ഭുവനേശ്വറിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ പ്രഥമ ജനജാതിയ ഖേൽ മഹോത്സവം സംഘടിപ്പിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.
ഗെയിമുകൾ ഒരു വലിയ തുടക്കമാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, രാജ്യത്തിന് ബഹുമതികൾ കൊണ്ടുവരുന്നതിൽ ഗോത്രവർഗ കളിക്കാരുടെ പങ്ക് അംഗീകരിക്കുകയും ചെയ്തു.
അമൃത് മഹോത്സവിന്റെ ട്വീറ്റിന് പ്രധാനമന്ത്രി മറുപടി നൽകി :
"നമ്മുടെ കായിക ലോകത്ത് ഒരു മികച്ച തുടക്കം! ആഗോള മത്സരങ്ങളിൽ ഇന്ത്യയ്ക്ക് ബഹുമതികൾ നേടിത്തന്നതിൽ ഗോത്രവർഗ കളിക്കാർ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അത്തരം ശ്രമങ്ങൾ ഈ സമൂഹത്തിൽ നിന്നുള്ള പുതിയ പ്രതിഭകളെ രാജ്യത്തിന് നൽകും."
हमारे खेल जगत में एक बड़ी शुरुआत! वैश्विक स्पर्धाओं में भारत को पहचान दिलाने में जनजातीय खिलाड़ियों की बड़ी भूमिका रही है। ऐसे प्रयासों से देश को इस समुदाय से नए-नए टैलेंट मिलेंगे। https://t.co/NTQkwEFAMn
— Narendra Modi (@narendramodi) June 14, 2023