സി.ഇ.ആര്‍.എ വാരം ആഗോള ഊര്‍ജ്ജ പരിസ്ഥിതി നേതൃത്വപുരസ്‌ക്കാരം പ്രധാനമന്ത്രിക്ക് സമ്മാനിച്ചു
പുരസ്‌ക്കാരം ഇന്ത്യയിലെ ജനങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും സമര്‍പ്പിക്കുന്നു.
എക്കാലത്തെയും ഏറ്റവും മഹാനായ പരിസ്ഥിതി യോദ്ധാവായിരുന്നു മഹാത്മാഗാന്ധി: പ്രധാനമന്ത്രി
കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഏറ്റവും ശക്തമായ വഴി സ്വഭാവത്തിലെ മാറ്റമാണ്: പ്രധാനമന്ത്രി
ഇപ്പോള്‍ യുക്തിപരമായും പാരിസ്ഥിതികപരമായും ചിന്തിക്കേണ്ട സമയമാണ്.
എല്ലാത്തിനുപരിയായി ഇത് എന്നേയോ നിങ്ങളെയോ കുറിച്ചുള്ളതല്ല. ഇത് നമ്മുടെ ഗ്രഹത്തിന്റെ ഭാവിയെ സംബന്ധിച്ചാണ്: പ്രധാനമന്ത്രി

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി സെറാ വാരം 2021ല്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യപ്രഭാഷണം നടത്തി. അദ്ദേഹത്തിന് സി.ഇ.ആര്‍.എ വാരം ആഗോള ഊര്‍ജ്ജ പാരിസ്ഥിതിക നേതൃത്വ പുരസ്‌ക്കാരം സമ്മാനിച്ചു. '' വളരെ വിനയത്തോടെയാണ് ഞാന്‍ സി.ഇ.ആര്‍.എ വാരം ആഗോള ഊര്‍ജ്ജ പരിസ്ഥിതി നേതൃത്വ പുരസ്‌ക്കാരം സ്വീകരിക്കുന്നത്. ഞാന്‍ ഈ പുരസ്‌ക്കാരം നമ്മുടെ മഹത്തായ മാതൃഭൂമിയായ ഇന്ത്യയിലെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു. ഞാന്‍ ഈ പുരസ്‌ക്കാരം നമ്മുടെ പാരിസ്ഥിതിക കരുതലിന്റെ കാര്യത്തില്‍ കാട്ടുന്ന നമ്മുടെ നാടിന്റെ ശ്രേഷ്ഠമായ പാരമ്പര്യത്തിന് ഈ പുരസ്‌ക്കാരം സമര്‍പ്പിക്കുന്നു'' അദ്ദേഹം പറഞ്ഞു. നൂറ്റാണ്ടുകളായി പാരിസ്ഥിതിക കരുതലിന്റെ കാര്യത്തില്‍ ഇന്ത്യാക്കാരാണ് മാര്‍ഗ്ഗദര്‍ശികള്‍. നമ്മുടെ സംസ്‌ക്കാരവും പ്രകൃതിയും ദിവ്യത്വവും വളരെ അടുത്ത് ബന്ധിപ്പിക്കപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.


എക്കാലവും ജീവിച്ചിരുന്ന പരിസ്ഥിതിയോദ്ധാക്കളില്‍ ഏറ്റവും വലിയ ഒരാളായിരുന്നു മഹാത്മാഗാന്ധിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. മനുഷ്യകുലം അദ്ദേഹം പാകിയ വഴി പിന്തുടര്‍ന്നിരുന്നെങ്കില്‍ ഇന്ന് നാം അഭിമുഖീകരിക്കുന്ന പല പ്രശ്‌നങ്ങളും നേരിടേണ്ടിവരുമായിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മഴവെള്ളം സംരക്ഷിക്കാനായി ഭൂഗര്‍ഭ ടാങ്കുകള്‍ നിര്‍മ്മിച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ ജന്മനാടായ ഗുജറാത്തിലെ പോര്‍ബന്തര്‍ സന്ദര്‍ശിക്കാന്‍ അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.


