടെ അവസ്ഥ നിര്‍ണയിക്കുന്നതില്‍ നമ്മുടെ കൃഷിക്കും കര്‍ഷകര്‍ക്കും വലിയ പങ്കുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പുതിയ വെല്ലുവിളികള്‍ നേരിടാനും പുതിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും ഇന്ത്യയുടെ കാര്‍ഷിക മേഖലയ്ക്ക് ദിശാബോധം നല്‍കേണ്ട സമയമാണിത്. മാറുന്ന കാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഇന്ത്യന്‍ കാര്‍ഷിക മേഖലയില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മഹാവ്യാധിയുടെ ഈ സമയത്ത് റെക്കോര്‍ഡ് ഉല്‍പ്പാദനം നടത്തിയതിന് അദ്ദേഹം കര്‍ഷകരെ പ്രശംസിക്കുകയും പ്രയാസകരമായ കാലഘട്ടത്തില്‍ കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിന് ഗവണ്‍മെന്റ് കൈക്കൊണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. വിത്തുകളുടെയും വളങ്ങളുടെയും തടസ്സങ്ങളില്ലാത്ത വിതരണവും മാര്‍ക്കറ്റുകളിലേക്കുള്ള പ്രവേശനവും ഗവണ്‍മെന്റ് ഉറപ്പാക്കി. യൂറിയ എല്ലായിടത്തും ലഭ്യമായിരുന്നു, അന്താരാഷ്ട  വിപണിയില്‍ ഡി.എ.പിയുടെ വില പല മടങ്ങ് വര്‍ദ്ധിച്ചപ്പോള്‍, ആ ഭാരം കര്‍ഷകര്‍ക്ക് അനുഭവപ്പെടാതിരിക്കാനായി ഗവണ്‍മെന്റ് ഉടന്‍ തന്നെ 12,000 കോടി രൂപ ക്രമീകരിച്ചു.

ഖാരിഫിന്റേയോ റാബിയുടേയോ സീസണ്‍ ആയിക്കോട്ടെ താങ്ങുവിലയില്‍ (എം.എസ്.പി) ഗവണ്‍മെന്റ് ഏറ്റവും വലിയ വാങ്ങലാണ് നടത്തിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതോടെ ഏകദേശം 1,70,000 കോടി രൂപ നെല്‍കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിയിട്ടുണ്ട്. ഗോതമ്പ് കര്‍ഷകരുടെ അക്കൗണ്ടിലേക്ക് 85,000 കോടിയും നേരിട്ട് പോയിട്ടുണ്ട്.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജ്യത്ത് പയര്‍വര്‍ഗ്ഗങ്ങള്‍ക്ക് ക്ഷാമം നേരിട്ടപ്പോള്‍, പയര്‍വര്‍ഗ്ഗങ്ങളുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ താന്‍ കര്‍ഷകരോട് അഭ്യര്‍ത്ഥിച്ച കാര്യം പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. അതിന്റെ ഫലമായി, കഴിഞ്ഞ 6 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് പയര്‍വര്‍ഗ്ഗങ്ങളുടെ ഉല്‍പ്പാദനത്തില്‍ ഏകദേശം 50 ശതമാനം വര്‍ദ്ധനയുണ്ടായതായി അദ്ദേഹം പറഞ്ഞു.

