പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് യുക്രൈൻ ഗവണ്മെന്റിന് നാല് BHISHM (ഭാരത് ഹെൽത്ത് ഇനിഷ്യേറ്റിവ് ഫോർ സഹയേഗ് ഹിത & മൈത്രി) ക്യൂബുകൾ സമ്മാനിച്ചു. മാനുഷിക സഹായത്തിന് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. പരിക്കേറ്റവരെ വേഗത്തിൽ ചികിത്സിക്കാനും വിലപ്പെട്ട ജീവനുകൾ രക്ഷിക്കാനും ക്യൂബുകൾ സഹായിക്കും.
ഓരോ BHISHM ക്യൂബിലും എല്ലാത്തരം പരിക്കുകൾക്കും മെഡിക്കൽ സാഹചര്യങ്ങൾക്കുമുള്ള പ്രാഥമികതല പരിചരണത്തിനുള്ള മരുന്നുകളും ഉപകരണങ്ങളും അടങ്ങിയിരിക്കുന്നു. പ്രതിദിനം 10-15 അടിസ്ഥാന ശസ്ത്രക്രിയകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന അടിസ്ഥാന ശസ്ത്രക്രിയാമുറിക്കുള്ള ശസ്ത്രക്രിയാ ഉപകരണങ്ങളും ഇതിൽ ഉൾപ്പെടുന്നു. ആഘാതം, രക്തസ്രാവം, പൊള്ളൽ, ഒടിവുകൾ മുതലായ അടിയന്തര സാഹചര്യങ്ങളിൽ വൈവിധ്യമാർന്ന 200 ഓളം കേസുകൾ കൈകാര്യം ചെയ്യാൻ ക്യൂബിന് ശേഷിയുണ്ട്. പരിമിതമായ അളവിൽ സ്വയം വൈദ്യുതിയും ഓക്സിജനും ഉൽപ്പാദിപ്പിക്കാനും ഇതിന് കഴിയും. ക്യൂബ് പ്രവർത്തിപ്പിക്കുന്നതിന് യുക്രൈൻ സംഘത്തിനു പ്രാഥമിക പരിശീലനം നൽകാൻ ഇന്ത്യയിൽ നിന്നുള്ള വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
യുക്രൈനു മാനുഷിക സഹായം നൽകാനുള്ള ഇന്ത്യയുടെ തുടർച്ചയായ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതാണ് ഈ നടപടി.