പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജയ്പൂരിലെ ധനക്യയിലുള്ള ദീൻദയാൽ ഉപാധ്യായ ദേശീയ സ്മാരകത്തിൽ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയ്ക്ക് ശ്രദ്ധാഞ്‌ജലി അർപ്പിച്ചു. അന്ത്യോദയ തത്വം പിന്തുടർന്ന് രാജ്യത്തെ ദരിദ്രരായ പാവപ്പെട്ടവരുടെ ജീവിതം സുഗമമാക്കാൻ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
എക്‌സിൽ പ്രധാനമന്ത്രി മോദി പോസ്റ്റ് ചെയ്തു :
"ഇന്ന് ഞാൻ ജയ്പൂരിലെ ധനക്യയിലുള്ള പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ദേശീയ സ്മാരകത്തിൽ പോയി അദ്ദേഹത്തിന് പുഷ്പാഞ്ജലി അർപ്പിച്ചു. അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ, അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട വ്യത്യസ്ത വശങ്ങൾ കണ്ട് ഒരു പുതിയ ഊർജ്ജം അനുഭവിച്ചു. നമ്മുടെ ഗവണ്മെന്റ് ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കും. അദ്ദേഹത്തിന്റെ അന്ത്യോദയ തത്വം രാഷ്ട്രം പിന്തുടരുന്നു. ഏറ്റവും പാവപെട്ടവരുടെ ജീവിതം എളുപ്പമാക്കാൻ നാം പ്രതിജ്ഞാബദ്ധമാണ്."
जयपुर के धानक्या में आज पंडित दीनदयाल उपाध्याय राष्ट्रीय स्मारक जाकर उन्हें पुष्पांजलि अर्पित की। उनकी जन्म-जयंती पर यहां उनके जीवन से जुड़े अलग-अलग पहलुओं को देखकर एक नई ऊर्जा का अनुभव हुआ। हमारी सरकार उनके अंत्योदय के सिद्धांत पर चलकर देश के गरीब से गरीब का जीवन आसान बनाने के… pic.twitter.com/Bu5NdIJnGJ
— Narendra Modi (@narendramodi) September 25, 2023