വുഹാനില്‍ ഒറ്റപ്പെട്ടുപോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരും ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥരും കാണിച്ച ഉയര്‍ന്ന പ്രതിജ്ഞാബദ്ധതയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു. ഒഴിപ്പിക്കാനായി പ്രവര്‍ത്തിച്ച സംഘത്തില്‍ പെട്ടവര്‍ക്കു പ്രധാനമന്ത്രി കത്തെഴുതി. ഈ കത്ത് ജീവനക്കാര്‍ക്കു വ്യോമയാന സഹമന്ത്രി കൈമാറും.
നൊവേല്‍ കൊറോണ വൈറസ് പനി പടര്‍ന്നുപിടിക്കുന്ന കേന്ദ്രമായ വുഹാന്‍ പട്ടണത്തില്‍നിന്ന് എയര്‍ ഇന്ത്യ അടിയന്തിര ഒഴിപ്പിക്കല്‍ പ്രവര്‍ത്തനം നടത്തിയിരുന്നു. മേല്‍പ്പറഞ്ഞ ഗൗരവതരമായ സാഹചര്യത്തെക്കുറിച്ച് അറിഞ്ഞിട്ടും എയര്‍ ഇന്ത്യ ആരോഗ്യ മന്ത്രാലയത്തിന്റെ സംഘത്തോടൊപ്പം ജീവനക്കാരെ അടുത്ത ദിവസം തിരിച്ചെത്തുംവിധം 2020 ജനുവരി 31നും 2020 ഫെബ്രുവരി ഒന്നിനും രണ്ടു ബി-747 വിമാനങ്ങളില്‍ അയക്കാന്‍ തയ്യാറായിരുന്നു.