പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസുമായി ടെലിഫോൺ സംഭാഷണം നടത്തി. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുടെ ആശംസകള്‍ക്ക് പ്രധാനമന്ത്രി മോദി നന്ദി അറിയിച്ചു.
2023-ലെ ഓസ്ട്രേലിയന്‍ സന്ദര്‍ശനവും കഴിഞ്ഞ സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ നടന്ന ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി അല്‍ബനീസുമായി നടത്തിയ കൂടിക്കാഴ്ചയും പ്രധാനമന്ത്രി മോദി ഊഷ്മളമായി അനുസ്മരിച്ചു.
ഇന്തോ-പസഫിക് മേഖലയിൽ ഇരുരാജ്യങ്ങളും പങ്കിടുന്ന മുന്‍ഗണനകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനും സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള ദൃഢമായ പ്രതിബദ്ധത പ്രധാനമന്ത്രി ആവര്‍ത്തിച്ചു.
Very glad to speak to my friend @AlboMP. Thanked him for the warm wishes and congratulations. Look forward to working together to strengthen India-Australia Comprehensive Strategic Partnership and cooperation in the Indo-Pacific.
— Narendra Modi (@narendramodi) June 6, 2024