Remembers immense contribution of the ‘Utkal Keshari’
Pays tribute to Odisha’s Contribution to the freedom struggle
History evolved with people, foreign thought process turned the stories of dynasties and palaces into history: PM
History of Odisha represents the historical strength of entire India: PM

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ഉത്‌കൽ കേസരി’  ഡോ. ഹരേകൃഷ്ണ മഹ്താബ് രചിച്ച  ഒഡീഷ ഇതിഹാസിന്റെ ഹിന്ദി  തർജ്ജമ  പ്രധാനമന്ത്രി പ്രകാശനം ചെയ്തു . ഇതുവരെ ഒഡിയയിലും ഇംഗ്ലീഷിലും ലഭ്യമായ ഈ പുസ്തകം  ഹിന്ദിയിലേക്ക് വിവർത്തനം ചെയ്തത്  ശ്രീ ശങ്കർലാൽ പുരോഹിതാണ്
. കേന്ദ്രമന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ, കട്ടക്ക് എംപി ശ്രീ ഭർത്രുഹരി മഹ്താബ്   എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഒന്നര വർഷം മുമ്പ് രാജ്യം ഉത്‌കൽ കേസരി’ ഡോ. ഹരേകൃഷ്ണ മഹ്താബിന്റെ 120-ാം ജന്മവാർഷികം ആഘോഷിച്ചത്  ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ  പ്രസിദ്ധമായ ‘ഒഡീഷ ഇത്തിഹാസിന്റെ’ ഹിന്ദി പതിപ്പ് സമർപ്പിച്ച ശ്രീ മോദി, ഒഡീഷയുടെ വൈവിധ്യവും സമഗ്രവുമായ ചരിത്രം രാജ്യത്തെ ജനങ്ങളിൽ എത്തിച്ചേരേണ്ടത് അതിപ്രധാനമാണെന്ന് പറഞ്ഞു.

സ്വാതന്ത്ര്യസമരത്തിൽ ഡോ. മഹ്താബിന്റെ സംഭാവനയെ പ്രധാനമന്ത്രി അനുസ്മരിക്കുകയും സമൂഹത്തിലെ നവീകരണത്തിനായുള്ള പോരാട്ടത്തെ പ്രശംസിക്കുകയും ചെയ്തു. അടിയന്തരാവസ്ഥയിൽ ഡോ. മഹ്താബ്  താൻ മുഖ്യമന്ത്രിയായ പാർട്ടിയെ എതിർത്ത് ജയിലിൽ പോയി എന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി . “സ്വാതന്ത്ര്യത്തിനും രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കുന്നതിനും വേണ്ടിയാണ് അദ്ദേഹം ജയിലിൽ പോയത്”, പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യൻ ചരിത്ര  കോൺഗ്രസിലുള്ള അദ്ദേഹത്തിന്റെ സംഭാവനകളെയും, ഒഡീഷയുടെ ചരിത്രം ദേശീയ വേദിയിലേക്ക് എത്തിച്ചതിലുള്ള ഡോ. മഹാതാബിന്റെ പ്രധാന പങ്കിനെയും  ഒഡീഷയിൽ  മ്യൂസിയം, ആർക്കൈവുകൾ, പുരാവസ്തു വിഭാഗങ്ങൾ എന്നിവ സാധ്യമാക്കിഎത്തും അദ്ദേഹമായിരുന്നു.

