യുവര്‍ എക്‌സലന്‍സി പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ പ്രചണ്ഡ
നേപ്പാളി പ്രതിനിധി സംഘത്തിലെ വിശിഷ്ടാംഗങ്ങളെ
മാധ്യമസുഹൃത്തുക്കളെ
നമ്മുടെ സൗഹൃദത്തിന്റെ ചരിത്രത്തില്‍ ഇന്ന് പ്രധാനപ്പെട്ട ഒരു ദിവസമാണ്
പ്രധാനമന്ത്രിയായി ചുമതല ഏറ്റ ശേഷമുള്ള തന്റെ ആദ്യ വിദേശ സന്ദര്‍ശനത്തില്‍ എക്‌സലന്‍സി പ്രചണ്ഡയെയും അദ്ദേഹത്തിന്റെ പ്രതിനിധി സംഘത്തെയും ഇന്ത്യയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.
സുഹൃത്തുക്കളെ,
നമ്മുടെ രണ്ട് സമൂഹങ്ങളും ആഴത്തില്‍ വേരോടിയ ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധങ്ങള്‍ പങ്കിടുന്നു.
തുറന്ന അതിര്‍ത്തി, പങ്കിടുന്ന നദികള്‍ ജനങ്ങള്‍ തമ്മിലുള്ള അന്തമായ ബന്ധം നമ്മുടെ രാജ്യങ്ങളെയും അടുപ്പിച്ച് നിര്‍ത്തുന്നു.
നമ്മുടെ ഗവണ്‍മെന്റുകള്‍ തമ്മിലുള്ള ബന്ധത്തോടൊപ്പം നമ്മുടെ സമൂഹങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ നമ്മുടെ സഹകരണത്തിന് ആഴവും സ്വഭാവഗുണവും പ്രദാനം ചെയ്യുന്നു.
നമ്മുടെ നേട്ടങ്ങള്‍ നാം പരസ്പരം ആഘോഷിക്കുന്നതു പോലെ ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ ക്ലേശവും നാം പങ്കിടുന്നു.
തീര്‍ച്ചയായും നമ്മുടെ സൗഹൃദം കാലാതിവര്‍ത്തിയും അന്യൂനവുമാണ്.
തൊട്ടടുത്ത അയല്‍ക്കാരും അടുപ്പമുള്ള സൗഹൃദ രാജ്യങ്ങളും എന്ന നിലയ്ക്ക് നേപ്പാളിന്റെ സമാധാനം, ഭദ്രത, സാമ്പത്തിക അഭിവൃദ്ധി എന്നിവ നമ്മുടെ പൊതുവായ ലക്ഷ്യങ്ങളാണ്.
നേപ്പാളിന്റെ വികസന യാത്രയിലും സാമ്പത്തിക പുരോഗതിയിലുമുള്ള ഓരോ ചുവട് വയ്പ്പിനും പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് വിശേഷ ഭാഗ്യമുണ്ട്.
നേപ്പാളിലെ ജനാധിപത്യ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ അങ്ങ് വ്യക്തിപരമായി വഹിച്ച പങ്കിനെയും ഞങ്ങള്‍ പ്രശംസിക്കുന്നു.
നേപ്പാളില്‍ സമാധാനത്തിന്റെ രാസത്വരക ശക്തിയാണ് അങ്ങ്. അങ്ങയുടെ വിവേകപൂര്‍ണമായ നേതൃത്വത്തിന് കീഴില്‍ നേപ്പാളിലെ വൈവിധ്യമാര്‍ന്ന സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും അഭിലാഷങ്ങള്‍ ചര്‍ച്ചയിലൂടെ ഉള്‍ക്കൊണ്ട് കൊണ്ട് ഭരണഘടന വിജയകരമായി നടപ്പാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
ഈ ഉദ്ദ്യമത്തില്‍ അങ്ങയ്ക്ക് എല്ലാ ഭാവുകങ്ങളും ഞാന്‍ നേരുന്നു.
സുഹൃത്തുക്കളെ,
ഇന്നത്തെ ഞങ്ങളുടെ വിപുലവും ഫലപ്രദവുമായ ചര്‍ച്ചകളില്‍ പ്രധാനമന്ത്രി പ്രചണ്ഡയും ഞാനും ഉഭയകക്ഷി സഹകരണവുമായി ബന്ധപ്പെട്ട മുഴുവന്‍ വിഷയങ്ങളും ചര്‍ച്ച ചെയ്തു.
നേപ്പാളുമായുള്ള വികസന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യ ഒരുക്കമാണെന്ന് ഞാന്‍ പ്രധാനമന്ത്രി പ്രചണ്ഡയെ അറിയിച്ചു.
നേപ്പാള്‍ ഗവണ്‍മെന്റിന്റെയും ജനങ്ങളുടെയും മുന്‍ഗണനകള്‍ക്കനുസരിച്ചായിരിക്കും അത് നടപ്പിലാക്കുക.