കാലാവസ്ഥാ വ്യതിയാനത്തിനും ദുരന്തങ്ങള്‍ക്കുമെതിരെ പോരാടാനായി രണ്ടേ രണ്ടു മാര്‍ഗ്ഗങ്ങള്‍ മാത്രമേയുള്ളുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. നയങ്ങള്‍, നിയമങ്ങള്‍, ചട്ടങ്ങള്‍, ഉത്തരവുകള്‍ എന്നിവയാണ് ഒരുവഴി. പ്രധാനമന്ത്രി ഉദാഹരണങ്ങളും നല്‍കി. ഇന്ത്യയുടെ ജൈവേതര സ്രോതസില്‍ നിന്നുള്ള വൈദ്യുതിയുടെ സ്ഥാപിതശേഷി 38% മായി വളര്‍ന്നു, 2020 ഏപ്രില്‍ മുതല്‍ സ്വീകരിച്ച ഭാരത്-6 വികരണ മാനദണ്ഡങ്ങള്‍ യൂറോ-6 ഇന്ധനത്തിന് സമാനമാണ്. പ്രകൃതിവാതകത്തിന്റെ പങ്ക് 2030ല്‍ 6%ല്‍ നിന്ന് 15%ലേക്ക് വര്‍ദ്ധിപ്പിക്കാനാണ് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. എല്‍.എന്‍.ജിയെ ഒരു ഇന്ധനമായാണ് പ്രോത്സാഹിപ്പിക്കുന്നത്. സന്തുലിതവും വികേന്ദ്രീകൃതവുമായ മാതൃകയില്‍ സൗരോര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നതിനായി അടുത്തിടെ സമാരംഭിച്ച ദേശീയ ഹൈഡ്രജന്‍ ദൗത്യത്തേയും പി.എം. കുസുമിനേയും അദ്ദേഹം സൂചിപ്പിച്ചു. എന്നാല്‍ കാലാവസ്ഥ വ്യതിയാനത്തിനെതിരെ പോരാടുന്നതിനുള്ള ഏറ്റവും ശക്തമായ വഴി, ശ്രീ മോദി പറഞ്ഞു അത് സ്വഭാവത്തിലുണ്ടാകുന്ന മാറ്റമാണ്. നമ്മള്‍ സ്വയം പരിഹരിക്കുന്നതിന് അദ്ദേഹം ആഹ്വാനം ചെയ്തു, അങ്ങനെ ലോകം ഒരു മികച്ച സ്ഥലമാകും. സ്വഭാവത്തിലെ മാറ്റത്തിനുള്ള ഊര്‍ജ്ജം നമ്മുടെ പാരമ്പര്യ സ്വഭാവങ്ങളുടെ സുപ്രധാനഘടകമാണ്, അത് നമ്മെ അനുകമ്പയോടെയുള്ള ഉപഭോഗം പഠിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അവധാനതയില്ലാതെ സംസ്‌ക്കാരത്തെ വലിച്ചെറിയുന്നത് നമ്മുടെ ധര്‍മ്മചിന്തയുടെ ഭാഗമല്ല. ജലസേചനത്തിനുള്ള ആധുനിക സങ്കേതങ്ങള്‍ നിരന്തരമായി ഉപയോഗിക്കുന്ന ഇന്ത്യന്‍ കര്‍ഷകരില്‍ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു. മണ്ണിന്റെ ഫലഭൂയിഷ്ടത വര്‍ദ്ധിപ്പിക്കുന്നതിനും കീടനാശിനി ഉപയോഗം കുറയ്ക്കുന്നതിനുമുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.