ചരിത്രത്തെക്കുറിച്ച് കൂടുതൽ വിശാലമായ പഠനം നടത്തേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നി  പറഞ്ഞു. . ചരിത്രം ഭൂതകാലത്തിന്റെ പാഠമായി മാത്രമല്ല, ഭാവിയെ പ്രതിഫലിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവ ആഘോഷിക്കുകയും നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം സജീവമാക്കുകയും ചെയ്യുമ്പോൾ രാജ്യം ഇതിൽ  ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സ്വാതന്ത്ര്യസമരത്തിന്റെ പല സുപ്രധാന സംഭവങ്ങളും കഥകളും ശരിയായ രൂപത്തിൽ രാജ്യത്തിന് മുന്നിൽ വരാൻ കഴിയാത്തതിനെ  ശ്രീ മോദി അപലപിച്ചു.  ഇന്ത്യൻ പാരമ്പര്യത്തിൽ ചരിത്രം രാജാക്കന്മാർക്കും കൊട്ടാരങ്ങൾക്കും മാത്രമായി പരിമിതപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് വർഷങ്ങളായി ആളുകൾക്കൊപ്പം ചരിത്രം വികസിച്ചു. രാജവംശങ്ങളുടെയും കൊട്ടാരങ്ങളുടെയും കഥകളെ ചരിത്രമാക്കി മാറ്റിയ വിദേശ ചിന്താ പ്രക്രിയയാണിത്. രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും ഉദാഹരണം നൽകിക്കൊണ്ട് നാം  അത്തരത്തിലുള്ള ആളുകളല്ലെന്നു  പ്രധാനമന്ത്രി പറഞ്ഞു, , ഇവിടെ സാധാരണക്കാരിൽ ഭൂരിഭാഗവും. നമ്മുടെ ജീവിതത്തിൽ സാധാരണക്കാരാണ് ശ്രദ്ധാകേന്ദ്രമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ദി പൈക കലാപം, ഗഞ്ചം കലാപം മുതൽ സമ്പൽപൂർ സമരം വരെ ഒഡീഷയിലെ ഭൂമി ബ്രിട്ടീഷ് ഭരണത്തിനെതിരായ കലാപത്തിന്റെ അഗ്നിശമനത്തിന് പുതിയ ഊർജ്ജം നൽകുമെന്ന് പ്രധാനമന്ത്രി ഊ ന്നിപ്പറഞ്ഞു. നമുക്കെല്ലാവർക്കും പ്രചോദനമേകുന്നതാണ് സമ്പൽപൂർ അൻഡോലനിലെ സുരേന്ദ്ര സായ്. നേതാക്കളായ പണ്ഡിറ്റ് ഗോപബന്ധു, ആചാര്യ ഹരിഹാർ, ഡോ. ഹരേകൃഷ്ണ മഹ്താബ് എന്നിവരുടെ സംഭാവനകളെ പ്രധാനമന്ത്രി അനുസ്മരിച്ചു. രാമദേവി, മാൾട്ടി ദേവി, കോകിലാ ദേവി, റാണി ഭാഗ്യവതി എന്നിവരുടെ സംഭാവനകൾക്ക് ശ്രീ മോദി ആദരാഞ്ജലി അർപ്പിച്ചു. തങ്ങളുടെ ദേശസ്‌നേഹവും വീര്യവും കൊണ്ട് ബ്രിട്ടീഷുകാരെ എപ്പോഴും ബുദ്ധിമുട്ടിക്കുന്ന ആദിവാസി സമൂഹത്തിന്റെ സംഭാവനയും പ്രധാനമന്ത്രി ശ്രദ്ധിച്ചു. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ മഹത്തായ ഗോത്ര നേതാവ് ലക്ഷ്മൺ നായക് ജി പ്രധാനമന്ത്രി അനുസ്മരിച്ചു.

