കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രി ശ്രീ സർബാനന്ദ സോനോവാളിന്റെ ട്വീറ്റിനു മറുപടിയായി പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:

"ഇന്ത്യയിൽ നാം സമ്പന്നമായ നാവികപൈതൃകത്താൽ അനുഗൃഹീതരാണ്. അതിൽ നാം അഭിമാനിക്കുന്നു. ദേശീയ കപ്പലോട്ടദിനത്തിൽ, സമുദ്രമേഖലയിൽ ഇന്ത്യയുടെ മുന്നേറ്റത്തിനു സംഭാവനയേകിയ ഏവരെയും നാം അനുസ്മരിക്കുകയും തുറമുഖാധിഷ്ഠിത വികസനത്തിനുള്ള നമ്മുടെ പ്രതിബദ്ധത ആവർത്തിച്ചുറപ്പിക്കുകയും ചെയ്യുന്നു."