സ്വാമി വിവേകാനന്ദൻ 130 വർഷം മുമ്പ് ഷിക്കാഗോയിലെ ലോകമത പാർലമെന്റിൽ ഇതേ ദിവസം നടത്തിയ പ്രഭാഷണം ആഗോള ഐക്യത്തിനും യോജിപ്പിനും വേണ്ടിയുള്ള ആഹ്വാനമായി ഇന്നും പ്രതിധ്വനിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.
എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
“130 വർഷം മുമ്പ് ഇതേ ദിവസം നടത്തിയ സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗം ആഗോള ഐക്യത്തിനും യോജിപ്പിനും വേണ്ടിയുള്ള ഒരു ആഹ്വാനമായി ഇന്നും പ്രതിധ്വനിക്കുന്നു. മാനവികതയുടെ സാർവത്രിക സാഹോദര്യത്തിന് ഊന്നൽ നൽകുന്ന അദ്ദേഹത്തിന്റെ കാലാതീതമായ സന്ദേശം നമുക്ക് വഴികാട്ടിയായി തുടരുന്നു.
Swami Vivekananda's Chicago speech, delivered on this day 130 years ago, resonates even today as a clarion call for global unity and harmony. His timeless message, emphasising the universal brotherhood of humanity, remains a guiding light for us. https://t.co/1iz7OgT5Ab
— Narendra Modi (@narendramodi) September 11, 2023