മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി ജിയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. ലാൽ ബഹദൂർ ശാസ്ത്രിയെക്കുറിച്ചുള്ള തന്റെ ചിന്തകളുടെ വീഡിയോയും പ്രധാനമന്ത്രി പങ്കുവച്ചു. ഡൽഹിയിലെ പ്രധാനമന്ത്രി സംഗ്രഹാലയയിലെ ലാൽ ബഹാദൂർ ശാസ്ത്രിയുടെ ഗാലറിയിൽ നിന്ന് പ്രധാനമന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ജീവിതയാത്രയും നേട്ടങ്ങളും പ്രദർശിപ്പിക്കുന്ന ചില കാഴ്ചകളും ശ്രീ മോദി പങ്കുവെച്ചിട്ടുണ്ട്.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു
"ലാൽ ബഹദൂർ ശാസ്ത്രി ജി ഇന്ത്യയിലുടനീളം അദ്ദേഹത്തിന്റെ ലാളിത്യത്തിനും ഉറച്ച തീരുമാനങ്ങളെടുക്കുന്നതിലും ആദരണീയനാണ്. നമ്മുടെ ചരിത്രത്തിലെ വളരെ നിർണായകമായ സമയത്ത് അദ്ദേഹത്തിന്റെ കഠിനമായ നേതൃത്വം എന്നും ഓർമ്മിക്കപ്പെടും. ജയന്തി ദിനത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ."
“ഇന്ന്, ശാസ്ത്രി ജിയുടെ ജയന്തി ദിനത്തിൽ ഡൽഹിയിലെ പ്രധാനമന്ത്രി സംഗ്രഹാലയയിലെ അദ്ദേഹത്തിന്റെ ഗാലറിയിൽ നിന്നുള്ള ചില കാഴ്ചകൾ ഞാൻ പങ്കിടുന്നു, അത് പ്രധാനമന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ജീവിതയാത്രയും നേട്ടങ്ങളും പ്രദർശിപ്പിക്കുന്നു. മ്യൂസിയം സന്ദർശിക്കൂ..."
Lal Bahadur Shastri Ji is admired all across India for his simplicity and decisiveness. His tough leadership at a very crucial time of our history will always be remembered. Tributes to him on his Jayanti. pic.twitter.com/f5a3PWreMl
— Narendra Modi (@narendramodi) October 2, 2022
Today, on Shastri Ji’s Jayanti I am also sharing some glimpses from his gallery in the Pradhanmantri Sangrahalaya in Delhi, which showcases his life journey and accomplishments as PM. Do visit the Museum… pic.twitter.com/09yi9FWQSs
— Narendra Modi (@narendramodi) October 2, 2022