ഒഡീഷയുടെ ചരിത്രം മുഴുവൻ ഇന്ത്യയുടെയും ചരിത്രശക്തിയെ പ്രതിനിധീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചരിത്രത്തിൽ പ്രതിഫലിക്കുന്ന ഈ കരുത്ത് വർത്തമാന, ഭാവി സാധ്യതകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും നമുക്ക് വഴികാട്ടിയായി പ്രവർത്തിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ വികസനത്തെക്കുറിച്ച് പരാമർശിച്ച  പ്രധാനമന്ത്രി, ബിസിനസ്, വ്യവസായ മേഖലകളെ സംബന്ധിച്ചിടത്തോളം ആദ്യത്തെ ആവശ്യം അടിസ്ഥാന സൗകര്യങ്ങളാണെന്ന് പറഞ്ഞു. ഒഡീഷയിൽ ആയിരക്കണക്കിന് കിലോമീറ്റർ ദേശീയപാത, തീരദേശ ഹൈവേകൾ നിർമ്മിക്കുന്നുണ്ടെന്നും ഇത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിന് കാരണമാകുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ 6-7 വർഷങ്ങളിൽ നൂറുകണക്കിന് കിലോമീറ്റർ നീളമുള്ള റെയിൽ പാതകളും സംസ്ഥാനങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾക്ക് ശേഷം വ്യവസായത്തിൽ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഈ ദിശകളിൽ വ്യവസായങ്ങളെയും കമ്പനികളെയും പ്രോത്സാഹിപ്പിക്കുന്നു. സംസ്ഥാനത്തെ എണ്ണ മേഖലയിലെയും ഉരുക്ക് മേഖലയിലെയും വിശാലമായ സാധ്യതകൾ മനസ്സിലാക്കുന്നതിനായി ആയിരക്കണക്കിന് കോടി രൂപ നിക്ഷേപിച്ചു. അതുപോലെ, നീല വിപ്ലവത്തിലൂടെ ഒഡീഷയിലെ മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

നൈപുണ്യമേഖലയിൽ സ്വീകരിക്കുന്ന ശ്രമങ്ങളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. സംസ്ഥാനത്തെ യുവജനങ്ങളുടെ പ്രയോജനത്തിനായി ഐഐടി ഭുവനേശ്വർ, ഐ ഐ എസ് ഇ ആർ ബെർഹാംപൂർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽസ്, ഐ ഐ ടി സംബാൽപൂർ തുടങ്ങിയ സ്ഥാപനങ്ങൾക്ക് അടിത്തറയിട്ടു.

 ഒഡീഷയുടെ ചരിത്രവും അതിന്റെ ഗാംഭീര്യവും  ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ആസാദി കാ അമൃത് മഹോത്സവിനെ ഒരു യഥാർത്ഥ ജനകീയ പ്രസ്ഥാനമാക്കി മാറ്റണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സ്വാതന്ത്ര്യസമരകാലത്ത് കണ്ട അതേ ഊ  ർജ്ജപ്രവാഹത്തിന് ഈ പ്രചരണം കാരണമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു

 

 

 

 

 

 

 

 

 

 

 

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Annual malaria cases at 2 mn in 2023, down 97% since 1947: Health ministry

Media Coverage

Annual malaria cases at 2 mn in 2023, down 97% since 1947: Health ministry
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister condoles passing away of former Prime Minister Dr. Manmohan Singh
December 26, 2024
India mourns the loss of one of its most distinguished leaders, Dr. Manmohan Singh Ji: PM
He served in various government positions as well, including as Finance Minister, leaving a strong imprint on our economic policy over the years: PM
As our Prime Minister, he made extensive efforts to improve people’s lives: PM

The Prime Minister, Shri Narendra Modi has condoled the passing away of former Prime Minister, Dr. Manmohan Singh. "India mourns the loss of one of its most distinguished leaders, Dr. Manmohan Singh Ji," Shri Modi stated. Prime Minister, Shri Narendra Modi remarked that Dr. Manmohan Singh rose from humble origins to become a respected economist. As our Prime Minister, Dr. Manmohan Singh made extensive efforts to improve people’s lives.

The Prime Minister posted on X:

India mourns the loss of one of its most distinguished leaders, Dr. Manmohan Singh Ji. Rising from humble origins, he rose to become a respected economist. He served in various government positions as well, including as Finance Minister, leaving a strong imprint on our economic policy over the years. His interventions in Parliament were also insightful. As our Prime Minister, he made extensive efforts to improve people’s lives.

“Dr. Manmohan Singh Ji and I interacted regularly when he was PM and I was the CM of Gujarat. We would have extensive deliberations on various subjects relating to governance. His wisdom and humility were always visible.

In this hour of grief, my thoughts are with the family of Dr. Manmohan Singh Ji, his friends and countless admirers. Om Shanti."