ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിച്ചു. കൊളോണിയൽ ഭരണത്തിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കുന്നതിൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാ സമരം വലിയ പങ്കുവഹിച്ചുവെന്ന് ശ്രീ മോദി പറഞ്ഞു. ഈ അവസരത്തിൽ ഒരു വീഡിയോ സന്ദേശത്തിലൂടെ ശ്രീ മോദി തന്റെ ചിന്തയും പങ്കുവച്ചു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
“ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത മഹാന്മാർക്ക് ആദരാഞ്ജലികൾ. ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യയെ കൊളോണിയൽ ഭരണത്തിൽ നിന്ന് മോചിപ്പിക്കുന്നതിൽ ഈ പ്രസ്ഥാനം വലിയ പങ്കുവഹിച്ചു. ഇന്ന് ഇന്ത്യ ഒരേ സ്വരത്തിൽ പറയുന്നു:
അഴിമതി ഇന്ത്യയിൽ ഇല്ലാതാക്കണം
വംശവാഴ്ച്ച ഇന്ത്യയിൽ ഇല്ലാതാക്കണം
പ്രീണനം ഇന്ത്യയിൽ ഇല്ലാതാക്കണം "
Tributes to the greats who took part in the Quit India Movement. Under the leadership of Gandhi Ji, this Movement played a major role in freeing India from colonial rule. Today, India is saying in one voice:
— Narendra Modi (@narendramodi) August 9, 2023
Corruption Quit India.
Dynasty Quit India.
Appeasement Quit India. pic.twitter.com/w6acXBoNq1