പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഗുണഭോക്താക്കളുമായി വിദൂരദൃശ്യസംവിധാനം വഴി സംവദിച്ചു. ചടങ്ങില്‍ പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്തു.
വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഗുണഭോക്താക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. പരിപാടിയില്‍ കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, പ്രാദേശികതല പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
1.3 ലക്ഷം സ്ത്രീകള്‍ ഉള്‍പ്പെടുന്ന സ്വയം സഹായ സംഘത്തിന്റെ ഭാഗമായ മധ്യപ്രദേശ് ദേവാസിലെ റുബീന ഖാന്‍, തന്റെ എച്ച് എച്ച് ജിയില്‍ നിന്ന് വായ്പയെടുത്ത് വസ്ത്രങ്ങള്‍ വില്‍ക്കുന്ന ഒരു ചെറിയ ബിസിനസ്സ് ആരംഭിക്കുകയും ഒരു തൊഴിലാളിയായുള്ള ജീവിതം ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് അവർ തന്റെ ചരക്കുകള്‍ വില്‍ക്കാന്‍ സെക്കന്‍ഡ് ഹാന്‍ഡ് മാരുതി വാന്‍ വാങ്ങി. ഇതു കേട്ട് 'എന്റെ കയ്യില്‍ സൈക്കിള്‍ പോലുമില്ല' എന്ന് പ്രധാനമന്ത്രി തമാശയായി പറഞ്ഞു. റുബീന പിന്നീട് ദേവാസിൽ ഒരു കട ആരംഭിക്കുകയും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നും അവർക്ക് ഓർഡറുകൾ ലഭിക്കുകയും ചെയ്തു.
മഹാമാരി സമയത്ത് മാസ്‌കുകള്‍, പിപിഇ കിറ്റ്, സാനിറ്റൈസറുകള്‍ എന്നിവ അവർ നിർമിച്ചു. ക്ലസ്റ്റര്‍ റിസോഴ്സ് പേഴ്സണ്‍ (സിആര്‍പി) എന്ന നിലയിലുള്ള തന്റെ അനുഭവം വിവരിച്ചുകൊണ്ട്, സംരംഭകത്വത്തനു താന്‍ സ്ത്രീകളെ എങ്ങനെ പ്രചോദിപ്പിച്ചുവെന്ന് അവര്‍ അറിയിച്ചു. 40 വില്ലേജുകളില്‍ ഗ്രൂപ്പുകള്‍ രൂപീകരിച്ചു.
സ്വയം സഹായ സംഘങ്ങളിലെ സ്ത്രീകള്‍ക്കിടയില്‍ ഏകദേശം 2 കോടി 'ദീദി'കളെ 'ലാഖ്പതി' ആക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പ്രധാനമന്ത്രി റുബീനയോട് പറഞ്ഞു. ഈ സ്വപ്നത്തില്‍ പങ്കാളിയാകുമെന്ന് അവര്‍ പ്രധാനമന്ത്രിക്ക് ഉറപ്പുനല്‍കുകയും 'ഓരോ ദീദിയും ഒരു ലാഖ്പതി ആകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു' എന്നു പറയുകയും ചെയ്തു. ഓരോ 'ദീദി' യെയും ലാഖ്പതിയാക്കി മാറ്റുന്നതിൻ്റെ ഭാഗമാകാൻ സ്ത്രീകളെല്ലാവരും കൈകൾ ഉയര്‍ത്തി.
അവരുടെ ആത്മവിശ്വാസത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. 'നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും ആത്മവിശ്വാസം നമ്മുടെ രാജ്യത്തെ സ്വയം പര്യാപ്തമാക്കും', അദ്ദേഹം പറഞ്ഞു. ശ്രീമതി ഖാന്റെ ജീവിതയാത്രയെ പ്രശംസിച്ചുകൊണ്ട്, സ്ത്രീകള്‍ക്കും അവരുടെ ആത്മവിശ്വാസത്തിനും സ്വാശ്രയസംഘം ഒരു മാധ്യമമായി മാറുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുറഞ്ഞത് 2 കോടി 'ദീദി' കളെ 'ലാഖ്പതി' യാകാൻ കഠിനാധ്വാനം ചെയ്യാന്‍ ഇത് തന്നെ പ്രേരിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. മക്കളെ പഠിപ്പിക്കാന്‍ പ്രധാനമന്ത്രി റുബീനയോട് ആവശ്യപ്പെട്ടു. തന്റെ ഗ്രാമം മുഴുവന്‍ സമൃദ്ധി ആർജിച്ചുവെന്നും റുബീന അദ്ദേഹത്തെ അറിയിച്ചു.