പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ധനുഷ്കോടിയിലെ കോതണ്ഡരാമസ്വാമി ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തി.
ഈ ക്ഷേത്രം ശ്രീ കോതണ്ഡരാമ സ്വാമിക്ക് സമർപ്പിച്ചിരിക്കുന്നു. കോതണ്ഡരാമൻ എന്ന പേരിന്റെ അർത്ഥം വില്ലുള്ള രാമൻ എന്നാണ്. ധനുഷ്കോടിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ വച്ചാണ് വിഭീഷണൻ ശ്രീരാമനെ ആദ്യമായി കണ്ടുമുട്ടിയതെന്നും അഭയം തേടിയെന്നും പറയപ്പെടുന്നു. ശ്രീരാമൻ വിഭീഷണന്റെ പട്ടാഭിഷേകം നടത്തിയ സ്ഥലമാണിതെന്നും ചില ഐതിഹ്യങ്ങൾ പറയുന്നു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു: "കോതണ്ഡരാമസ്വാമി ക്ഷേത്രത്തിൽ പ്രാർത്ഥിച്ചു. അങ്ങേയറ്റം അനുഗ്രഹീതനായി തോന്നുന്നു.”
Prayed at the iconic Kothandaramaswamy Temple. Felt extremely blessed. pic.twitter.com/0rs58qqwex
— Narendra Modi (@narendramodi) January 21, 2024