ദേശീയ ഭക്ഷ്യ എണ്ണ മിഷന്‍-ഓയില്‍ പാം (നാഷണല്‍ എഡിബിള്‍ ഓയില്‍ മിഷന്‍-ഓയില്‍ പാം) അതായത് എന്‍.എം.ഇ.ഒ-ഒ.പി യെ ഭക്ഷ്യ എണ്ണയില്‍ സ്വാശ്രയത്വം കൈവരിക്കാനുള്ള പ്രതിജ്ഞയായി പ്രധാനമന്ത്രി ഉയര്‍ത്തികാണിച്ചു. ഇന്ന്, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തെ രാജ്യം സ്മരിക്കുമ്പോള്‍, ഈ ചരിത്രദിനത്തില്‍, ഈ പ്രതിജ്ഞ നമ്മില്‍ പുതിയ ഊര്‍ജ്ജം നിറയ്ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പാചക എണ്ണ പരിസ്ഥിതി വ്യവസ്ഥയില്‍ നാഷണല്‍ എഡിബിള്‍ ഓയില്‍ മിഷന്‍-ഓയില്‍ പാം മിഷന്‍ വഴി 11,000 കോടിയിലധികം രൂപ നിക്ഷേപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗുണമേന്മയുള്ള വിത്തുകള്‍ മുതല്‍ സാങ്കേതികവിദ്യ വരെ എല്ലാ സൗകര്യങ്ങളും കര്‍ഷകര്‍ക്ക് ലഭിക്കുമെന്ന് ഗവണ്‍മെന്റ് ഉറപ്പുവരുത്തും. ഇന്ന്, ആദ്യമായി, കാര്‍ഷിക കയറ്റുമതിയുടെ കാര്യത്തില്‍ ഇന്ത്യ ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഒന്നായി എത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കൊറോണ കാലത്ത് കാര്‍ഷിക കയറ്റുമതിയില്‍ രാജ്യം പുതിയ റെക്കോര്‍ഡുകള്‍ സ്ഥാപിച്ചു. ഇന്ത്യയെ ഇന്ന് ഒരു വലിയ കാര്‍ഷിക കയറ്റുമതി രാജ്യമായി അംഗീകരിക്കപ്പെടുമ്പോള്‍, നമ്മുടെ ഭക്ഷ്യ എണ്ണയുടെ ആവശ്യങ്ങള്‍ക്കായി ഇറക്കുമതിയെ ആശ്രയിക്കുന്നത് ശരിയല്ല.

രാജ്യത്തെ കാര്‍ഷിക നയങ്ങളില്‍ ചെറുകിട കര്‍ഷകര്‍ക്ക് ഇപ്പോള്‍ ഏറ്റവും മുന്തിയ മുന്‍ഗണന നല്‍കുന്നുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ മനോഭാവത്തോടെ, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഈ ചെറുകിട കര്‍ഷകര്‍ക്ക് സൗകര്യവും സുരക്ഷിതത്വവും നല്‍കുന്നതിന് ഗൗരവകരമായ പരിശ്രമങ്ങള്‍ നടന്നിയിട്ടുണ്ട്. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ കീഴില്‍ കര്‍ഷകര്‍ക്ക് ഇതുവരെ ഒരു ലക്ഷത്തി അറുപതിനായിരം കോടി രൂപ നല്‍കിയിട്ടുണ്ട്. ഇതില്‍ ഒരുലക്ഷം കോടഡി ഈ മഹാമാരി സമയത്ത് ചെറുകിട കര്‍ഷകര്‍ക്കാണ് കൈമാറിയത്. ഈ കൊറോണ കാലത്ത് 2 കോടിയിലധികം കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുണ്ട്. അവയില്‍ ഭൂരിഭാഗവും ചെറുകിട കര്‍ഷകര്‍ക്കായിരുന്നു. രാജ്യത്ത് വരുന്ന കാര്‍ഷിക പശ്ചാത്തല സൗകര്യങ്ങളും ബന്ധിപ്പിക്കല്‍ പശ്ചാത്തലസൗകര്യങ്ങളും അത്തരം കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യും. ഭക്ഷ്യ പാര്‍ക്കുകള്‍, കിസാന്‍ റെയിലുകള്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് തുടങ്ങിയ സംരംഭങ്ങള്‍ ചെറുകിട കര്‍ഷകരെ സഹായിക്കും. കഴിഞ്ഞുപോയ ഒരു വര്‍ഷത്തില്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിന് കീഴില്‍ ആറായിരത്തിലധികം പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. ഈ നടപടികള്‍ ചെറുകിട കര്‍ഷകര്‍ക്ക് വിപണിയിലേക്കുള്ള പ്രവേശനവും എഫ്.പി.ഒ(കര്‍ഷക ഉല്‍പ്പാദന സംഘടന)കളിലൂടെയുള്ള വിലപേശല്‍ ശക്തിയും വര്‍ദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

 

 

 

 

 

 

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi