പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബംഗ്ലാദേശ് സന്ദർശനത്തിന്റെ രണ്ടാം ദിവസം ആരംഭിച്ചത് കാളിദേവിയുടെ അനുഗ്രഹം വാങ്ങി. പുരാണ പാരമ്പര്യത്തിലെ 51 ശക്തിപീഠങ്ങളിലൊന്നായ സത്ഖിരയിലെ ജെഷോരേശ്വരി കാളിശക്തിപീത്തിൽ പ്രധാനമന്ത്രി പൂജ നടത്തി. കാളിദേവിയുടെ മേൽ സ്വർണ്ണം പൂശിയ വെള്ളി കൊണ്ട് നിർമ്മിച്ച കിരീടം പ്രധാനമന്ത്രി അണിയിച്ചു .
ഈ കിരീടം ഒരു പ്രാദേശിക കരകൗശല വിദഗ്ദ്ധൻ മൂന്നാഴ്ചയോളമെടുത്ത് കൈ കൊണ്ടു നിർമ്മിച്ചതാണ്. സൗഹൃദഹസ്തം നീട്ടിക്കൊണ്ട് പ്രധാനമന്ത്രി ക്ഷേത്രത്തോട് ചേർന്നുള്ള കമ്മ്യൂണിറ്റി ഹാളും സൈക്ലോൺ ഷെൽട്ടറും നിർമ്മിക്കുന്നതിന് സഹായം പ്രഖ്യാപിച്ചു. ക്ഷേത്രത്തിലെ വാർഷിക കാളി പൂജയിലും മേളയിലും ഈ കെട്ടിടം ഭക്തർ ഉപയോഗിക്കും, മാത്രമല്ല എല്ലാ മതവിഭാഗങ്ങളുമുൾപ്പെടുന്ന വിശാല സമൂഹം ഒരു കൊടുങ്കാറ്റ് അഭയ കേന്ദ്രമായും ഇത് ഉപയോഗിക്കും.
At the Jeshoreshwari Kali Temple. pic.twitter.com/XsXgBukg9m
— Narendra Modi (@narendramodi) March 27, 2021
Feeling blessed after praying at the Jeshoreshwari Kali Temple. pic.twitter.com/8CzSSXt9PS
— Narendra Modi (@narendramodi) March 27, 2021