നേപ്പാളില്‍ ഭൂകമ്പത്തെ തുടര്‍ന്നുള്ള പുനര്‍ നിര്‍മ്മാണത്തിന് 750 ദശലക്ഷം ഡോളറിന്റെ വായ്പാ സഹായത്തിന് ഞങ്ങള്‍ ഇന്ന് ഒപ്പുവച്ചു.
കഴിഞ്ഞ വര്‍ഷം നേപ്പാളിലുണ്ടായ വിനാശകരമായ ഭൂകമ്പത്തില്‍ എല്ലാം നഷ്ടപ്പെട്ട ദശലക്ഷത്തില്‍ പരം ജനങ്ങള്‍ക്ക് ഇത് ആശ്വാസം പകരുമെന്ന് എനിക്ക് ഉറപ്പുണ്ട്.
ടെറായി റോഡുകളുടെ രണ്ടാം ഘട്ടം, വൈദ്യുതി വിതരണ ലൈനുകള്‍, സബ് സ്റ്റേഷനുകള്‍, കാസാക്കിയില്‍ ഒരു പോളിടെക്‌നിക്ക് തുടങ്ങിയ പുതിയ പദ്ധതികള്‍ക്കായി വായ്പാ സഹായം ദീര്‍ഘിപ്പിക്കാനും ഇന്ത്യ സമ്മദിച്ചിട്ടുണ്ട്.
സുഹൃത്തുക്കളെ,
ശക്തമായ സാമ്പത്തിക വളര്‍ച്ചയും വികസനവുമെന്ന നമ്മുടെ പൊതുലക്ഷ്യം കൈവരിക്കുന്നതിന് നമ്മുടെ സമൂഹങ്ങള്‍ ഭദ്രമായിരിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പ്രചണ്ഡയും ഞാനും തിരിച്ചറിയുന്നു.
നമ്മുടെ സുരക്ഷാ താല്‍പര്യങ്ങളും പരസ്പര ബന്ധിതവും അടുത്ത് ബന്ധമുള്ളവയുമാണെന്നതില്‍ ഞങ്ങള്‍ക്ക് യോജിപ്പാണ്.
നമുക്ക് രാജ്യങ്ങള്‍ക്കിടയിലുള്ള തുറന്ന അതിര്‍ത്തികള്‍ നമ്മുടെ ജനങ്ങള്‍ തമ്മില്‍ അടുത്തിടപഴകാനും സഹകരിക്കാനും വര്‍ദ്ധിച്ച അവസരങ്ങള്‍ പ്രദാനം ചെയ്യുന്നു.
എന്നാല്‍ നമ്മുടെ അതിര്‍ത്തി ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുന്ന ഘടകങ്ങള്‍ക്കെതിരെ നാം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
നമ്മുടെ വ്യാപാര, സാമ്പത്തിക, സാംസ്‌കാരിക, വികസന പങ്കാളിത്തത്തിനും നമ്മുടെ രണ്ട് ജനതകളുടെയും ക്ഷേമത്തിനും നമ്മുടെ പ്രതിരോധ ഏജന്‍സികള്‍ തമ്മിലുള്ള അടുത്ത സഹകരണം തുടരേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.
സുഹൃത്തുക്കളെ,
നേപ്പാളുമായുള്ള നമ്മുടെ സഹകരണത്തിന്റെ നെടുംതൂണുകള്‍ വ്യാപാരം, കണക്റ്റിവിറ്റി, വികസന പദ്ധതികള്‍, പരസ്പര നിക്ഷേപങ്ങള്‍ തുടങ്ങിയവയാണ്.
തുറന്ന ആകാശം, അതിര്‍ത്തികടന്നുള്ള ഊര്‍ജ്ജ വ്യാപാരം, സഞ്ചാര മാര്‍ഗ്ഗങ്ങള്‍, അതിര്‍ത്തി കടന്നുള്ള കണക്ടിവിറ്റി എന്നിവയ്ക്കായുള്ള ഇന്ത്യയില്‍ നിന്നുള്ള സംരംഭങ്ങള്‍ നേപ്പാളിന് നേരിട്ട് ഗുണം ചെയ്യുകയും നമ്മുടെ സാമ്പത്തിക സഹകരണത്തെ ശക്തിപ്പെടുത്തുകയും ചെയ്യും.
ഊര്‍ജ്ജ, ജലവിഭവ മേഖലകളില്‍ വിപുലമായ സാമ്പത്തിക ഇടപെടലുകള്‍ നടത്തുന്നത് സംബന്ധിച്ച് നേപ്പാളും ഇന്ത്യയും ആലോചിച്ച് വരികയാണ്.
എക്‌സലന്‍സി,
നിര്‍മ്മാണം പുരോഗമിക്കുന്ന ജല- വൈദ്യുത പദ്ധതികളുടെയും പ്രസരണ ലൈനുകളുടെയും വിജയകരമായ നടത്തിപ്പിനായി അവ വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി പ്രചണ്ഡയും ഞാനും തമ്മില്‍ ധാരണയായി.
നേപ്പാളിന് ഏറെ ആവശ്യമുള്ള ഊര്‍ജ്ജത്തിന്റെയും സമ്പത്തിന്റെയും ഒരു സ്രോതസ്സായിരിക്കുമിത്.
