ബംഗ്ലാദേശ് ഇടക്കാല ഗവണ്‍മെന്റിന്റെ മുഖ്യ ഉപദേഷ്ടാവ് പ്രൊഫ. മുഹമ്മദ് യൂനുസുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ടെലിഫോണില്‍ സംഭാഷണം നടത്തി.
സംഭാഷണത്തിനിടയില്‍ ജനാധിപത്യപരവും സുസ്ഥിരവും സമാധാനപരവും പുരോഗമനപരവുമായ ബംഗ്ലാദേശിനുള്ള ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി വീണ്ടും ഉറപ്പ് നല്‍കി. വിവിധ വികസന മുന്‍കൈകളിലൂടെ ബംഗ്ലാദേശിലെ ജനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെയും മറ്റെല്ലാ ന്യൂനപക്ഷ സമുദായങ്ങളുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തിനും പ്രധാനമന്ത്രി അടിവരയിട്ടു.
ബംഗ്ലാദേശിലെ ഹിന്ദുക്കളുടെയും മറ്റ് എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളുടെയും സംരക്ഷണത്തിനും ക്ഷേമത്തിനും സുരക്ഷയ്ക്കും ഇടക്കാല ഗവണ്‍മെന്റ് മുന്‍ഗണന നല്‍കുമെന്ന് ഇതിന് മറുപടിയായി പ്രൊഫ. യൂനുസ് ഉറപ്പുനല്‍കി.
അതത് ദേശീയ മുന്‍ഗണനകള്‍ക്ക് അനുസൃതമായി ഉഭയകക്ഷി ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള മാര്‍ഗ്ഗങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.