ഇന്ന് ലോകം കായികക്ഷമയിലും ക്ഷേമത്തിലുമാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആരോഗ്യകരവും ജൈവഭക്ഷണത്തിനുമുള്ള ആവശ്യം വര്‍ദ്ധിച്ചുവരികയാണ്. നമ്മുടെ സുഗന്ധവ്യജ്ഞങ്ങളിലൂടെയും ആയുര്‍വേദ ഉല്‍പ്പന്നങ്ങളിലൂടെയും ഈ മാറ്റത്തെ ഇന്ത്യയ്ക്ക് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയും. പരിസ്ഥിതി സൗഹൃത സഞ്ചാരത്തിനായി ഗവണ്‍മെന്റ് ഇന്ത്യയില്‍ 27 മെട്രോ ശൃംഖലകള്‍ക്കായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

വലിയതോതിലുള്ള പെരുമാറ്റ മാറ്റത്തിനായി നമ്മള്‍ നൂതനാശയങ്ങള്‍ക്ക് താങ്ങാവുന്നതും പൊതുപങ്കാളിത്തം മുന്നോട്ടുകൊണ്ടുപോകുന്നതുമായ പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങള്‍ എല്‍.ഇ.ഡി ബള്‍ബുകള്‍, അത് ഉപേക്ഷിക്കൂ പ്രസ്ഥാനം, പാചകവാതക പരിധി വര്‍ദ്ധന, താങ്ങാവുന്ന ഗതാഗത മുന്‍കൈകള്‍ എന്നിവയെ പുണരുന്നത് തുടങ്ങിയ ഉദാഹരണങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലങ്ങോളമിങ്ങോളം എഥനോളിനുണ്ടാകുന്ന വര്‍ദ്ധിച്ച സ്വീകാര്യതയില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.


കഴിഞ്ഞ ഏഴുവര്‍ഷം കൊണ്ട് ഇന്ത്യയുടെ വനപരിധിയില്‍ സവിശേഷമായ വര്‍ദ്ധനയുണ്ടായതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സിംഹങ്ങള്‍, കടുവകള്‍, പുള്ളിപ്പുലികള്‍, ജലപക്ഷികള്‍ എന്നിവയുടെ എണ്ണത്തിലും സവിശേഷമായ വര്‍ദ്ധനയുണ്ടായതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇതെല്ലാം പെരുമാറ്റത്തിലുണ്ടായ മാറ്റങ്ങളുടെ മഹത്തായ സൂചകങ്ങളാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.


ഭാരവാഹിത്വം സംബന്ധിച്ച മഹാത്മാഗാന്ധിയുടെ തത്വശാസ്ത്രത്തെക്കുറിച്ച് ശ്രീ മോദി സംസാരിച്ചു. ഭാരവാഹിത്വത്തിന്റെ മര്‍മ്മം എന്നത് കൂട്ടായ്മയും അനുകമ്പയും ഉത്തരവാദിത്വവുമാണ്. സ്രോതസുകളുടെ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കുന്നതും ഭാരവാഹിത്വത്തിന്റെ അര്‍ത്ഥമാണ്.


''യുക്തിസഹമായും പാരിസ്ഥിതകമായും ചിന്തിക്കേണ്ട സമയമാണിത്. എല്ലാത്തിനുപരിയായി ഇത് എന്നേയോ അല്ലെങ്കില്‍ നിങ്ങളേയോ സംബന്ധിക്കുന്നതല്ല. ഇത് നമ്മുടെ ഗ്രഹത്തിന്റെ ഭാവി സംബന്ധിച്ചാണ്. ഭാവി തലമുറയോട് നമ്മള്‍ ഇത് കടപ്പെട്ടിരിക്കുന്നു'' ശ്രീ മോദി ഉപസംഹരിച്ചു

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
'You Are A Champion Among Leaders': Guyana's President Praises PM Modi

Media Coverage

'You Are A Champion Among Leaders': Guyana's President Praises PM Modi
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi congratulates hockey team for winning Women's Asian Champions Trophy
November 21, 2024

The Prime Minister Shri Narendra Modi today congratulated the Indian Hockey team on winning the Women's Asian Champions Trophy.

Shri Modi said that their win will motivate upcoming athletes.

The Prime Minister posted on X:

"A phenomenal accomplishment!

Congratulations to our hockey team on winning the Women's Asian Champions Trophy. They played exceptionally well through the tournament. Their success will motivate many upcoming athletes."