നമ്മുടെ സമൂഹങ്ങല്‍ തമ്മിലുള്ള ബന്ധങ്ങളില്‍ ആഴവും ചൈതന്യവും കൂട്ടാനും ഞങ്ങള്‍ തമ്മില്‍ ധാരണയായിട്ടുണ്ട്.
നമ്മുടെ പൊതുവായ ബുദ്ധ പൈതൃകം എടുത്തുകാട്ടാനും ആയുര്‍വേദത്തിന്റെയും മറ്റ് പരമ്പരാഗത ചികിത്സാ രീതികളുടെയും വികസനത്തിന് ഊന്നല്‍ കൊടുക്കാനും ധാരണയായി.
എല്ലാ വികസന പദ്ധതികളുടെയും സൂക്ഷ്മ നിരീക്ഷണത്തിനും സമയ ബന്ധിത പൂര്‍ത്തീകരണത്തിനും ഊന്നല്‍ നല്‍കാനും പ്രധാനമന്ത്രിയും ഞാനും തമ്മില്‍ ധാരണയായിട്ടുണ്ട്.
ഇന്നത്തെ ഞങ്ങളുടെ തീരുമാനങ്ങള്‍ നമ്മുടെ സാമ്പത്തിക ബന്ധങ്ങള്‍ക്ക് ശക്തിപകരാനും അവയെ പുതിയ ഉയരങ്ങളിലെത്തിക്കാനും കഴിയുമെന്നതില്‍ പ്രധാനമന്ത്രിക്കും എനിക്കും ഉറപ്പുണ്ട്.
എക്‌സലന്‍സി,
അങ്ങയുടെ സന്ദര്‍ശനം ഏറ്റവും നല്ല സമയത്താണ്.
നമ്മുടെ ഇന്നത്തെ ചര്‍ച്ചകള്‍ ശതാബ്ദങ്ങള്‍ പഴക്കമുള്ള ഞങ്ങളുടെ ബന്ധത്തെ കൂടുതല്‍ ഊട്ടി ഉറപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
ഒപ്പം നമ്മുടെ സഹകരണത്തില്‍ ഒരു പുതിയ ശോഭയാര്‍ന്ന അദ്ധ്യായം എഴുതിച്ചേര്‍ക്കുമെന്നും. ഒരിക്കല്‍കൂടി എക്‌സലന്‍സി ഇന്ത്യയിലേയ്ക്ക് വളരെ ഊഷ്മളമായ സ്വാഗതം.
സന്തോഷപ്രദവും, ഫലപ്രദവുമായ താമസമായിരിക്കും ഇന്ത്യയില്‍ അങ്ങേയ്‌ക്കെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
നന്ദി.
PM begins press remarks: Welcome Excellency Prachanda. Today a significant day in history of our friendship pic.twitter.com/U7KhsiF0VI
— Vikas Swarup (@MEAIndia) September 16, 2016
PM: Our friendship is time-tested & unique.We share our burden during difficult times,just as we celebrate each other’s achievements.
— Vikas Swarup (@MEAIndia) September 16, 2016
PM:As immediate neighbours& close friendly nations,peace, stability,&eco prosperity of Nepal is our shared objective pic.twitter.com/qUanlDsivz
— Vikas Swarup (@MEAIndia) September 16, 2016
PM:Commend role you've personally played in strengthening democratic institutions in Nepal. Wish you every success pic.twitter.com/JlbWAPXEB4
— Vikas Swarup (@MEAIndia) September 16, 2016
PM:India stands ready & prepared to strengthen development p'ship w/Nepal. We will do so as per the priorities of the people & govt of Nepal
— Vikas Swarup (@MEAIndia) September 16, 2016
PM:Our security interests are inter-linked.We agreed that securing our societies is essential for achieving shared objectives of dev &growth
— Vikas Swarup (@MEAIndia) September 16, 2016
PM: Continued coopn b/w our defence & security agencies is imp to guard our open borders that provide opp'ties for interaction to our people
— Vikas Swarup (@MEAIndia) September 16, 2016
PM highlights key pillars of p'ship & mentions India’s initiatives that would benefit Nepal & strengthen our p'ship pic.twitter.com/qPQD15SDdF
— Vikas Swarup (@MEAIndia) September 16, 2016
PM:We agreed to push for speedy &successful implementation of ongoing hydropower pjcts & dev. & operationalization of transmission lines
— Vikas Swarup (@MEAIndia) September 16, 2016
PM:We have agreed to show case our shared Buddhist heritage & focus on the development of Ayurveda and other traditional systems of medicine
— Vikas Swarup (@MEAIndia) September 16, 2016
PM: PM and I have also agreed to focus on close monitoring and time bound completion of all development projects. pic.twitter.com/aQmR1OGokh
— Vikas Swarup (@MEAIndia) September 16, 2016
PM ends:Confident that our discussion today wud further cement our centuries old relations.And,write a new & glorious chapter of our p'ship
— Vikas Swarup (@MEAIndia) September 16, 2016